ജോലിയിൽ നിന്ന് വിരമിക്കുന്നതിനു മുന്നേ റിട്ടയർമെന്റിനെ കുറിച്ച് നന്നായി പ്ലാൻ ചെയ്തിരിക്കണം. ഇല്ലെങ്കിൽ സാമ്പത്തിക സ്രോതസ്സില്ലാതെ ജീവിതം ദുരിതത്തിലാവും. അതിനായി തുടക്കത്തിൽ തന്നെ മികച്ച പെൻഷൻ സ്കീമുകളിൽ ജോയിൻ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇന്ന് രാജ്യത്ത് നിരവധി പെൻഷൻ സ്കീമുകൾ ലഭ്യമാണ്. എൻ.പി.എസ്, ഇ.പി.എഫ്, പി.പി.എഫ് തുടങ്ങി നിരവധി സ്കീമുകൾ ഉണ്ട്. ഇതിലൂടെ ഒരു നിശ്ചിത തുക നിങ്ങൾക്ക് പ്രതിമാസം സമ്പാദ്യത്തിലേക്ക് മാറ്റി വെക്കാം.
80% റൂൾ പൊതുവായി വിദഗ്ധർ ശുപാർശ ചെയ്യുന്ന ഒരു നിയമമാണ്. അതായത്, ഈ നിയമ പ്രകാരം നിങ്ങൾ ജോലി ചെയ്യുമ്പോൾ വരുമാനത്തിൻ്റെ 80% സുരക്ഷിതമായി സേവ് ചെയ്താൽ റിട്ടയർമെന്റ് ജീവിതം സുഖമായി ജീവിക്കാൻ സാധിക്കുന്നു. അതിനായി നേരത്തെ തന്നെ സമ്പാദ്യം ശീലം ആരംഭിക്കുക എന്നാണ് ഇതിലൂടെ പറയുന്നത്.

എന്താണ് 80% നിയമം?
ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരുപാട് ചെലവുകൾ ഉണ്ടാവാറുണ്ട്. എന്നാൽ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ താരതമ്യേന ചെലവുകൾ കുറവായിരിക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് 80% നിയമം നിലനിൽക്കുന്നത്. ഈ രീതിയിൽ സമ്പാദിച്ചാൽ റിട്ടയർമെന്റ് സമയത്ത് വരുമാനത്തിന്റെ 80% നിങ്ങൾക്ക് ലഭിക്കും. എന്നാൽ നിങ്ങളുടെ ജീവിതശൈലി, ആരോഗ്യം, മറ്റ് ആവശ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി 80% നിയമം എന്നത് വ്യത്യാസപ്പെടാം.
നിങ്ങളുടെ നിലവിലെ വാർഷിക വരുമാനം ₹10,00,000 ആണെങ്കിൽ, റിട്ടയർമെൻ്റിൽ പ്രതിവർഷം ₹8,00,000 ലഭിക്കുന്നതിനായി പ്ലാൻ ചെയ്യണം. നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ നിങ്ങളുടെ ദൈനംദിന ചെലവുകൾ ഉൾക്കൊള്ളുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നത്.
റിട്ടയർമെന്റിലേക്കുള്ള സമ്പാദ്യം എങ്ങനെ കണക്കാക്കാം?
80% നിയമം പ്രകാരം സമ്പാദിക്കുവാനായി ആദ്യം നിങ്ങളുടെ വാർഷിക റിട്ടയർമെൻ്റ് വരുമാനത്തിന്റെ ആവശ്യകത കണക്കാക്കുക. ശേഷം അതിനെ നിങ്ങൾ വിരമിക്കാൻ പ്രതീക്ഷിക്കുന്ന വർഷങ്ങളുടെ എണ്ണം കൊണ്ട് ഗുണിക്കുക. ഇതിൽ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിന്റെ കാലാവധിയും കണക്ക് കൂട്ടണം.
അതായത്, നിങ്ങൾ 60 വയസ്സിലാണ് റിട്ടയർ ചെയ്യുന്നതെങ്കിൽ അതിനു ശേഷം 85 വയസ്സ് വരെ ജീവിക്കാൻ ആഗ്രഹിക്കുന്നു. എങ്കിൽ നിങ്ങൾ 25 വർഷത്തെ റിട്ടയർമെൻ്റിന് വേണ്ടിയാണ് സമ്പാദിക്കേണ്ടത്. ഈ 25 വർഷമാണ് നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം.
നിങ്ങൾ പ്രതിവർഷം 10,00,000 രൂപ സമ്പാദിക്കുന്ന വ്യക്തി ആണെങ്കിൽ മുകളിൽ പറഞ്ഞ പ്രകാരം 60 വയസ്സിൽ വിരമിക്കുമെന്നും 85 വയസ്സ് വരെ ജീവിക്കുമെന്നും കരുതുക. 80% നിയമം അനുസരിച്ച്, 25 വർഷത്തേക്ക് നിങ്ങൾക്ക് പ്രതിവർഷം 8,00,000 രൂപ ആവശ്യമാണ്. അതായത് കണക്ക് കൂട്ടിയാൽ (₹8,00,000 × 25 വർഷം) മൊത്തം സമ്പാദ്യമായി നിങ്ങൾക്ക് ഏകദേശം 2 കോടി രൂപ സേവിംഗ്സായി മാറുന്നു.
80% നിയമത്തിനെതിരെ വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങൾ ഏതെല്ലാം?
ചികിത്സ ചിലവുകൾ: പ്രായം ആവുമ്പോൾ വിവിധ ആരോഗ്യപ്രശ്നങ്ങൾ വന്നേക്കാം. ആരോഗ്യ പരിരക്ഷക്കായി ചിലവുകൾ കണക്കാക്കണം.
ജീവിത നിലവാരം: നിങ്ങൾ ആഢംബര ജീവിതം നയിക്കുന്ന ഒരാളാണെങ്കിൽ വരുമാനത്തിന്റെ 80% മുകളിൽ ചിലവുകൾ ഉണ്ടാവും.
കടം: നിങ്ങൾക്ക് തിരിച്ചടവുകൾ ബാക്കിയുള്ള വായ്പകൾ, മറ്റു കടം എന്നിവയുണ്ടെങ്കിൽ സമ്പാദ്യത്തെ ബാധിക്കുന്നു.
പണപ്പെരുപ്പം: ജീവിത ചിലവുകൾ വല്ലാതെ വർദ്ധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സമ്പാദ്യത്തിനേക്കാൾ അധികം ചിലവുകൾക്ക് പണം ആവശ്യമായി വരുന്നു.
റിട്ടയർമെന്റ് ജീവിതത്തിലേക്ക് പോകുന്നതിനു മുന്നേ എങ്ങനെ സമ്പാദിക്കാമെന്ന് നോക്കാം......
1. നേരത്തെ സമ്പാദ്യ ശീലം ആരംഭിക്കുക: ചെറിയ നിക്ഷേപത്തിലൂടെ വർഷങ്ങൾക്കു ശേഷം വലിയ സമ്പാദ്യത്തിലേക്ക് എത്തിക്കാം.
2. ബുദ്ധിപരമായി നിക്ഷേപിക്കുക: സ്റ്റോക്കുകൾ, ബോണ്ടുകൾ, മറ്റ് അസറ്റുകൾ എന്നിവയിലുടനീളം നിക്ഷേപിക്കുക. ഇതുവഴി അപകടസാധ്യത കുറയ്ക്കാനും വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും.
3. റിട്ടയർമെന്റ് അക്കൗണ്ടുകൾ : ഇന്ത്യയിൽ എംപ്ലോയി പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) എന്നിവയിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
4. 15% ലാഭിക്കാം: വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപവും വർദ്ധിപ്പിക്കുക. വാർഷിക വരുമാനത്തിന്റെ 15% എങ്കിലും ഇത്തരം സമ്പാദ്യങ്ങളിലേക്ക് നിക്ഷേപിക്കുക.
5. അനാവശ്യ ചിലവുകൾ ഒഴിവാക്കുക: അനാവശ്യ ചിലവുകൾ ഒഴിവാക്കിയാൽ ഭാവിയിലേക്ക് നല്ലൊരു തുക സമ്പാദിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications