ഒരു സുരക്ഷിതമായ നിക്ഷേപമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും മികച്ച ഓപ്ഷനാണ് സ്ഥിര നിക്ഷേപം. ആകർഷകമായ പലിശ നിരക്കും ഉറപ്പുള്ള റിട്ടേണും മറ്റു നിക്ഷേപങ്ങളിൽ നിന്ന് സ്ഥിര നിക്ഷേപങ്ങളെ വ്യത്യസ്തമാക്കുന്നു. നിങ്ങൾക്ക് ഹ്രസ്വകാലത്തേക്ക് മുതൽ ദീർഘ കാലത്തേക്ക് വരെ സ്ഥിര നിക്ഷേപം അഥവാ എഫ്.ഡിയിൽ നിക്ഷേപിക്കാം. എല്ലാ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും എഫ്.ഡികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഓരോ എഫ്.ഡിയും വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തെ പ്രമുഖ ബാങ്കുകൾക്കൊപ്പം പോസ്റ്റ് ഓഫീസും മികച്ച പലിശ നിരക്കോടെ എഫ്.ഡി നൽകുന്നുണ്ട്. സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെ നിങ്ങൾക്ക് എഫ്.ഡിയിൽ നിക്ഷേപിക്കാം. ഇവിടെ ചില ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകളെ കുറിച്ചും റിട്ടേണിനെ കുറിച്ചും അറിയാം. എസ്.ബി.ഐ, പി.എൻ.ബി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ 5 വർഷത്തെ കാലാവധിയിലേക്ക് 5 ലക്ഷം രൂപ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ നേട്ടം എത്രയാണ്?
1. എസ്.ബി.ഐ 5 വർഷത്തെ എഫ്.ഡി
ഇവിടെ 5 വർഷത്തെ എഫ്.ഡിക്ക് സാധാരണ പൗരൻമാർക്ക് 6.50 ശതമാനം പലിശ നൽകുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എസ്.ബി.ഐ എഫ്.ഡിയിൽ 5 വർഷത്തേക്ക് 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ പൗരൻമാർക്ക് മൊത്തം 6,90,210 രൂപ ലഭിക്കും. പക്ഷേ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത് 7,24,974 രൂപയായിരിക്കും.
2. പി.എൻ.ബി 5 വർഷത്തെ എഫ്.ഡി
പഞ്ചാപ് നാഷണൽ ബാങ്ക് അഥവാ പി.എൻ.ബി 5 വർഷത്തേക്ക് നൽകുന്ന എഫ്.ഡിയിൽ സാധാരണ പൗരൻമാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.50 ശതമാനമാണ്. ഇതേ എഫ്.ഡിയ്ക്ക് മുതിർന്ന പൗരന്മാർക്ക് 7.00% പലിശ ലഭിക്കും. പി.എൻ.ബിയുടെ 5 വർഷത്തെ എഫ്.ഡിയിൽ 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ പൗരൻമാർക്ക് 6,90,210 രൂപ ലഭിക്കും. പക്ഷേ മുതിർന്ന പൗരൻക്ക് 7,07,389 രൂപ ലഭിക്കും.

3. എച്ച്.ഡി.എഫ്.സി ബാങ്ക് 5 വർഷത്തെ എഫ്.ഡി
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 5 വർഷത്തെ എഫ്.ഡിയിൽ സാധാരണ ഉപഭോക്താക്കൾക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50% പലിശയും നൽകും. എച്ച്.ഡി.എഫ്.സിയുടെ എഫ്.ഡിയിൽ 5 വർഷത്തേക്ക് 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 5 വർഷം കഴിയുമ്പോൾ സാധാരണ നിക്ഷേപകന് ലഭിക്കുന്ന മൊത്തം തുക 7,07,389 രൂപയായിരിക്കും. ഇതേ കാലാവധിയിൽ മുതിർന്ന പൗരൻമാർക്ക് 7,24,974 രൂപ ലഭിക്കും.
4. ഐ.സി.ഐ.സി.ഐ ബാങ്ക് 5 വർഷത്തെ എഫ്.ഡി
ഇവിടെ 5 വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7% പലിശയാണ് സാധാരണ പൗരൻമാർക്ക് നൽകുന്നു. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.50% നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കിൽ 5 വർഷത്തേക്ക് 5 ലക്ഷം രൂപ ഒറ്റത്തവണയായി എഫ്.ഡി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ പൗരൻമാർക്ക് മൊത്തം തുകയായി 7,07,389 രൂപ ലഭിക്കും. എന്നാൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത് 7,24,974 രൂപയായിരിക്കും.
5. പോസ്റ്റ് ഓഫീസ് 5 വർഷത്തെ എഫ്.ഡി
5 വർഷത്തെ എഫ്.ഡികൾക്ക് പോസ്റ്റ് ഓഫീസ് 7.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് എഫ്.ഡിയിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 7,24,974 രൂപയായിരിക്കും.
ഉറപ്പുള്ള പലിശ നൽകുന്ന അപകട സാധ്യതയില്ലാത്ത നിക്ഷേപമാണ് എഫ്.ഡി. എങ്കിലും 5 വർഷത്തെ എഫ്.ഡികളിൽ നിക്ഷേപിക്കുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതിയിളവിന് അർഹതയുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications