റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തവർക്ക് ധൈര്യമായി നിക്ഷേപിക്കാവുന്ന ഓപ്ഷനാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി. സ്ഥിര നിക്ഷേപങ്ങളിലൂടെ ഉറപ്പുള്ള വരുമാനവും മൂലധന സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. എല്ലാ നിക്ഷേപകർക്കും ഒരുപോലെ നേട്ടം ഉറപ്പാക്കാൻ എഫ്.ഡിയിലൂടെ സാധിക്കും. ചില ബാങ്കുകൾ ഉയർന്ന പലിശ നിരക്കും മറ്റു ആനുകൂല്യങ്ങളും നൽകും. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെയാണ് എഫ്.ഡി കാലാവധി. ഹ്രസ്വകാലത്തേക്ക് പ്രത്യേക എഫ്.ഡികളും ചില ബാങ്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്.
നിങ്ങളുടെ സ്ഥിര നിക്ഷേപ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ചില ഫലപ്രദമായ പോയിൻ്റുകൾ ഇതാ...
ലാഡറിംഗ് തന്ത്രം
വ്യത്യസ്ത കാലാവധികളുള്ള ഒന്നിലധികം എഫ്‌ഡികളായി നിങ്ങളുടെ നിക്ഷേപം വിഭജിക്കുന്നതാണ് എഫ്.ഡി ലാഡറിംഗ്.
"ഈ സമീപനം വരുമാനവും ലിക്വിഡിറ്റിയും സന്തുലിതമാക്കുന്നു" എന്നാണ് Bankbazaar.com ന്റെ സി.ഇ.ഒ ആദിൽ ഷെട്ടി പറയുന്നത്. അതായത് അഞ്ച് വർഷത്തെ എഫ്.ഡിയിൽ 5 ലക്ഷം നിക്ഷേപിക്കുന്നതിനു പകരം, നിങ്ങൾക്ക് അതിനെ 1 ലക്ഷം വീതമുള്ള അഞ്ച് എഫ്.ഡികളായി വിഭജിക്കാം. അഞ്ച് വർഷത്തിനുള്ളിൽ ഓരോ വർഷവും എഫ്.ഡിയുടെ മെച്യൂരിറ്റി പിരിയഡ് ആവും. ഇത് പതിവ് ലിക്വിഡിറ്റി ഉറപ്പാക്കുകയും പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു."
ഉയർന്ന പലിശകൾക്ക് ദീർഘകാല നിക്ഷേപം
എഫ്ഡികളുടെ പലിശ നിരക്കുകളെ റിസർവ് ബാങ്കിന്റെ ( ആർ.ബി.ഐ ) സാമ്പത്തിക നയങ്ങൾ സ്വാധീനിക്കുന്നു. ഉയർന്ന പലിശ നിരക്കുള്ളപ്പോൾ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ നിക്ഷേപം ദീർഘകാലത്തേക്ക് നിലനിർത്തുന്നതാണ് ബുദ്ധി. എന്നാൽ നിരക്ക് കുറയുന്ന സാഹചര്യങ്ങളിൽ, ഹ്രസ്വകാല എഫ്ഡികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

വിവിധ ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപിക്കുക
എല്ലാ ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും (NBFC-കൾ) വ്യത്യസ്ത എഫ്.ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപങ്ങൾ എല്ലായിടത്തും നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ഉയർന്ന പലിശ ഉറപ്പാക്കാം. ഇത് വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.
സാമ്പത്തിക ലക്ഷ്യങ്ങൾ...
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് നിങ്ങളുടെ എഫ്.ഡി നിക്ഷേപങ്ങൾ ക്രമീകരിക്കുക. പെട്ടെന്ന് സാമ്പത്തിക ആവശ്യങ്ങളുണ്ടെങ്കിൽ ഹ്രസ്വകാല നിക്ഷേപങ്ങളാണ് നല്ലത്. എന്നാൽ ദീർഘകാല ലക്ഷ്യങ്ങൾക്ക്, ദീർഘകാല എഫ്.ഡികൾ തിരഞ്ഞെടുക്കാം. അത് ഉയർന്ന പലിശ നിരക്കുകൾ ഉറപ്പാക്കുന്നു.
