അടുത്തിടെ ഒഡീഷയിലും പശ്ചിമ ബംഗാളിലും ആഞ്ഞടിച്ച ഊംപുൺ ചുഴലിക്കാറ്റ് നിരവധി പേരുടെ വീടുകൾക്കും വാഹനങ്ങൾക്കും വലിയ നാശം വരുത്തി. 155-165 കിലോമീറ്റർ വേഗതയിലായിരുന്നു പേമാരിയും കാറ്റും ഇവിടെ പതിച്ചത്. തത്ഫലമായുണ്ടായ വെള്ളപ്പൊക്കം കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായി. കൊറോണ വൈറസ് മഹാമാരിയേക്കാൾ വലിയ ആഘാതമാണ് ഇതുവഴി സംസ്ഥാനങ്ങൾക്ക് നേരിടേണ്ടി വന്നത്. കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നേരിടേണ്ടി വന്ന പ്രളയത്തിലും നിരവധി പേർക്ക് വീടും വാഹനങ്ങളുമൊക്കെ നഷ്ടപ്പെട്ടിരുന്നു.
ഭവന ഇൻഷുറൻസ്
ഇത്തവണയും പ്രളയ സാധ്യതകൾ തള്ളിക്കളയാനാകാത്തതിനാൽ ആളുകൾ വേണ്ട മുൻകരുതലുകൾ എടുക്കുന്നതായിരിക്കും നല്ലത്. അടിക്കടി ഉണ്ടാകുന്ന പ്രളയവും മണ്ണിടിച്ചിൽ പോലുളള പ്രകൃതി ദുരന്തങ്ങളും ഭവന ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങി പത്തോളം വിപത്തുകളിൽ നിന്ന് കെട്ടിടത്തിനു സംഭവിക്കാവുന്ന കേടുപാടുകൾക്കും നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നവയാണ് ഭവന ഇൻഷുറൻസ്.
ശ്രദ്ധിക്കേണ്ട കാര്യം
ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കൂടാതെ, നിങ്ങളുടെ പ്രദേശം സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെ പദ്ധതി ഉൾക്കൊള്ളുന്നുവെന്ന് പോളിസി വാങ്ങുന്നയാൾ ഉറപ്പാക്കണം.
വീട്ടുസാധനങ്ങൾ
വീടും വീട്ടുസാധനങ്ങളും എത്ര തുകയ്ക്ക് ഇൻഷുർ ചെയ്തിരിക്കണമെന്ന് വ്യക്തമായി തീരുമാനിക്കണം. ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹമായ അത്യാഹിതങ്ങൾ സംഭവിക്കുന്നതുമൂലം പുതിയ കെട്ടിടം നിർമിക്കുന്നതിനും വീട്ടുപകരണങ്ങൾ വാങ്ങുന്നതിനും തികയുന്ന രീതിയിൽ പരിരക്ഷ ഉറപ്പാക്കണം.
മോട്ടോർ ഇൻഷുറൻസ്
ചുഴലിക്കാറ്റ് പോലുള്ള ദുരന്തം വാഹനങ്ങൾക്ക് രണ്ട് തരത്തിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. ഒന്നാമതായി, കാറിന്റെ ബാഹ്യഭാഗത്തിന് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ. പുറംഭാഗത്തുള്ള നാശനഷ്ടങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ കഴിയും. എന്നിരുന്നാലും, എഞ്ചിൻ പോലുള്ള മെക്കാനിക്കൽ ഭാഗങ്ങളിൽ സംഭവിക്കുന്ന കേടുപാടുകൾ, വെള്ളത്തിൽ മുങ്ങിയ ഒരു കാർ നന്നാക്കുക തുടങ്ങിയ കാര്യങ്ങൾ ബുദ്ധിമുട്ടേറിയതാണെന്ന് വ്യവസായിക വിദഗ്ധർ പറയുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
