എസ്ബിഐ ഗ്രീൻ ഡെപ്പോസിറ്റ്, എസ്ബിഐ അമൃത് കലാഷ്, എസ്ബിഐ അമൃത് വൃഷ്ടി, എസ്ബിഐ സർവോത്തം തുടങ്ങിയ പ്രത്യേക സ്ഥിരനിക്ഷേപ (എഫ്ഡി) സ്കീമുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാഗ്ദാനം ചെയ്യുന്നു. ബാങ്കിൻ്റെ പല പരമ്പരാഗത എഫ്ഡികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ എഫ്ഡികൾ അധിക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 3 മുതൽ 6 വർഷം വരെ ഒരു പ്രത്യേക എഫ്ഡിയിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക്, ബാങ്ക് എസ്ബിഐ ഗ്രീൻ ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, 1 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെയുള്ള പരമ്പരാഗത എഫ്ഡികളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
എസ്ബിഐ ഗ്രീൻ ഡിപ്പോസിറ്റ് 1111 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപം, 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപം എന്നിവയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
എസ്ബിഐ ഗ്രീൻ ഡിപ്പോസിറ്റ്
പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നതിനാണ് എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് ആരംഭിച്ചത്. പദ്ധതിക്ക് കീഴിൽ നിക്ഷേപകർക്ക് മൂന്ന് വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപം നടത്താം. 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയാണ് നിക്ഷേപം നടത്താൻ ആകുക.
പലിശ നിരക്ക്
എസ്ബിഐ ഗ്രീൻ ഡെപ്പോസിറ്റ് 1111 ദിവസത്തെ പ്രത്യേക എഫ്ഡി റീട്ടെയിൽ വിഭാഗത്തിലെ സാധാരണ പൗരന്മാർക്ക് 6.65 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ബൾക്ക് വിഭാഗത്തിൽ ഇത് 6.40 ശതമാനമാണ്.
പ്രത്യേക എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.15 ശതമാനമാണ് (റീട്ടെയിൽ വിഭാഗം), ബൾക്ക് വിഭാഗത്തിൽ അവർക്ക് 6.90 ശതമാനം പലിശ ലഭിക്കും.

11 ലക്ഷം രൂപയുടെ നിക്ഷേപം
11 ലക്ഷം രൂപയുടെ നിക്ഷേപത്തിൻ്റെ പലിശ 2,44,552.30 രൂപയും മെച്യൂരിറ്റി തുക 13,44,552.30 രൂപയും ആയിരിക്കും. മുതിർന്ന പൗരന്മാർക്ക് കണക്കാക്കിയ പലിശ 2,64,819.51 രൂപയും കണക്കാക്കിയ കാലാവധി 13,64,819.51 രൂപയും ലഭിക്കും.
21 ലക്ഷം രൂപയുടെ നിക്ഷേപം
21 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ സാധാരണ പൗരന്മാർക്ക് പലിശ 4,66,872.56 രൂപയും കാലാവധിയ പൂർത്തിയാകുമ്പോൾ 25,66,872.56 രൂപയും ലഭിക്കും. 21 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ, മുതിർന്ന പൗരന്മാർക്ക് 5,05,564.52 രൂപ പലിശയും കാലാവധി പൂർത്തിയാകുമ്പോൾ 26,05,564.52 രൂപയും ലഭിക്കും.
3 വർഷത്തെ കാലാവധിയുള്ള എഫ്ഡി
3 വർഷത്തെ എസ്ബിഐ എഫ്ഡി സാധാരണ പൗരന്മാർക്ക് നൽകുന്ന പലിശ 6.75 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

11 ലക്ഷം നിക്ഷേപം
3 വർഷത്തെ എഫ്ഡിയിൽ 11 ലക്ഷം രൂപയുടെ നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 2,44,632 രൂപ പലിശയും കാലാവധി പൂർത്തിയാകുമ്പോൾ 13,44,632 രൂപയും ലഭിക്കും. 11 ലക്ഷം രൂപ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 2,64,602 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 13,64,602 രൂപയും ലഭിക്കും.
21 ലക്ഷം നിക്ഷേപം
3 വർഷത്തെ എസ്‌ബിഐ എഫ്‌ഡിയിൽ 21 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ സാധാരണ പൗരരായ നിക്ഷേപകർക്ക് 4,67,025 രൂപ പലിശയും കാലാവധി പൂർത്തിയാകുമ്പോൾ 25,67,025 രൂപയും ലഭിക്കും. 21 ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് പലിശയിനത്തിൽ 5,05,149 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 26,05,149 രൂപയും ലഭിക്കും.


Click it and Unblock the Notifications