രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിമാക്കാനും മികച്ച ആനുകൂല്യങ്ങൾ നേടാനും ക്രെഡിറ്റ് കാർഡ് സഹായിക്കുന്നു. ആകർഷകമായ പലിശ നിരക്കും നിരവധി ക്യാഷ്ബാക്കും റിവാർഡുകളും ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ക്രെഡിറ്റ് സ്കോർ. തവണകൾ മുടങ്ങാതെ കൃത്യമായ തിരിച്ചടവുകൾ നടന്നാൽ ക്രെഡിറ്റ് സ്കോർ ഉയരുന്നു. ഒന്നിലധികം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളും നിലവിലുണ്ട്. ഒന്നിലധികം കാർഡുകൾ ഉപയോഗിക്കുന്നവരും കൃത്യമായി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ പ്ലാൻ ചെയ്താൽ ഉയർന്ന ക്രെഡിറ്റ് സ്കോർ നേടാനാവും.
ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
1. ഓരോ ക്രെഡിറ്റ് കാർഡിന്റെയും പരിധി തിരിച്ചറിയുക
ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ചായിരിക്കും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി നിശ്ചയിക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഉയർന്ന പരിധി ലഭിക്കുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗം 30 ശതമാനത്തിൽ താഴെ നിലനിർത്തുക. 1 ലക്ഷം ക്രെഡിറ്റ് പരിധിയുണ്ടെങ്കിൽ നിങ്ങളുടെ ഇടപാടുകൾ 30,000 രൂപയായി പരിമിതപ്പെടുത്തുക. അതിനാൽ അമിതമായി ചിലവാക്കരുത്. അമിത ചിലവുകൾ വരുമ്പോൾ അത് മറ്റു കാർഡുകളിലേക്ക് വിഭജിക്കാം.
2. ഇടപാടിന്റെ അവസാന തീയതികൾ ഓർക്കുക
ഓരോ ഇടപാടുകളുടെ അവസാന തിയ്യതി ഓർക്കുക. പേയ്മെന്റുകൾ മുടങ്ങിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഇത്തരം തിയ്യതികൾ കുറിച്ച് വെക്കുകയോ, അല്ലെങ്കിൽ ഫോണിൽ റിമൈൻഡർ പോലെ സെറ്റ് ചെയ്യുകയോ ചെയ്യാം.
3. നോട്ടിഫിക്കേഷനുകൾ
ഇടപാടുകളുടെ അവസാന തിയ്യതി, ഓട്ടോമാറ്റിക് പേയ്‌മെൻ്റുകൾ, ചെലവ് പരിധികൾ, അക്കൗണ്ട് ബാലൻസുകൾ എന്നിവ പോലുള്ള വിവിധ സേവനങ്ങൾ ഓർമ്മിക്കുവാനായി മിക്ക ക്രെഡിറ്റ് കാർഡുകളും ഇത്തരം അലേർട്ട് ഓപ്ഷനുകൾ നൽകുന്നു. പേയ്മെന്റുകൾ മുടങ്ങാതിരിക്കാൻ ഇത് സഹായിക്കും.

4. ഓട്ടോമാറ്റിക് പേയ്‌മെൻ്റുകൾ
പേയ്മെന്റ് ഓപ്ഷൻ ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്താൽ പിഴകളില്ലാതെ കൃത്യമായി തിരിച്ചടവുകൾ നടത്താം. ഇത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കില്ല.
5. ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റുകൾ ഇടക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ഇങ്ങനെ പരിശോധിച്ചാൽ അധിക ചാർജുകളോ പിഴകളോ ഈടാക്കിയാൽ പെട്ടെന്ന് അറിയാന സാധിക്കുന്നു. മാത്രമല്ല നിങ്ങളുടെ അനാവശ്യ ചെലവുകൾ പരിശോധിക്കാനും അവ എളുപ്പത്തിൽ വെട്ടിക്കുറയ്ക്കാനും സാധിക്കും.
6. കാർഡുകളുടെ എണ്ണം പരിമിതമാക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങിയാൽ നിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും റിവാർഡുകളും ലഭിക്കും. ഇതിൽ പ്രലോഭിതരായാൽ ഒന്നിലധികം കാർഡുകൾ വാങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഓർക്കുക, ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി കാർഡുകൾക്കായി അപേക്ഷിച്ചാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
7. നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക
പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുന്നേ ആ കാർഡിന്റെ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കുക. നിങ്ങളുടെ ചിലവ് പരിധി, പലിശ നിരക്കുകൾ, വാർഷിക ഫീസ് തുടങ്ങിയ എല്ലാ വിവരങ്ങളും പരിശോധിക്കുക. അധിക ചാർജുകൾ നൽകുന്നുണ്ടോയെന്നും പേയ്മെന്റുകൾ വൈകിയാൽ എത്ര പിഴ ഈടാക്കുമെന്നും മറ്റും മനസിലാക്കുക.
8. റിവാർഡുകൾ നേടുക
പരമാവധി റിവാർഡുകൾ നേടുക. ക്യാഷ് ബാക്ക് ഓപ്‌ഷനുകൾ, കൂപ്പണുകൾ, റിവാർഡുകൾ മുതലായവ ലഭിച്ചാൽ ധാരാളം പണം ലാഭിക്കാം. അമിതമായി ചിലവഴിക്കാതെ തന്ത്രപരമായി ചിലവഴിച്ച് നേട്ടങ്ങൾ ഉറപ്പാക്കൂ.
9. നേട്ടങ്ങളും ചെലവുകളും
ഓരോ കാർഡിലൂടെയും നടത്തിയ ഇടപാടുകളുടെ ചെലവുകൾ കണക്കാക്കുക. ക്യാഷ് ബാക്ക്, കൂപ്പണുകൾ, സൗജന്യ സമ്മാനങ്ങൾ എന്നിവ വാർഷിക ഫീസ്, പലിശ നിരക്കുകൾ, പിഴകൾ തുടങ്ങിയ ചെലവുകളുമായി താരതമ്യം ചെയ്യുക. റിവാർഡുകളേക്കാൾ ചിലവുകളാണ് കൂടുതലായി വരുന്നതെങ്കിൽ ഈ ക്രെഡിറ്റ് കാർഡ് ഒഴിവാക്കുക. അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
