സാമ്പത്തിക നിക്ഷേപത്തിൽ ഏറ്റവും സുരക്ഷയുള്ളത് സ്ഥിര നിക്ഷേപത്തിനാണ്. ഉറപ്പായ പലിശയും മികച്ച വരുമാനവും സ്ഥിര നിക്ഷേപം വാഗ്ധാനം ചെയ്യുന്നു. നിക്ഷേപ കാലാവധിയും ബാങ്കിനും അനുസരിച്ച് സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കുകളിൽ മാറ്റങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. കഴിഞ്ഞ ദിവസം സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അവരുടെ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നു.
പുതിയ പലിശ നിരക്ക്
46 ദിവസം മുതൽ 90 ദിവസം വരെ: സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 4.5 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 4.70 ശതമാനം പലിശ നേടാം.
91 ദിവസം മുതൽ 6 മാസം വരെ: സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 5 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 5.20 ശതമാനം പലിശ നേടാം.
6 മാസം 1 ദിവസം: സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 6.75 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനം പലിശ നേടാം.
1 വർഷം: സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 7.40 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ നേടാം.
1 വർഷം മുതൽ 15 മാസം വരെ: സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 7.25 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.45 ശതമാനം പലിശ നേടാം.

18 മാസം മുതൽ 2 വർഷം വരെ: സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 7.25 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.45 ശതമാനം പലിശ നേടാം.
2 വർഷത്തിൽ കൂടുതൽ: സ്ഥിരം ഉപഭോക്താക്കൾക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.45 ശതമാനവും.
അഞ്ച് വർഷത്തെ എഫ്ഡിയുടെ നിരക്ക്: സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.20 ശതമാനം പലിശ നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 8.40 ശതമാനം പലിശ നേടാം.
മറ്റ് ബാങ്കുകളുടെ പലിശ
വലിയ വാണിജ്യ ബാങ്കുകൾ ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 6-7 ശതമാനവും അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് 6.5-7.25 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ചെറുകിട ധനകാര്യ ബാങ്കുകളിൽ, എയു സ്മോൾ ഫിനാൻസ് ബാങ്ക് മൂന്ന് വർഷത്തേക്ക് 7.1 ശതമാനവും അഞ്ച് വർഷത്തേക്ക് 6.75 ശതമാനവും വാഗ്ദാനം ചെയ്യുന്നു, അതേസമയം ഇക്വിറ്റാസ് എസ്എഫ്ബിയുടെ 5 വർഷത്തെ നിരക്ക് 7.5 ശതമാനമാണ്.
സുരക്ഷ
ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെയുള്ള എഫ്ഡികളിൽ സുരക്ഷ വാഗ്ധാനം ചെയ്യുന്നുണ്ട്. പ്രമുഖ ബാങ്കുകളുടെയെല്ലാം പലിശ നിരക്ക് താരതമ്യം ചെയ്തതിന് ശേഷം മാത്രം ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന തീരുമാനിക്കുക. കാലാവധിയുടെ ദൈര്‍ഘ്യം അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ മികച്ച ആദായം ലഭിക്കണമെങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നെ നിലവിലുള്ള പലിശ നിരക്കുകളെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
