ഓൺലൈനിൽ പർച്ചേസ് നടത്താറുണ്ടോ? സ്ഥിരമായി ഫ്ലിപ്പ്കാർട്ടിലൂടെയാണോ പർച്ചേസ് നടത്തുന്നത്? എങ്കിൽ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് അധിക നേട്ടങ്ങൾ ഉറപ്പാക്കാൻ സഹായിക്കും. ഓൺലൈൻ ഷോപ്പിംഗിനോട് പ്രത്യേക ഇഷ്ടമുള്ള ഉപഭോക്താക്കൾക്കായി വികസിപ്പിച്ചെടുത്തതാണ് ഈ ക്രെഡിറ്റ് കാർഡ്. ആക്സിസ് ബാങ്കും ഫ്ലിപ്കാർട്ടും തമ്മിലുള്ള മികച്ച പങ്കാളിത്തത്തിലൂടെയാണ് ഈ കാർഡ് പ്രവർത്തിക്കുന്നത്.
ഫ്ലിപ്പ്കാർട്ട് വഴിയുള്ള ഏതൊരു പർച്ചേസിനും ഈ ക്രെഡിറ്റ് കാർഡ് ഒരു മുതൽ കൂട്ടായിരിക്കും. വെൽകം ബോണസുകൾ, ക്യാഷ്ബാക്ക് റിവാർഡുകൾ, മറ്റ് എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ എന്നിവയും കാർഡ് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്പ്കാർട്ട് പ്ലാറ്റ്ഫോമുകളുടെ ഷോപ്പിംഗ് അനുഭവം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. മാത്രമല്ല ഉപഭോക്താക്കൾക്ക് സുതാര്യവും വിശ്വസനീയവുമായ ഷോപ്പിംഗ് നേട്ടവും ഇതിലൂടെ ഉറപ്പാക്കുന്നു.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്- സവിശേഷതകളും ചാർജുകളും
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് കൈവശമുണ്ടെങ്കിൽ നിങ്ങൾക്ക് ജോയിനിംഗ് ഫീസ് നൽകേണ്ടി വരും. അത് 500 രൂപയും ബാധകമായി ജി.എസ്.ടി ചാർജും ഈടാക്കും. കാർഡിനൊപ്പം ചില മികച്ച ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. എന്തെല്ലാമാണ് ഈ ആനുകൂല്യങ്ങളെന്ന് അറിയാം;
- ഫ്ലിപ്പ്കാർട്ട് പർച്ചേസുകൾക്കും ക്ലിയർ ട്രിപ്പ് പർച്ചേസുകൾക്കും 5% ക്യാഷ്ബാക്ക് നൽകുന്നു.
- സ്വിഗ്ഗി, ഊബർ, പി.പി.ആർ തുടങ്ങിയവയ്ക്ക് 4% ക്യാഷ്ബാക്ക് നൽകുന്നു.
- മറ്റ് ഇടപാടുകൾക്ക് 1% ക്യാഷ്ബാക്ക് ലഭിക്കും.

മാത്രമല്ല ഈ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ നടത്തുന്ന ആദ്യത്തെ ഇടപാടിൽ 500 രൂപ ഫ്ലിപ്പ്കാർട്ട് വൗച്ചർ പോലുള്ള കിടിലൻ ആനുകൂല്യങ്ങൾ നൽകുന്നു. ഒപ്പം Goibibo, ആമസോൺ ഫ്രെഷ്, MakeMyTrip തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ബുധനാഴ്ച പ്രത്യേക ഓഫറുകളും സ്വിഗ്ഗി ഡിസ്കൗണ്ടുകളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ ഒട്ടനവധി ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഇതിനു പുറമേ പ്രീമിയം ഉപഭോക്താക്കൾക്ക് മറ്റു ചില ഓഫറുകളും ഡിസ്കൗണ്ടുകളും ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്. ഓരോ പ്രീമിയം ഓഫറുകളെ കുറിച്ചും വിശദമായി അറിയാം;
പ്രീമിയം ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ
എയർപോർട്ട് ലോഞ്ച് ആക്സസ്: പ്രതിവർഷം നാല് കോംപ്ലിമെൻ്ററി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചുകൾ ഉപയോഗിക്കാം. ഒരോ പാദത്തിലും ഒരു തവണയാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. എന്നാൽ ഈ ആനുകൂല്യം ഉറപ്പാക്കുന്നതിനു കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഏറ്റവും കുറഞ്ഞ ചെലവ് 50,000 രൂപയായിരിക്കണം.
ഇന്ധനം ഒഴിവാക്കുന്നതിനുള്ള സർചാർജ്: ഈ ക്രെഡിറ്റ് കാർഡിലൂടെ ഉപയോക്താവിന് ഇന്ധന ഇടപാടുകളിൽ 1% ലാഭിക്കാം. ഇടപാടുകൾ 400 രൂപ മുതൽ 4000 രൂപ വരെ ആയിരിക്കണം.
ഡൈനിങ്ങിൽ ഡിസ്കൗണ്ടുകൾ: ഈ ക്രെഡിറ്റ് കാർഡിന് പങ്കാളിത്തമുള്ള റെസ്റ്റോറൻ്റുകളിൽ 15% വരെ കിഴിവ് ലഭിക്കും. ഈ സേവനം ആക്സിസ് ബാങ്ക് ഡൈനിംഗ് ഡിലൈറ്റ്സ് പ്രോഗ്രാമിന് കീഴിലാണ്.
ഇ.എം.ഐ കൺവേർഷൻ സേവനം: ഫ്ലിപ്പ്കാർട്ടിലൂടെ 2,500 രൂപയിൽ കൂടുതലുള്ള പർച്ചേസുകളെ നിങ്ങൾക്ക് ഇ.എം.ഐ ഫോർമാറ്റിലേക്ക് മാറ്റാൻ ഓപ്ഷനുണ്ട്. ഇത് പ്രകാരം ഈ തുക തുല്യമായ പ്രതിമാസ തവണകളായി തിരിച്ചടയ്ക്കാനാകും.
പതിവായി ഷോപ്പിംഗ് നടത്തുന്ന ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് ഈ കാർഡ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. മാത്രമല്ല യാത്ര, ഡൈനിംഗ് ആനുകൂല്യങ്ങൾ തുടങ്ങിയ നേട്ടങ്ങൾ വേണ്ടവർക്കും ഈ ക്രെഡിറ്റ് കാർഡ് ഉപകാരപ്രദമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications