വായ്പകള്‍ എടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പായി നാം വിവിധ ബാങ്കുകളിലെ പലിശ നിരക്കുകളും മറ്റ് പ്രത്യേകതകളും തമ്മില്‍ താരതമ്യം ചെയ്തു നോക്കാറുണ്ട്.
വായ്പകള്‍ എടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പായി നാം വിവിധ ബാങ്കുകളിലെ പലിശ നിരക്കുകളും മറ്റ് പ്രത്യേകതകളും തമ്മില്‍ താരതമ്യം ചെയ്തു നോക്കാറുണ്ട്. എന്നാല്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ വായ്പ എടുക്കുമ്പോള്‍ അത് സാധ്യമല്ല. സാധാരണഗതിയില്‍ ഒരു സ്ഥിര നിക്ഷേപത്തിന് തയ്യാറെടുകകുമ്പോള് അതില്‍ നിന്നുള്ള ആദായവും നിക്ഷേപത്തിന്റെ സുരക്ഷിതത്വുവുമാണ് ഏതൊരാളുടേയും പ്രഥമ പരിഗണനയായി വരുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ വായ്പ എടുക്കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്കൊന്നും നമ്മള് അപ്പോള്‍ പരിഗണിക്കാന്‍ സാധ്യതയേയില്ല.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള വായ്പ
പണത്തിനായി അത്യാവശ്യം വരുന്ന അടിയന്തിര സാഹചര്യങ്ങളില്‍ കാലതാമസമില്ലാതെ എളുപ്പത്തില്‍ പണം കണ്ടെത്തുവാന്‍ സഹായിക്കുന്ന ഒന്നാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേലുള്ള വായ്പ. മിക്ക ബാങ്കുകളും നെറ്റ് ബാങ്കിഗ് സേവനത്തിലൂടെ ഓണ്‍ലൈനായി തന്നെ വായ്പ എടുക്കുവാന്‍ അനുവദിക്കാറുണ്ട്. നിങ്ങള്‍ സ്ഥിര നിക്ഷേപമുള്ള വ്യക്തിയാണെങ്കില്‍ അടിയന്തിര സാഹചര്യങ്ങളില്‍ പണം ആവശ്യമായി വരുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്.
നിക്ഷേപം പിന്‍വലിക്കണോ? വായ്പ എടുക്കണോ?
ഒന്ന് നിങ്ങളുടെ പേരിലുള്ള സ്ഥിര നിക്ഷേപം കാലാവധിയെത്തുന്നതിന് മുമ്പേ തന്നെ പിന്‍വലിക്കുക എന്നതാണ്. പിന്‍വലിക്കാതെ അതേ സ്ഥിര നിക്ഷേപത്തിന്മേല് നിങ്ങള്‍ക്ക് വായ്പ എടുക്കാം എന്നതാണ് രണ്ടാമത്തെ വഴി. അത്തരമൊരു സാഹചര്യം വന്നാല്‍ ഇതില്‍ ഏത് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ല തീരുമാനം? അത് തീരുമാനിക്കേണ്ടത് നിങ്ങള്‍ക്ക് എത്രമാത്രം പണം ആവശ്യമുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാകണം.
എത്ര തുക വായ്പയായി ലഭിക്കും?
മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപം നടത്തിയ തുകയുടെ 90 ശതമാനത്തോളം വായ്പയായി നല്‍കാറുണ്ട്. ചില ബാങ്കുകള്‍ 85 ശതമാനമോ അതില്‍ കുറവോ ആയ തുക മാത്രമേ വായ്പയായി നല്‍കാറുള്ളൂ. അതേ സമയം സ്ഥിര നിക്ഷേപത്തിന്റെ 95 ശതമാനം വരെ ഉപയോക്താവിന് വായ്പയായി വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുമുണ്ട്. അതായത് നിങ്ങളുടെ പേരില്‍ 1 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന് കരുതുക. ആ സ്ഥിര നിക്ഷേപത്തിന്മേല് 85,000 രൂപ മുതല്‍ 95,000 രൂപ വരെ നിങ്ങള്‍ക്ക് വായ്പയായി ലഭിക്കാം എന്നര്‍ഥം.
നിക്ഷേപത്തിന്മേല് വായ്പ എടുക്കാം
അത്യാവശ്യമായി നിങ്ങള്‍ക്ക് 50,000 രൂപയാണ് വേണ്ടത് എന്ന് കരുതുക. ആ സാഹചര്യത്തില്‍ നിക്ഷേപ കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്വലിക്കുന്നതിനേക്കാള് നല്ലത് നിക്ഷേപത്തിന്മേല് ഒരു വായ്പ എടുക്കുന്നതാണ്. ഈ രീതിയില്‍ നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കുവാനും പലിശ നേടുവാനും സാധിക്കും.
ആക്സിസ് ബാങ്കില്‍
ആക്സിസ് ബാങ്കില്‍ ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് 5.75 ശതമാനമാണ്. കുറഞ്ഞ നിരക്ക് 2.50 ശതമാനവും. സ്ഥിര നിക്ഷേപ പലിശയോടൊപ്പം 2 ശതമാനം നിരക്ക് കൂടി അധികമായി ചേര്‍ന്നതാണ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. ചുരുങ്ങിയ വായ്പാ തുക 25,000 രൂപയാണ്. ഫെഡറല്‍ ബാങ്കില്‍ 5.50 ശതമാനമാണ് ഉയര്‍ന്ന പലിശ നിരക്ക് കുറഞ്ഞ പലിശ നിരക്ക് 2.90 ശതമാനവും. സ്ഥിര നിക്ഷേപ പലിശയോടൊപ്പം 2 ശതമാനം നിരക്ക് കൂടി അധികമായി ചേര്‍ന്നതാണ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. ചുരുങ്ങിയ വായ്പാ തുകയ്ക്ക് പരിധിയില്ല.
എച്ച്ഡിഎഫ്സി ബാങ്കില്‍
എച്ച്ഡിഎഫ്സി ബാങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 5.50 ശതമാനമാണ്. കുറഞ്ഞ പലിശ നിരക്ക് 2.50 ശതമാനവും. സ്ഥിര നിക്ഷേപ പലിശയോടൊപ്പം 2 ശതമാനം നിരക്ക് കൂടി അധികമായി ചേര്‍ന്നതാണ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. ചുരുങ്ങിയ വായ്പാ തുക 25,000 രൂപയാണ്.
എസ്ബിഐയില്‍
എസ്ബിഐയില്‍ ഉയര്‍ന്ന പലിശ നിരക്ക് 5.40 ശതമാനമാണ്. 2.90 ശതമാനമാണ് കുറഞ്ഞ പലിശ നിരക്ക്. സ്ഥിര നിക്ഷേപ പലിശയോടൊപ്പം 1 ശതമാനം നിരക്ക് കൂടി അധികമായി ചേര്‍ന്നതാണ് വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. ഓണ്‍ലൈന്‍ ആണെങ്കില്‍ ചുരുങ്ങിയ വായ്പാ തുക 25,000 രൂപയാണ്. ബാങ്കില്‍ ചുരുങ്ങിയ വായ്പാ പരിധി ഇല്ല.
കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍
കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍ ബാങ്കുകള്‍ പിഴ ഈടാക്കാറുണ്ട്. അല്ലെങ്കില്‍ നിക്ഷേപത്തില്‍ ലഭിക്കുന്ന പലിശ നിരയ്ക്ക് കുറയ്ക്കും. ഉദാഹരണത്തിന് 2018 ഏപ്രില്‍ മാസത്തില്‍ 5 വര്‍ഷത്തേക്ക് നിങ്ങളൊരു സ്ഥിര നിക്ഷേപം ആരംഭിച്ചു എന്ന് കരുതുക. 8.5 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍ 2018 ല്‍ മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് നില്കിയിരുന്ന പലിശ നിരക്ക് എത്രയാണെന്ന് ബാങ്ക് പരിശോധിക്കും.
പിഴയും പലിശയും
അത് 7.5 ശതമാനമാണെന്നിരിക്കട്ടെ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് തരുന്നത് 7.5 ശതമാനം പലിശ നിരക്കായിരിക്കും. മൂന്ന് വര്‍ഷത്തേക്ക് മാത്രം സ്ഥിര നിക്ഷേപം നിലനിര്ത്തിയതിനാലാണത്. ഇനി ആ സയത്ത് മൂന്ന് വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 5 വര്‍ഷ നിക്ഷേപത്തേക്കാള്‍ ഉയര്‍ന്നതായിരുന്നു എന്ന് കരുതുക. ആ സാഹചര്യത്തില്‍ ബാങ്ക് നിങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയാണ് ചെയ്യുക.
എപ്പോള്‍ നിക്ഷേപം പിന്‍വലിക്കണം?
നിങ്ങളുടെ സ്ഥിര നിക്ഷേപം മെച്യൂരിറ്റി കാലാവധിയിലേക്ക് അടുക്കുകയാണെങ്കിലും നിക്ഷേപം പിന്‍വലിക്കാതിരിക്കുകയാണ് നല്ലത്. നിങ്ങളുടെ സ്ഥിര നിക്ഷേപ തുകയ്ക്ക് സമാനമോ അല്ലെങ്കില്‍ അതിന് മുകളിലോ ഉള്ള തുകയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രമാണ് സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിയെത്തും മുമ്പ് പിന്‍വലിക്കുവാന്‍ പാടുള്ളൂ. നിക്ഷേപ കാലാവധി അവസാനിക്കുവാന്‍ വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കുകയും വേണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
