ഫിക്സഡ് ഡെപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങൾ നിക്ഷേപകർക്കിടയിൽ ഏറ്റവും സുപരിചിതമാണ്. എല്ലാ തരം ആളുകളും ആശ്രയിക്കുന്ന ഒരു മികച്ച സമ്പാദ്യ പദ്ധതിയാണ് എഫ്.ഡി. അപകടരഹിതമായ നിക്ഷേപം എന്ന നിലയിലും ഉറപ്പുള്ള പലിശ വാഗ്ദാനം ചെയ്യുന്നുവെന്നതും എഫ്.ഡിയെ കൂടുതൽ ജനപ്രിയമാക്കുന്നു. മ്യൂച്വൽ ഫണ്ടുകളും ഇക്വിറ്റി നിക്ഷേപങ്ങളും ഇപ്പോൾ എല്ലാവർക്കിടയിലും സ്ഥാനം പിടിക്കുന്നുണ്ടെങ്കിലും സ്ഥിര നിക്ഷേപങ്ങളാണ് ഇന്നും മുന്നിൽ. എന്നാൽ സ്ഥിര നിക്ഷേപങ്ങൾ ശരിക്കും അപകടരഹിതമാണോ? വിശദമായി അറിയാം.
സ്ഥിര നിക്ഷേപങ്ങൾ സുരക്ഷിതമാണ് എന്നതിനാൽ നിക്ഷേപകർ കൂടുതലായും ഇതിൽ ഇൻവെസ്റ്റ് ചെയ്യുന്നു. പ്രത്യേകിച്ച് ബാങ്കുകളുടെ എഫ്.ഡികളിലാണ് നിക്ഷേപിക്കുന്നത്. ഇന്ത്യൻ ബാങ്കിംഗ് സമ്പ്രദായം കൂടുതൽ സുരക്ഷിതമാണെന്നും അതിനാൽ തങ്ങളുടെ നിക്ഷേപവും സുരക്ഷിതമായിരിക്കും എന്ന വിശ്വാസമാണ് എല്ലാവർക്കും. എന്നാൽ ആർ.ബി.ഐ നിയമം അനുസരിച്ച് ഒരു വ്യക്തി നിക്ഷേപിക്കുന്ന 5 ലക്ഷം വരെയുള്ള തുകയ്ക്ക് മാത്രമാണ് പരിരക്ഷ ലഭിക്കുകയുള്ളൂ. അതായത് 5 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് അപകട സാധ്യതയുണ്ട്.
അപകടസാധ്യത
പൊതുമേഖലാ ബാങ്കുകളിലെ എഫ്.ഡികളാണ് ഏറ്റവും ഉയർന്ന സുരക്ഷ വാഗ്ദാനം ചെയ്യുന്നത്. രണ്ടാമതായി സ്വകാര്യ ബാങ്കുകളിലെ എഫ്.ഡികളും പിന്നീട് മറ്റ് ബാങ്കുകളും ക്രമത്തിൽ വരുന്നു. ചെറുകിട ധനകാര്യ ബാങ്കുകൾ സ്വകാര്യ ബാങ്കുകളേക്കാൾ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് ഈ ചെറുകിട ഫിനാൻസ് ബാങ്കുകളിലൂടെ വലിയ നേട്ടം ലഭിക്കുന്നു.
സാമ്പത്തിക പിരിമുറുക്കം കാരണം 2004-ലും 2020-ലുമായി ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾക്ക് ആർ.ബി.ഐ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ പലപ്പോഴും ബാങ്കിംഗ് മേഖലകളിൽ സംഭവിക്കും. ആ സമയം നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപം ആക്സസ് ചെയ്യാനാവില്ല.

ബാങ്ക് ഇതര സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ
ബാങ്കുകളെ കൂടാതെ, കോർപ്പറേറ്റുകളും നിശ്ചിത പലിശ നിരക്കിൽ നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആ കമ്പനിയെ കുറിച്ചും അതിൻ്റെ ക്രെഡിറ്റ് റേറ്റിംഗും നോക്കിയ ശേഷം മാത്രമേ ഇത്തരം സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ പാടുള്ളൂ. അപകടസാധ്യതകളെ കുറിച്ച് പഠിക്കാതെ ഇത്തരം സ്ഥലങ്ങളിൽ നിക്ഷേപിക്കരുത്. മാത്രമല്ല AAA അല്ലെങ്കിൽ AA+ റേറ്റിംഗ് ഇല്ലാത്ത കമ്പനികളുടെ നിക്ഷേപങ്ങളിൽ നിക്ഷേപിക്കരുത്.
ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് തുടങ്ങിയ കമ്പനികൾക്ക് AAA റേറ്റിംഗും ശ്രീറാം ഫിനാൻസ്, ചോളമണ്ഡലം ഫിനാൻസ് തുടങ്ങിയ കമ്പനികൾക്ക് AA+ റേറ്റിംഗും ഉണ്ട്. ഇനി ഇതിലും താഴെ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള കമ്പനികളുണ്ട്. ഇവ ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. പലരും ഈ പലിശ നിരക്കിൽ പ്രലോഭിതരായി ഇത്തരം കമ്പനികളുടെ നിക്ഷേപങ്ങളിൽ അകപ്പെടും. താഴ്ന്ന ക്രെഡിറ്റ് റേറ്റിംഗുള്ള കമ്പനിക്ക് ഡിഫോൾട്ടാകാനുള്ള സാധ്യത കൂടുതലാമ്. ഇതിലൂടെ നിക്ഷേപകർക്ക് തങ്ങളുടെ മൂലധനം പോലും തിരികെ ലഭിക്കില്ല.
റീ- ഇൻവെസ്റ്റ്മെന്റ് റിസ്ക്
സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിന് റീ-ഇൻവെസ്റ്റ്‌മെൻ്റ് റിസ്ക് എന്ന് വിളിക്കപ്പെടുന്ന ഉയർന്ന അപകടസാധ്യതയുണ്ട്. പലപ്പോഴും പല സാഹചര്യങ്ങളിലും ബാങ്കുകൾ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന് 1 വർഷത്തെ എഫ്.ഡിയിൽ 8.5% എന്ന പലിശ നിരക്കിൽ നിക്ഷേപിക്കുന്ന ഒരു മുതിർന്ന പൗരൻ അയാളുടെ എഫ്ഡി കാലാവധി പൂർത്തിയാകുമ്പോൾ ആ തുക വീണ്ടും എഫ്.ഡിയിൽ നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശ നിരക്ക് 8.5% ൽ കുറവായിരിക്കും. ഇതിനെയാണ് റീ ഇൻവെസ്റ്റ്‌മെൻ്റ് റിസ്ക് എന്ന് വിളിക്കുന്നത്.
ഏത് നിക്ഷേപത്തിലും അപകട സാധ്യതയുണ്ട്. എന്നാൽ അവയെ ഏത് രീതിയിൽ തിരഞ്ഞെടുക്കുന്നു എന്നതാണ് തന്ത്രം. സാമ്പത്തിക നേട്ടം കൈവരിക്കാൻ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം നിക്ഷേപിക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications