അപകട സാധ്യതകളില്ലാതെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപം ഇപ്പോഴും ഒരു ജനപ്രിയ പദ്ധതിയാണ്. നിലവിലെ സാഹചര്യത്തിൽ വിവിധ ബാങ്കുകൾ എഫ്ഡി പലിശ നിരക്ക് വെട്ടിക്കുറച്ചെങ്കിലും സ്ഥിരമായ നിരക്കിൽ പലിശ വരുമാനം ഉറപ്പാക്കാൻ സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിലൂടെ സാധിക്കും. എല്ലാ നിക്ഷേപകർക്കും ഒരുപോലെ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ എഫ്ഡിയിലൂടെ സാധിക്കും.
പൊതുവേ മുതിർന്ന പൗരൻമാരായ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ വരുമാനം അൽപം കൂടുതലായിരിക്കും. അതിനാൽ 60 വയസ്സിനു ശേഷം ആളുകൾ അപകട സാധ്യത കുറഞ്ഞ ഇത്തരം സ്കീമുകളെയാണ് കൂടുതൽ പരിഗണിക്കുന്നത്. 10 വർഷം വരെ കാലാവധിയിൽ എഫ്ഡിയിൽ നിക്ഷേപിക്കാൻ അനുവാദമുണ്ട്. എന്നാൽ കുറഞ്ഞ കാലാവധിയിൽ നേട്ടം ആഗ്രഹിക്കുന്നവർക്ക് 1 വർഷത്തെ കാലാവധി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
മുൻനിര ബാങ്കുകളായ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വ്യത്യസ്ത കാലാവധിയിൽ സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ബാങ്കുകളിലെ എഫ്ഡികളിൽ ഒരു വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്കും, മുതിർന്ന പൗരന്മാർക്കും എത്ര പലിശയും, മെച്യൂരിറ്റി തുകയും നേടാമെന്ന് അറിയാം;
എസ്ബിഐ എഫ്ഡി
ഒരു വർഷത്തെ എഫ്ഡിയിൽ എസ്ബിഐ സാധാരണ നിക്ഷേപകർക്ക് 6.25% പലിശ നിരക്കും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാവുമ്പോൾ 5,31,250 രൂപയും, മുതിർന്ന പൗരന്മാർക്ക് 5,33,750 രൂപയുമാണ് മെച്യൂരിറ്റി മൂല്യമായി ലഭിക്കുന്നത്.
ഇവിടെ സാധാരണ നിക്ഷേപകർക്ക് ഒരു വർഷത്തേക്ക് ലഭിക്കുന്ന പലിശ വരുമാനം 31,250 രൂപയും, പ്രായമായവർക്ക് ലഭിക്കുന്നത് 33,750 രൂപയുമാണ്.

ബാങ്ക് ഓഫ് ബറോഡ എഫ്ഡി
ഒരു വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഈ പൊതുമേഖലാ ബാങ്ക് സാധാരണ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.5 ശതമാനമാണ്. എന്നാൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത് 7 ശതമാനവും. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുക 5,32,500 രൂപയും, മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത് 5,35,000 രൂപയുമായിരിക്കും.
ഇവിടെ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന മൊത്തം പലിശ വരുമാനം 32,500 രൂപയും, മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത് 35,000 രൂപയുമാണ്.
പഞ്ചാബ് നാഷണൽ ബാങ്ക് എഫ്ഡി
ഈ പൊതുമേഖലാ ബാങ്ക് ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനം പലിശ നിരക്കും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് ഈ കാലാവധിയിൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 31,250 രൂപയാണ്. അതായത് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 5,31,250 രൂപ. ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർ 5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ വരുമാനം 33,750 രൂപയാണ്. അതായത് മൊത്തം മെച്യൂരിറ്റി മൂല്യം 5,33,750 രൂപയായിരിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഒരു വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനം പലിശ നിരക്കും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഒരു വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് ഈ കാലാവധിയിൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 31,250 രൂപയാണ്. അതായത് ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 5,31,250 രൂപ. ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർ 5 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ വരുമാനം 33,750 രൂപയാണ്. അതായത് മൊത്തം മെച്യൂരിറ്റി മൂല്യം 5,33,750 രൂപയായിരിക്കും.
ഐസിഐസിഐ ബാങ്ക് എഫ്ഡി
ഒരു വർഷത്തെ കാലാവധിയുള്ള ഈ എഫ്ഡിയിൽ സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനം പലിശ നിരക്ക് നൽകുന്നു. എന്നാൽ മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു. ഈ കാലാവധിയിൽ 5 ലക്ഷം നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് ഈ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 5,31,250 രൂപയും, മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത് 5,33,750 രൂപയായുമായിരിക്കും.
അതായത്, ഒരു വർഷത്തിനുള്ളിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ വരുമാനം 31,250 രൂപയും, മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത് 33,750 രൂപയുമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications