അപകട സാധ്യതയില്ലാതെ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന ഓപ്ഷനാണ് എഫ്.ഡി അഥവാ സ്ഥിരനിക്ഷേപം. ഒട്ടനവധി സ്ഥിര നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. എന്നാൽ ഓരോന്നും വ്യത്യസ്ത റിട്ടേൺ നൽകുന്നു. മാത്രമല്ല കാലാവധിയും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും വ്യത്യസ്തമായിരിക്കും. ഏതൊരു വ്യക്തിയും ആദ്യമായി എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിനു മുന്നേ എവിടെ നിക്ഷേപിക്കണം എന്നതിനെ കുറിച്ച് ചർച്ച നടത്തും. അതിനാൽ എല്ലാ ബാങ്കുകളുടെ നിലവിലെ സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് താരതമ്യം ചെയ്യും.
ഓരോ ബാങ്കിലും വ്യത്യസ്ത പലിശ നിരക്കായിരിക്കും വാഗ്ദാനം ചെയ്യുന്നത്. എല്ലാവർക്കും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എഫ്.ഡികളോടാണ് താത്പര്യം കൂടുതൽ. പലിശ നിരക്ക് പരിശോധിക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിലെ നിക്ഷേപങ്ങൾക്ക് 50 ബേസിസ് പോയിന്റുകളുടെ വ്യത്യാസം പലിശ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കും. അതായത്, നിങ്ങളുടെ മൊത്തം സ്ഥിര നിക്ഷേപം 10 ലക്ഷം രൂപയാണെങ്കിൽ 50 ബേസിസ് പോയിന്റും അധികമായി ലഭിക്കും, ഇവിടെ ഒരു വർഷത്തിനുള്ളിൽ 5,000 രൂപയാണ് അധിക വരുമാനം ലഭിക്കുന്നത്.
എന്നാൽ ഈ എഫ്.ഡി മൂന്ന് വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ അധിക വരുമാനം 15,000 രൂപയായി ഉയരും. മാത്രമല്ല നിങ്ങളുടെ എഫ്.ഡി തുക ഇരട്ടിയാക്കിയാൽ 50 ബേസിസ് പോയിന്റുകൾ കൂടി ലഭിക്കുന്നതിലൂടെ ഈ അധിക വരുമാനം 30,000 രൂപയായി ഉയരും.
ഓരോ സ്ഥിര നിക്ഷേപത്തിന്റെയും കാലാവധി വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് പലിശ നിരക്കും മാറും. അത്തരത്തിൽ ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്.ഡിയും അതിൻ്റെ പലിശ നിരക്കും പരിശോധിക്കാം.

1. എച്ച്.ഡി.എഫ്.സി ബാങ്ക്- 4 വർഷം 7 മാസം കാലാവധിയുള്ള എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 7.4% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.9% പലിശയും
2. ഐ.സി.ഐ.സി.ഐ ബാങ്ക്- 15-18 മാസം എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 7.25% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.85% പലിശയും
3. കൊട്ടക് മഹീന്ദ്ര- 390-391 ദിവസത്തെ എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 7.4% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.9% പലിശയും
4. ഫെഡറൽ ബാങ്ക്- 444 ദിവസത്തെ എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 7.5% പലിശയും, മുതിർന്ന പൗരൻമാർക്ക് 8.0% പലിശയും
5. എസ്.ബി.ഐ- 2-3 വർഷത്തെ എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 7.0% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.5% പലിശയും
6. ബാങ്ക് ഓഫ് ബറോഡ- 2-3 വർഷത്തെ എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 7.15% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.65% പലിശയും
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 456 ദിവസത്തെ എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 7.3% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.8% പലിശയും
ഇവിടെ ഫെഡറൽ ബാങ്കിൻ്റെ 444 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്. തൊട്ടു താഴെയായി കൊട്ടക് മഹീന്ദ്രയും എച്ച്.ഡി.എഫ്.സി ബാങ്കും ഉണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കും ആകർഷകമായ പലിശ നിരക്ക് നൽകുന്നു.
പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്കുകൾ....
പൊതുമേഖലാ ധനകാര്യ ബാങ്കുകൾ താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നൽകുന്ന എഫ്.ഡിയിൽ സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ബാങ്ക് ഓഫ് ബറോഡയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും മികച്ച പലിശ വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
