ഭാവി ജീവിതം സുഗമമാകണമെങ്കിൽ സാമ്പത്തിക സുരക്ഷിതത്വം അത്യാവശ്യമാണ്. മ്യൂച്വൽ ഫണ്ട്, ഓഹരി വിപണിയിലെ നിക്ഷേപം, പോസ്റ്റ് ഓഫീസ് പദ്ധതികൾ തുടങ്ങിയ നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ടെങ്കിലും ആളുകൾക്ക് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകളോട് പ്രത്യേക താൽപ്പര്യമുണ്ട്. ഉറപ്പായ വരുമാനം, നിക്ഷേപിക്കുന്ന തുകയുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥിര നിക്ഷേപം ആളുകൾ തിരഞ്ഞെടുക്കുന്നത്.
7 ദിവസം മുതൽ 10 വർഷം വരെ വ്യത്യസ്ത കാലാവധികളിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. ബാങ്കുകൾക്കും കാലാവധികൾക്കും അനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസങ്ങളുണ്ടാകും.
നിക്ഷേപിക്കാൻ നല്ല സമയം
പരമ്പരാഗതമായി വ്യക്തിഗത നിക്ഷേപകർക്ക്, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് സ്ഥിരയാർന്ന റിട്ടേണുകളും സുരക്ഷിതത്വവും സ്ഥിര നിക്ഷേപം ഉറപ്പുനൽകുന്നു. മൂന്ന് വർഷത്തെ എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദ്ധാനം ചെയ്യുന്ന സ്വകാര്യ ബാങ്കുകളുടെ വിശദാംശങ്ങൾ നമുക്ക് നോക്കാം.
1. ഡിസിബി ബാങ്ക്
മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് ഡിസിബി ബാങ്ക് 8.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ ബാങ്കുകൾക്കിടയിൽ, ഈ വായ്പക്കാരൻ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപ എഫ്ഡി 1.27 ലക്ഷം രൂപയായി വളരും.

2. ആർബിഎൽ ബാങ്കും യെസ് ബാങ്കും
ഈ ബാങ്കുകൾ മൂന്ന് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1.27 ലക്ഷം രൂപയായി ഉയരും.
3. എസ്ബിഎം ബാങ്ക് ഇന്ത്യ
എസ്‌ബിഎം ബാങ്ക് ഇന്ത്യ അതേ കാലയളവിലെ എഫ്‌ഡികൾക്ക് 7.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ തുക 1.26 ലക്ഷം രൂപയായി വളരുമായിരുന്നു.
4. ഇൻഡസ്ഇൻഡ് ബാങ്ക്
3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് ഇൻഡസ്ഇൻഡ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. 1 ലക്ഷം രൂപയുടെ നിക്ഷേപം 3 വർഷം കഴിയുമ്പോൾ 1.26 ലക്ഷം രൂപയായി മാറും.
5. ആക്സിസ് ബാങ്ക്
7.60 ശതമാനം പലിശയാണ് 3 വർഷത്തെ എഫ്ഡിക്ക് ആക്സിസ് ബാങ്ക് നൽകുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 3 വർഷം കൊണ്ട് 25000 രൂപ പലിശയായി നേടാം.

6. ബന്ധൻ ബാങ്കും ഇൻഡസ്ഇൻഡ് ബാങ്കും
ബന്ധൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ 7.75 ശതമാനം പലിശയാണ് 3 വർഷത്തെ നിക്ഷേപത്തിന് നൽകുന്നത്. ഒരു ലക്ഷം രൂപയുടെ എഫ്ഡി തുറക്കുന്നത് മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ 1.26 ലക്ഷം രൂപ ലഭിക്കും.
7. ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്
ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 7.50 ശതമാനം പലിശയാണ് 3 വർഷത്തെ നിക്ഷേപത്തിന് നൽകുന്നത്. ഒരു ലക്ഷം രൂപ കാലാവധി പൂർത്തിയാകുമ്പോൾ 1.25 ലക്ഷം രൂപയായി മാറുന്നു.
സുരക്ഷ
ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെയുള്ള എഫ്ഡികളിൽ സുരക്ഷ വാഗ്ധാനം ചെയ്യുന്നുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications