ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപം ഏതാണെന്ന് അന്വേഷിക്കുന്നവർക്ക് ആദ്യം ലഭിക്കുന്ന ഉത്തരം സ്ഥിര നിക്ഷേപം എന്നതായിരിക്കും. 7 ദിവസം മുതൽ 10 വർഷം വരെ വിവിധ കാലാവധിയിൽ ലഭിക്കുന്ന സ്ഥിര നിക്ഷേപം സമ്പാദ്യം വളർത്താനുള്ള ജനപ്രിയ മാർഗമാണ്. അതുകൊണ്ടു തന്നെ സ്ഥിര നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്ന മുതിർന്ന പൗരന്മാർക്ക്, പ്രവർത്തിക്കാനുള്ള ഉചിതമായ സമയമാണിത്. ആഗോള സാമ്പത്തിക വ്യതിയാനങ്ങൾ കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കുകൾ ക്രമീകരിക്കാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ തന്നെ സ്ഥിര നിക്ഷേപം നടത്തുന്നതാണ് നല്ലത്.
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതലുള്ള പലിശ നിരക്കുകൾ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നു. നമുക്ക് വിശദമായി നോക്കാം.
ചെറുകിട ധനകാര്യ ബാങ്കുകൾ
ചെറുകിട ധനകാര്യ ബാങ്കുകൾ ഉയർന്ന പലിശ നൽകുന്ന കാലാവധി എത്രയാണെന്നും പലിശ നിരക്ക് എത്രയാണെന്നും പരിശോധിക്കാം.
1. എയു സ്മോൾ ഫിനാൻസ് ബാങ്ക്: 18 മാസത്തേക്ക് 8.50 ശതമാനം വരെ പലിശ നൽകുന്നു.
2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: 444 ദിവസത്തേക്ക് 9 ശതമാനം വരെ പലിശ വാഗ്ധാനം ചെയ്യുന്നു.
3. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: 546 മുതൽ 1111 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപക്കിന് 9.5 ശതമാനം പലിശയാണ് നൽകുന്നത്.
4. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 2 വർഷം മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 9.10 ശതമാനം പലിശ നൽകുന്നുണ്ട്.

സ്വകാര്യമേഖലാ ബാങ്കുകൾ
സ്വകാര്യമേഖലാ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്നുണ്ട്.
1. ആക്സിസ് ബാങ്ക്: 15 മാസത്തെ കാലാവധിയുള്ള എഫ്ഡിക്ക് 7.75 ശതമാനം പലിശ നൽകുന്നു.
2. എച്ച്ഡിഎഫ്സി ബാങ്ക് : 55 മാസത്തേക്ക് 7.90 ശതമാനം പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്.
3. ഇൻഡസ്ഇൻ ബാങ്ക് : 1 മുതൽ 2 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 8.25 ശതമാനം പലിശ ബാങ്ക് വാഗ്ധാനം ചെയ്യുന്നു.
4. ആർബിഎൽ ബാങ്ക് : 500 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 8.6 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
പൊതുമേഖലാ ബാങ്കുകൾ
പൊതുമേഖലാ ബാങ്കുകൾ വിശ്വസനീയമായ ഓപ്ഷനുകൾ നൽകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ): 444 ദിവസത്തേക്ക് 7.75 ശതമാനം പലിശ നേടാം.
ബാങ്ക് ഓഫ് ഇന്ത്യ: 400 ദിവസത്തേക്ക് 7.80 ശതമാനം പലിശ നേടാം.
പഞ്ചാബ് നാഷണൽ ബാങ്ക്: 400 ദിവസത്തേക്ക് 7.75 പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്.
കാനറ ബാങ്ക്: 444 ദിവസത്തേക്ക് 7.75 ശതമാനം പലിശ കാനറാ ബാങ്ക് നൽകുന്നു.

ആഗോള ബാങ്കുകൾ
ആഗോള ബാങ്കുകൾ കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ, അവ സ്ഥിരത നൽകുന്നു.
ഡച്ച് ബാങ്ക്: 1-3 വർഷത്തേക്ക് 8.00 ശതമാനം പലിശ.
എച്ച്എസ്ബിസി ബാങ്ക്: 601-699 ദിവസത്തേക്ക് 8 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്: 1 വർഷം മുതൽ 375 ദിവസം വരെ 8 ശതമാനം പലിശ നൽകുന്നു.
സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ സ്ഥിരതയും പ്രവചിക്കാവുന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ മുതിർന്ന പൗരന്മാർക്ക് ഏറ്റവും അനുയോജ്യവുമാണ്. ഉയർന്ന നിരക്കുകളിൽ നിന്നും നികുതി ഇളവുകളിൽ നിന്നും മുതിർന്ന പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്നു. നിരവധി ബാങ്കുകൾ മത്സരാധിഷ്ഠിത ഓപ്ഷനുകൾ നൽകുന്നു. ഈ നിരക്കുകളെ കുറിച്ച് അറിഞ്ഞുകൊണ്ട്, മുതിർന്ന പൗരന്മാർക്ക് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സ്ഥിര നിക്ഷേപത്തിലൂടെ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
