നമ്മൾ ദിവസവും പത്രങ്ങളിലും ടെലിവിഷനുകളിലും മ്യൂച്വൽ ഫണ്ടുകളെ കുറിച്ചുള്ള പരസ്യങ്ങൾ കാണാറുണ്ട്. സച്ചിനും ധോണിയും തുടങ്ങി പലരും പരസ്യങ്ങളിലൂടെ എന്താണ് മ്യൂച്വൽ ഫണ്ടുകൾ ഇന്ന് വിശദീകരിക്കുന്നു. വരുമാനം വർദ്ധിപ്പിക്കാനുള്ള ഏറ്റവും എളുപ്പവും ഒരു പരിധിവരെ സുരക്ഷിതവുമായ നികുതി നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. വ്യത്യസ്ത തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ.

ഫ്ലെക്സി ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് ലാഭകരമാണോ, പ്രതീക്ഷിച്ച വരുമാനം അതിലൂടെ ലഭിക്കുമോ.. ? വിശദമായി അറിയാം.
ഒരു ഓപ്പൺ-എൻഡ്, ഡൈനാമിക് ഇക്വിറ്റി ഫണ്ടിനെയാണ് സാധാരണയായി ഫ്ലെക്സി ക്യാപ് ഫണ്ട് എന്ന് വിളിക്കുന്നത്. ഇത് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഇല്ലാതെ ചെറുകിട, ഇടത്തരം, വലിയ കമ്പനികളിൽ നിക്ഷേപം നടത്തുന്നു.
ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ലാതെ ഏതു കമ്പനിയിലും നിക്ഷേപിക്കാൻ കഴിയും എന്ന് ചുരുക്കം. പക്ഷെ ഈ ഫണ്ടുകളിൽ ഇക്വിറ്റികളിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്സ്പോഷർ 65 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഫ്ലെക്സി ക്യാപ് ഫണ്ടുകളുടെ ഈ നിക്ഷേപ സാധ്യത തന്നെയാണ് ഏറ്റവും വലിയ നേട്ടവും. മാർക്കറ്റിലെ ട്രെൻഡുകൾ കൃത്യമായി മനസ്സിലാക്കാൻ കഴിവുള്ള ഒരു ഫണ്ട് മാനേജർക്ക് ഫ്ലെക്സി ക്യാപ് ഫണ്ടിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാം.
ഫണ്ട്സ് ഇന്ത്യ (FundsIndia)യിൽ നിന്നുള്ള പുതിയ പഠന റിപ്പോർട്ട് പറയുന്നത് കഴിഞ്ഞ 20 വർഷത്തിനിടയിൽ 30-34 മടങ്ങ് ലാഭം ചില ഫ്ലെക്സി-ക്യാപ് നൽകിയിട്ടുണ്ട് എന്നാണ്. ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്, എച്ച്ഡിഎഫ്സി ഫ്ലെക്സി ക്യാപ് ഫണ്ട് എന്നിവയാണ് 34 മടങ്ങ് വരെ ലാഭം നൽകിയത്.
ഇന്ത്യ ബ്ലൂചിപ്പ്, എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് തുടങ്ങിയ വലിയ ക്യാപ് വിഭാഗത്തിലുള്ള ഫണ്ടുകൾ 20 വർഷത്തിനിടെ 21 തവണയും 29 തവണയും ലാഭം നൽകി. ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ ഫണ്ടും നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ടും 35 തവണയും 51 തവണയുമാണ് ലാഭവിഹിതം നൽകിയത്.
അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഫ്ലെക്സി-ക്യാപ് ഫണ്ടുകളിലൂടെ ശരാശരി 14-17 ശതമാനം വരുമാനം നേടാം. പണപ്പെരുപ്പത്തെയും ഇത് മറികടക്കുന്നു. പക്ഷെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണെന്നത് മറക്കരുത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
