സാമ്പത്തിക നിക്ഷേപത്തിൽ റിസ്ക് എടുക്കാൻ തയ്യാറല്ലാത്ത നിക്ഷേപകരാണ് സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി തിരഞ്ഞെടുക്കുന്നത്. സ്ഥിരതയും ഉറപ്പുള്ള വരുമാനനും വാഗ്ധാനം ചെയ്യുന്ന പരമ്പരാഗത നിക്ഷേപ രീതിയാണ് സ്ഥിര നിക്ഷേപം. റിട്ടയർമെന്‍റ് ജീവിതം, വാഹനം വാങ്ങുക, വിവാഹം തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ആളുകൾ സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്.
സാധാരണയായി 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ സ്ഥിര നിക്ഷേപം നടത്താൻ സാധിക്കും. കാലാവധിയും നിക്ഷേപം നടത്തുന്ന ധനകാര്യ സ്ഥാപനത്തിനനുസരിച്ചും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റങ്ങളുണ്ടാകും.

1 മുതൽ 2 വർഷം വരെയുള്ള കാലാവധിയിൽ ഒരു കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 6.80 ശതമാനം മുതൽ 7.10 ശതമാനം വരെ
2. ബാങ്ക് ഓഫ് ബറോഡ - 6.85 ശതമാനം മുതൽ 7.15 ശതമാനം വരെ
3. ബാങ്ക് ഓഫ് ഇന്ത്യ - 6.50 ശതമാനം
4. കനാറ ബാങ്ക് - 6.85 ശതമാനം മുതൽ 7.25 ശതമാനം വരെ
5. ഇന്ത്യൻ ബാങ്ക് - 6.10 ശതമാനം മുതൽ 7.25 ശതമാനം വരെ
6. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 6.75 ശതമാനം മുതൽ 7.10 ശതമാനം വരെ
7. പഞ്ചാബ് നാഷണൽ ബാങ്ക് - 6.75 ശതമാനം മുതൽ 7.25 ശതമാനം വരെ
8. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 6.50 ശതമാനം മുതൽ 7.25 ശതമാനം വരെ
9. ആക്സിസ് ബാങ്ക് - 6.70 ശതമാനം മുതൽ 7.20 ശതമാനം വരെ
10. ഫെഡറൽ ബാങ്ക് - 6.80 ശതമാനം മുതൽ 7.50 ശതമാനം വരെ
11. എച്ച്ഡിഎഫ്സി ബാങ്ക് - 6.60 ശതമാനം മുതൽ 7.25 ശതമാനം വരെ
12. ഐസിഐസി ബാങ്ക് - 6.70 ശതമാനം മുതൽ 7.20 ശതമാനം വരെ
13. യെസ് ബാങ്ക് - 7.25 ശതമാനം മുതൽ 7.75 ശതമാനം വരെ
സ്ഥിര നിക്ഷേപം നടത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
1. ഏത് ബാങ്കിൽ നിക്ഷേപിക്കണം
മികച്ച പ്രശസ്തിയും ഉയർന്ന വിശ്വാസ്യതയുമുള്ള ബാങ്കുകൾ തിരഞ്ഞെടുക്കുക. റേറ്റിങ്ങുകള്‍ നോക്കി വേണം നിക്ഷേപിക്കാന്‍. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിങ് നല്‍കാറുണ്ട്.
2. പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നു
വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് താരതമ്യം ചെയ്യുക. ഉയർന്ന നിരക്കുകൾ ആകർഷകമായി തോന്നുമെങ്കിലും, അവ വിപണി നിലവാരത്തിനും ബാങ്കിൻ്റെ സ്ഥിരതയ്ക്കും അനുസൃതമാണെന്ന് ഉറപ്പാക്കുക.

3. വായ്പാ സൗകര്യം
വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ സ്ഥിര നിക്ഷേപം പിന്‍വലിക്കാതെ തന്നെ വായ്പ എടുക്കാവുന്നതാണ്. സ്ഥിരനിക്ഷേപത്തിന്‍റെ പലിശ നഷ്ടമാവുകയും ഇല്ല. അതുകൊണ്ടു തന്നെ സ്ഥിര നിക്ഷേപത്തിൽ നിന്നും വായ്പ അനുവധിക്കുന്ന ബാങ്കുകൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. മൊത്തം സ്ഥിര നിക്ഷേപത്തിന്റെ 90 മുതല്‍ 95 ശതമാനം വരെ വായ്പയായി ലഭിക്കും. നമ്മുടെ സ്ഥിര നിക്ഷേപത്തെ ബാങ്ക് ഒരു ഈടായി കണക്കാക്കുന്നു. 8 മുതല്‍ 9 ശതമാനം വരെ പലിശ നിരക്കില്‍ വായ്പ ലഭിക്കും.
4. നികുതി ആനുകൂല്യം
നിക്ഷേപങ്ങളുടെ പലിശ 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം' ആയി കണക്കാക്കപ്പെടുന്നു, അതിനാല്‍ പൂര്‍ണ്ണമായും നികുതി വിധേയമാണ്. പലിശ വരുമാനം നിങ്ങളുടെ മൊത്ത വാര്‍ഷിക വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, നിലവിലുള്ള നികുതി നിയമങ്ങള്‍ പാലിച്ച് നികുതി ബാധ്യത കണക്കാക്കുന്നു.
സമ്പത്ത് സംരക്ഷിക്കുന്നതിനും സ്ഥിരമായ വരുമാനത്തിനും സ്ഥിര നിക്ഷേപം സുരക്ഷിത മാർഗമാണ്. പ്രശസ്ത ബാങ്കുകളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതിലൂടെയും പലിശ നിരക്കുകൾ ഫലപ്രദമായി താരതമ്യം ചെയ്യുന്നതിലൂടെയും നിങ്ങൾക്ക് സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