കോമ്പൗണ്ടിംഗ് ആനുകൂല്യങ്ങൾക്കായുള്ള എഫ്.ഡി
ക്യുമുലേറ്റീവ് എഫ്ഡികളിലൂടെ ലഭിക്കുന്ന പലിശ വീണ്ടും നിക്ഷേപിക്കുന്നു. ഇത് കാലക്രമേണ കോമ്പൗണ്ടിംഗ് വളർച്ചയിലേക്ക് എത്തും. നിങ്ങൾക്ക് ആനുകാലിക പലിശ പേഔട്ടുകൾ ആവശ്യമില്ലെങ്കിൽ, നിക്ഷേപ കാലയളവിൽ പരമാവധി വരുമാനം നേടാൻ ലക്ഷ്യമിടുന്നുണ്ടെങ്കിൽ ഈ ഓപ്ഷൻ അനുയോജ്യമാണ്.
ഓൺലൈൻ എഫ്.ഡി കാൽക്കുലേറ്ററുകൾ
എഫ്.ഡി തിരഞ്ഞെടുക്കുന്നതിനു മുന്നേ വ്യത്യസ്ത പലിശ നിരക്കുകളും കാലാവധികളും അടിസ്ഥാനമാക്കി മെച്യൂരിറ്റി തുകകൾ കണക്കാക്കാൻ ഓൺലൈൻ എഫ്.ഡി കാൽക്കുലേറ്ററുകൾ ഉപയോഗിക്കുക. ഏറ്റവും അനുയോജ്യമായ എഫ്.ഡി സ്കീമുകൾ തിരഞ്ഞെടുക്കുന്നതിന് ഈ മാർഗം നിങ്ങളെ സഹായിക്കുന്നു.
കാലാവധി പൂർത്തിയാകുന്ന എഫ്.ഡികൾ വീണ്ടും നിക്ഷേപിക്കുക..
കാലാവധി പൂർത്തിയാകുമ്പോൾ, നിലവിലുള്ള പലിശ നിരക്കുകൾ വിലയിരുത്തി ബുദ്ധിപൂർവ്വം അതേ എഫ്.ഡിയിൽ വീണ്ടും നിക്ഷേപിക്കുക. നിരക്കുകൾ ഉയർന്നിട്ടുണ്ടെങ്കിൽ, ഉയർന്ന കാലാവധികൾ പരിഗണിക്കുക. എന്നാൽ നിരക്ക് കുറവാണെങ്കിൽ അവ മെച്ചപ്പെടുന്നതുവരെ കുറഞ്ഞ കാലാവധികൾ സ്വീകരിക്കുക.
ഭാഗിക പിൻവലിക്കലുകൾ
ചില ബാങ്കുകൾ നിക്ഷേപങ്ങളിൽ നിന്ന് ഭാഗികമായി പിൻവലിക്കാൻ സൗകര്യം നൽകുന്നു. ഇത്തരം സ്കീമുകൾ തിരഞ്ഞെടുക്കുന്നതിലൂടെ അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യുവാൻ നിങ്ങളെ സഹായിക്കുന്നു.
നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ
"നികുതി ലാഭിക്കാവുന്ന എഫ്‌ഡികൾ തിരയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് നിങ്ങളുടെ നികുതി അടക്കേണ്ട വരുമാനം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നികുതി ഇളവുകളുള്ള നിക്ഷേപങ്ങളെ ആശ്രയിക്കുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം വരുന്ന ഈ എഫ്‌ഡികൾ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അവ 5 വർഷത്തെ ലോക്ക്-ഇൻ കാലയളവാണ് അനുവദിക്കുന്നത്" ഷെട്ടി പറഞ്ഞു.
ഏത് സ്ഥിര നിക്ഷേപ സ്കീം തിരഞ്ഞെടുത്താലും നിങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് തിരിച്ചറിയുക. ഓരോ എഫ്.ഡിയും കാലാവധിയിലും പലിശയിലും വേറിട്ടതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
