ദീപാവലി ആഘോഷങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം. എല്ലാതരം പർച്ചേസുകൾക്കും ഓൺലൈനിൽ വമ്പൻ വിലക്കുറവാണ്. വസ്ത്രങ്ങളും, ഇലക്ടോണിക് ഉപകരണങ്ങളുമെല്ലാം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് ബെസ്റ്റ് ടൈം. എന്നാൽ എല്ലാ ഓഫറുകളിലും വീഴരുത്. പർച്ചേസുകൾക്കു മുന്നേ കൃത്യമായി പ്ലാൻ ചെയ്താൽ വലിയ രീതിയിൽ പണം ലാഭിക്കാം. ഇത് ഓഫർ കാലയളവിൽ മാത്രമല്ല, എല്ലാ സമയത്തും ഈ പറയുന്ന രീതിയിൽ പർച്ചേസ് നടത്തിയാൽ നിങ്ങൾക്ക് നേട്ടം ഉറപ്പാണ്.
ക്രെഡിറ്റ് കാർഡ് വഴിയാണ് പർച്ചേസുകൾ നടത്തുന്നതെങ്കിൽ ആകർഷകമായ ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ എന്നിവയുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇ.എം.ഐ മാർഗത്തിലൂടെ സാധനങ്ങൾ വാങ്ങുവാനാണ് പദ്ധതിയിടുന്നതെങ്കിലും പണം ലാഭിക്കാൻ എളുപ്പ വഴികളുണ്ട്. ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭിച്ചുകൊണ്ട് ഈ ഉത്സവ സീസണിൽ വമ്പൻ പർച്ചേസ് നടത്താം..
1. ആവശ്യങ്ങൾക്കനുസരിച്ചുള്ള ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം..
നിങ്ങളുടെ ആവശ്യകതകളെ മനസിലാക്കി അതിനനുസരിച്ചുള്ള ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കൂ. നിലവിൽ ഒരുപാട് തരം ക്രെഡിറ്റ് കാർഡുകളുണ്ട്. അതായത്, യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാൻ, ഭക്ഷണം കഴിക്കുന്നതിനായി ഉപയോഗിക്കാൻ, പെട്രോൾ അടിക്കാൻ അങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ ഉണ്ട്.
വിനോദ ആവശ്യങ്ങൾക്കും മറ്റു പർച്ചേസുകൾക്കുമായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളുണ്ട്.
ഓൺലൈൻ/ ഓഫ് ലൈൻ ഷോപ്പിംഗുകൾക്കായി ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളുണ്ട്
യാത്രകൾക്കും ഹോട്ടൽ ബുക്കിംഗിനുമായുള്ള ക്രെഡിറ്റ് കാർഡുകൾ. അതിൽ ലോഞ്ച് ആക്സസും നിങ്ങൾക്ക് ലഭിക്കും.
കോ- ബ്രാൻഡ് ക്രെഡിറ്റ് കാർഡുകൾ. ഇത് പ്രത്യേക ബ്രാൻഡുകളുമായി ബന്ധപ്പെട്ടതാണ്
ഈ കാർഡുകൾ അനുസരിച്ച് നോക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ള കാർഡുകൾ ഏതാണെന്ന് പരിശോധിക്കുക. അതിനു ശേഷം തിരഞ്ഞെടുക്കൂ. യാത്രയ്‌ക്കോ ഷോപ്പിംഗിനോ നിങ്ങൾക്ക് മുൻഗണന നൽകുന്നുവെങ്കിൽ അതിനു മാത്രമായുള്ള ക്രെഡിറ്റ് കാർഡ് എടുക്കൂ, അതിലൂടെ ആകർഷകമായ ക്യാഷ്ബാക്കും നിങ്ങൾക്ക് ഉറപ്പാക്കാം.

മികച്ച ക്യാഷ്ബാക്ക് ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ
- എച്ച്.ഡി.എഫ്.സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ്
- ക്യാഷ്ബാക്ക് എസ്.ബി.ഐ കാർഡ്
- ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്
- ആമസോൺ പേ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ്
2. ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ
റിവാർഡ്: ഇടപാടുകൾക്ക് ശേഷം ചില റിവാർഡ് പോയിന്റുകൾ ലഭിക്കും. അത് റെഡ്ഡീം ചെയ്യാൻ സാധിക്കുന്നതാണ്. ഗിഫ്റ്റ് കൂപ്പണുകളായോ, ഫ്ലൈറ്റ്, സിനിമ അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗുകൾക്കോ റെഡ്ഡീം ചെയ്യാം.
ക്യാഷ്ബാക്ക്: ഒരു നിശ്ചിത തുകയിൽ അധികം ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾക്ക് ഒരു നിശ്ചിത തുക ക്യാഷ്ബാക്കായി ലഭിക്കും. അത് മറ്റു പർച്ചേസുകൾക്ക് ഉപയോഗിക്കാവുന്നതാണ്. പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ക്യാഷ്ബാക്ക് ലഭിക്കും.
3. പർച്ചേസുകളെ കുറിച്ച് പ്ലാൻ ചെയ്യുക
പുതിയ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുകയാണെങ്കിൽ മികച്ച വെൽക്കം ബോണൽ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങൾ പതിവായി പർച്ചേസ് ചെയ്യുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെയും മറ്റും കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക. കാരണം അവ പലപ്പോഴും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും സീസൺ സമയത്ത് മികച്ച റിവാർഡുകളും നൽകുന്നു.
4. നിലവിലുള്ള ക്രെഡിറ്റ് കാർഡ് പരിശോധിക്കുക
എല്ലായ്പ്പോഴും ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഈ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് മറ്റു പർച്ചേസുകൾ നടത്താം. ചില ക്രെഡിറ്റ് കാർഡുകൾക്ക് റിവാർഡ് പോയിൻ്റുകളെ പണമാക്കി മാറ്റാൻ സാധിക്കും. തുടർന്ന് ക്യാഷ്ബാക്ക് ക്ലെയിം ചെയ്യുകയോ അല്ലെങ്കിൽ അത് പണമായി അക്കൊണ്ടിലേക്ക് എത്തിക്കുകയോ ചെയ്യാം. എന്നാൽ റിവാർഡ് പോയിന്റുകളുടെയും ക്യാഷ്ബാക്കുകളുടേയും കാലാവധി മറക്കരുത്. കാലാവധിക്കു ശേഷം അവ റെഡീം ചെയ്യാൻ സാധിക്കില്ല.
5. ഓൺലൈനിൽ മികച്ച ഓഫറുകൾ പരിശോധിക്കുക
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നേരിട്ട് ഷോപ്പിംഗ് നടത്തുന്നതിന് പകരം ഗോപൈസ, കൂപ്പൺ ദുനിയ അല്ലെങ്കിൽ ക്യാഷ്കരോ പോലുള്ള ക്യാഷ്ബാക്ക് വെബ്‌സൈറ്റുകൾ ഉപയോഗിക്കുക. ഓരോ പർച്ചേസുകൾക്കും ഈ സൈറ്റുകൾ ഡിസ്കൗണ്ടും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. ഈ സൈറ്റുകൾ ഉപയോഗിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഉത്പ്പന്നങ്ങളുടെ ഡീലുകൾ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. ആ ലിങ്കിലൂടെ തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങളുടെ ഷോപ്പിംഗ് വെബ്സൈറ്റുകളിലേക്ക് നേരിട്ട് എത്തുകയും അവിടുന്ന് പർച്ചേസ് ചെയ്യാനും സാധിക്കും. ഉയർന്ന ക്യാഷ്ബാക്കും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications