രാജ്യം മുഴുവൻ ദീപാവലി ആഘോഷത്തിന്‍റെ വേളയിലാണ്. ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നീ ബാങ്കുകൾ 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
പഞ്ചാബ് നാഷണൽ ബാങ്ക്
3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 മുതൽ 45 ദിവസം വരെയുള്ള കാലയളവിൽ 3.50% പലിശ നിരക്ക് ബാങ്ക് നൽകുമ്പോൾ 46 മുതൽ 90 ദിവസം വരെയുള്ള കാലയളവിൽ 4.5 ശതമാനം പലിശ ബാങ്ക് വാഗ്ധാനം ചെയ്യുന്നു. 180 മുതൽ 270 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.25% പലിശ നിരക്കും 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 5.50% പലിശ നിരക്കും പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നുണ്ട്.
271 മുതൽ 299 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50% ആണ്. അതേസമയം 300 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.05% ആണ്.

301 ദിവസം മുതൽ 1 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.50% പലിശ നൽകുന്നു. അതേസമയം 1 വർഷം മുതൽ 399 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.8 ശതമാനം പലിശ നേടാം. 400 ദിവസത്തെ കാലാവധിക്ക് 7.25 ശതമാനം പലിശയാണ് പിഎൻബി നൽകുന്നത്. 401 ദിവസം മുതൽ 2 വർഷം വരെയുള്ള കാലയളവിൽ ഇത് 6.80 ശതമാനം പലിശയും ബാങ്ക് വാഗ്ധാനം ചെയ്യുന്നു.
രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധി പൂർത്തിയാകുന്ന പിഎൻബിയിലെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.00% പലിശ ലഭിക്കും, അതേസമയം മൂന്ന് വർഷം മുതൽ 1203 ദിവസം വരെ കാലാവധി പൂർത്തിയാകുമ്പോൾ 6.50% നിരക്കിൽ പലിശ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ
1204 ദിവസത്തിനുള്ളിൽ കാലാവധി തീരുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 6.40 ശതമാനം പലിശ നൽകുന്നുണ്ട്. 1205 ദിവസം മുതൽ 1894 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50% പലിശയും നൽകുന്നു. 1895 ദിവസത്തെ സ്ഥിര നിക്ഷേപ കാലാവധിക്ക് 6.35 ശതമാനം പലിശയാണ് നൽകുന്നത്. അതേസമയം നിക്ഷേപ കാലാവധി 1896 ദിവസം മുതൽ 10 വർഷം വരെയാണെങ്കിൽ 6.5 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാം അധിക പലിശയും വിവിധ നിക്ഷേപ കാലാവധികളിൽ ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ
3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളിൽ, 7 ദിവസം മുതൽ 14 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.25% പലിശയും 15 ദിവസം മുതൽ 45 ദിവസം വരെ കാലയളവിൽ 4.50% പലിശ നിരക്ക് ബാങ്ക് നൽകുന്നു. 46 മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.50 ശതമാനമാണ്. 91 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.6 ശതമാനവും 181-210 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75% ആയിരിക്കും, അതേസമയം 211-270 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25% ആണ്.
271 ദിവസത്തിലും അതിനു മുകളിലും 1 വർഷത്തിൽ താഴെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് (360 ദിവസങ്ങൾ ഒഴികെ) 6.50% പലിശയാണ് ബാങ്ക് നൽകുന്നത്. ബാങ്ക് ഓഫ് ബറോഡ ഒരു വർഷത്തെ കാലയളവിന് 6.85% പലിശയും 1 വർഷം മുതൽ 2 വർഷം വരെയുള്ള സ്ഥിരനിക്ഷേപ കാലയളവിന് 7.00% പലിശയും നൽകും. 2 വർഷത്തിനും 3 വർഷത്തിനും മുകളിൽ കാലാവധിയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങൾക്ക് 7.15% പലിശ ലഭിക്കും, 3 വർഷത്തിനും 10 വർഷത്തിനും മുകളിലുള്ളവയ്ക്ക് 6.50% പലിശ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications