സ്ഥിര നിക്ഷേപങ്ങൾ ഒരാൾക്ക് ഉറപ്പുള്ള വരുമാനം നൽകുന്നവയാണ്. ഒറ്റത്തവണ നിക്ഷേപം നടത്തി പലിശയിനത്തിൽ സ്ഥിര വരുമാനം നേടാം. ഒരാൾക്ക് പ്രതിമാസ, ത്രൈമാസ, അർധ വാർഷിക അല്ലെങ്കിൽ വാർഷിക പലിശ നിരക്കിൽ നിക്ഷേപം തിരഞ്ഞെടുക്കാം. കാലാവധിക്ക് അനുസരിച്ച് നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരും. 1 വർഷം, 3 വർഷം, 5 വർഷം എന്നിവയാണ് നിക്ഷേപകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്.
ചുമ്മ സേവ് ചെയ്യാനല്ല! സേവിംഗ്സ് അക്കൗണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
സ്ഥിര നിക്ഷേപകരെ ആകർഷിക്കുന്നതിനായി പല ബാങ്കുകളും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി പല ബാങ്കുകളും പലിശ നിരക്കിൽ ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്താറുണ്ട്. സ്ഥിര നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്ക് ഓഫർ ചെയ്യുകയാണ് യൂണിറ്റി സ്മോൾ ഫിൻാൻസ് ബാങ്ക്. മറ്റു ബാങ്കുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പലിശയാണ് യൂണിറ്റി സ്മോൾ ഫിൻാൻസ് ബാങ്ക് വാഗ്‌ദാനം ചെയ്തിരിക്കുന്നത്.

രണ്ടു കോടിക്കു താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. പുതിയ പലിശ നിരക്കുകൾ മേയ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ പലിശ നിരക്കുകൾ പ്രകാരം, സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 9 ശതമാനംവരെ പലിശ ലഭിക്കും.
7 മുതൽ 14 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനമാണ് പലിശ നിരക്ക്. 6 മാസം മുതൽ 201 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനവും 501 ദിവസം കാലാവധിയുള്ളവയ്ക്ക് 8.75 ശതമാനവും 701 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.95 ശതമാനവുമാണ് പലിശ നിരക്ക്. 1001 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനം നൽകുന്നതാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷംവരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 8 ശതമാനംവരെയാണ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്. 7 മുതൽ 14 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനമാണ് പലിശ നിരക്ക്. 165 ദിവസം മുതൽ 6 മാസംവരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും ഒരു വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 8.35 ശതമാനവുമാണ് പലിശ നിരക്ക്. 701 ദിവസം കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 8.95 ശതമാനം പലിശയും യൂണിറ്റി ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 1001 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനം നൽകുന്നതാണ് മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും ഉയർന്ന പലിശ നിരക്ക്.
ഫിക്സഡ് ഡെപ്പോസിറ്റോ റിക്കറിങ് ഡെപ്പോസിറ്റോ കാലാവധി പൂർത്തിയാകും മുൻപേ പിൻവലിക്കുകയാണെങ്കിൽ, ഡെപ്പോസിറ്റിന്റെ കാലാവധിക്ക് ബാധകമായ നിരക്കിന് 1.00% പിഴ ചുമത്തും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications