ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളുടെ ഗണത്തിലാണ് സ്ഥിര നിക്ഷേപങ്ങളുടെ സ്ഥാനം. ഉറപ്പായ വരുമാനത്തിനൊപ്പം നിക്ഷേപ സുരക്ഷയും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങൾ ഒരുതരത്തിലും സ്ഥിര നിക്ഷേപങ്ങളെ സ്വാധീനിക്കുന്നില്ല എന്നതാണ് സുരക്ഷയ്ക്കും ഉറപ്പായ റിട്ടേണുകൾക്കും സഹായകരമായി മാറുന്നത്. 2024 ജനുവരി 12 മുതൽ, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകൾ സ്ഥി നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
ബാങ്ക് ഓഫ് ബറോഡ
ഏറ്റവും ഉയർന്ന സ്ലാബിന് 7.25 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. 1 വർഷത്തെ കാലാവധിക്ക് 6.85 ശതമാനവും 3 വർഷത്തെ കാലാവധിക്ക് 7.25 ശതമാനവും നേടാം. അതേസമയം 5 വർഷത്തെ കാലാവധിക്ക് 6.50 ശതമാനം പലിശയും ബാങ്ക് ഓഫ് ബറോഡ നൽകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും ഉയർന്ന സ്ലാബിന് 7.1 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.8 ശതമാനവും പലിശ നൽകുന്നു. 3 വർഷത്തെ കാലാവധിക്ക് 6.75 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും പലിശ നേടാം.
ബാങ്ക് ഓഫ് ഇന്ത്യ
ഏറ്റവും ഉയർന്ന സ്ലാബിന് 7.25 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.50 ശതമാനവും പലിശയാണ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ കാലാവധിക്ക് 6.50 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6 ശതമാനവും പലിശ നേടാം.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഏറ്റവും ഉയർന്ന സ്ലാബിന് 7 ശതമാനം പലിശ ബാങ്ക് ഓഫ് മഹാരാഷ്ട്ര നൽകുന്നു. 1 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും 3 വർഷത്തെ കാലാവധിക്ക് 6.25 ശതമാനവും പലിശ നേടാം.5 വർഷത്തെ കാലാവധിക്ക് 6 ശതമാനമാണ് പലിശ
കാനറ ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബിന് 7.25 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.85 ശതമാനവും പലിശ കാനറ ബാങ്ക് നൽകുന്നു. 3 വർഷത്തെ കാലാവധിക്ക് 6.8 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6.7 ശതമാനവും നേടാം.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും ഉയർന്ന സ്ലാബിന് 7.15 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.75 ശതമാനവും 3 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6.25 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ബാങ്ക് ഏറ്റവും ഉയർന്ന സ്ലാബിന് 7.25 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.1 ശതമാനവും 3 വർഷത്തെ കാലാവധിക്ക് 6.25 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6.25 ശതമാനവും നൽകുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക് ഏറ്റവും ഉയർന്ന സ്ലാബിന് 7.1 ശതമാനം പലിശ നൽകും. 1 വർഷത്തിന് 6.8 ശതമാനവും 3 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും പലിശ നേടാം. 6.5 ശതമാനമാണ് 5 വർഷത്തെ കാലാവധിക്ക് വാഗ്ദാനം ചെയ്യുന്ന പലിശ.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
7.25 ശതമാനമാണ് ഏറ്റവും ഉയർന്ന സ്ലാബിന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ നിരക്ക്. 1 വർഷത്തെ കാലാവധിക്ക് 6.75 ശതമാനവും 3 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും പലിശ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് & സിന്ദ് ബാങ്ക്
പഞ്ചാബ് & സിന്ദ് ബാങ്ക് ഏറ്റവും ഉയർന്ന സ്ലാബിന് 7.4 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.2 ശതമാനവും 3 വർഷത്തെ കാലാവധിക്ക് 6 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6 ശതമാനവും നൽകുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബിന് 7.25 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.75 ശതമാനവും പലിശ പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നു. 3 വർഷത്തെ കാലാവധിക്ക് 7 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും പലിശ നേടാം.
യൂക്കോ ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബിന് 6.5 ശതമാനവും 1 വർഷത്തെ കാലാവധിക്ക് 6.5 ശതമാനവും പലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ കാലാവധിക്ക് 6.3 ശതമാനവും 5 വർഷത്തെ കാലാവധിക്ക് 6.2 ശതമാനവും പലിശ നേടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications