നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ബാങ്കുകളിൽ നിന്നോ ബാങ്ക് ഇതര സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കാറുണ്ടോ? രാജ്യത്ത് വിവിധ തരത്തിലുള്ള വായ്പാ സൗകര്യങ്ങളുണ്ട്. വിവാഹം, വിദ്യാഭ്യാസം, ചികിത്സാ ചിലവ് തുടങ്ങിയ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് വായ്പ എടുക്കാൻ സാധിക്കുമോ? സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്.
ഇതുപോലുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ബാങ്കിലൂടെ വെറും 10 മിനുറ്റിനുള്ളിൽ വായ്പ ലഭിക്കുമോ? ഇല്ല, ബാങ്കിലൂടെ ഇത്ര പെട്ടെന്ന് വായ്പ അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇൻസ്റ്റന്റായി പേഴ്സണൽ ലോൺ ലഭിക്കുന്ന നിരവധി മൊബൈൽ ആപ്പുകൾ ഉണ്ട്. ഇവയൊന്നും നേരിട്ട് ഒരു ബാങ്കിന്റെയും ആപ്പുകളല്ല. പക്ഷേ പെട്ടെന്ന് തന്നെ നിങ്ങളുടെ ആവശ്യം നിറവേറ്റും. അത്തരത്തിൽ വായ്പ അനുവദിക്കുന്ന ചില മൊബൈൽ ആപ്പുകളെ പരിശോധിക്കാം.
1. KreditBee: 100 ശതമാനം ഓൺലൈൻ വഴിയാണ് വായ്പ അനുവദിക്കുന്നത്. ഈ ആപ്പിലൂടെ നിങ്ങൾക്ക് 1,000 രൂപ മുതൽ 5 ലക്ഷം വരെ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ വഴി 10 മിനിറ്റിനുള്ളിൽ വായ്പ നൽകുമെന്നാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ അവകാശപ്പെടുന്നു. അപ്രതീക്ഷിതമായ സാഹചര്യം വരുമ്പോൾ ഈ ആപ്പിലൂടെ ലോൺ എടുക്കാവുന്നതാണ്.

2. ബജാജ് ഫിൻസെർവ്: ഈ ആപ്പിലൂടെ നിങ്ങൾക്ക് 40 ലക്ഷം വരെ പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്യുന്നു. രേഖകൾ സമർപ്പിച്ചതിന് ശേഷം നിമിഷ നേരം കൊണ്ടാണ് വായ്പ ലഭിക്കുന്നത്.
3. LoanTap: ഇവിടെയും നിങ്ങൾ ആവശ്യമായ രേഖകൾ സമർപ്പിക്കണം. 10 മിനുറ്റിൽ തന്നെ നിങ്ങൾക്ക് ആവശ്യമായ തുക വായ്പയിലൂടെ LoanTap വാഗ്ദാനം ചെയ്യുന്നു.
4. . mPokket: ഈ മൊബൈൽ ആപ്പും 10 മിനുറ്റിൽ ഓൺലൈനിലൂടെ നിങ്ങൾക്ക് വായ്പ നൽകുന്നു. പാൻ കാർഡ്, ആധാർ കാർഡ് എന്നിവ ഉപയോഗിച്ച് KYC ഓൺലൈനായി നടത്തും. നിങ്ങൾ ഒരു കോളേജ് വിദ്യാർത്ഥിയാണെങ്കിൽ കോളേജ് ഐ.ഡി നൽകണം. നിങ്ങൾ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിൽ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കണം. ഇത്രയും രേഖകൾ നൽകിയാൽ വായ്പ നേടാം.
5. CASHe: ക്രെഡിറ്റ് സ്‌കോറിനപ്പുറം കടം വാങ്ങുന്നയാളെ കുറിച്ച് വ്യക്തമായി മനസിലാവുന്ന ഒരു AI- പവർ സാങ്കേതികവിദ്യയാണ് CASHe മൊബൈൽ ആപ്പ്. അതിനാൽ വായ്പ നൽകണോ വേണ്ടയോ എന്ന് കടം കൊടുക്കുന്നയാൾക്ക് തീരുമാനിക്കാം. ഈ ആപ്പിലൂടെയും പെട്ടെന്ന് തന്നെ വായ്പ അനുവദിക്കും.
6. മണിവ്യൂ: ഈ ആപ്പിലൂടെ നിങ്ങൾക്ക് 10 മിനിറ്റിനുള്ളിൽ 10 ലക്ഷം വരെ വാഗ്ദാനം ചെയ്യുന്നു. ലോണിന് അപേക്ഷിക്കുന്നതിനായി ആദ്യം നിങ്ങളുടെ മൊബൈൽ നമ്പർ നൽകണം. ആ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും. ശേഷം നിങ്ങളുടെ ലോൺ ആപ്ലിക്കേഷൻ പൂർത്തിയാക്കാം.
7. സെസ്റ്റ്: ഈ ആപ്പിലൂടെ നിങ്ങൾക്ക് വായ്പ നേടാം. ഇവിടെ നിങ്ങളുടെ കെവൈസി അപ്‌ലോഡ് ചെയ്യാനും വായ്പയുടെ തിരിച്ചടവ് ഓട്ടോമാറ്റിക്കായി സജ്ജീകരിക്കാനും കഴിയും. ഓഫ്‌ലൈനിലും ഓൺലൈൻ സ്റ്റോറുകളിലും പേയ്‌മെൻ്റുകൾ നടത്തുന്നതിന് ഇതിലൂടെ സാധിക്കും.
ഈ ആപ്പുകൾ വഴി വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയുടെ പലിശ നിരക്കാണ്. ബാങ്കുകൾ നൽകുന്നതിലും ഉയർന്ന പലിശ ചിലപ്പോൾ ഈടാക്കാം. അതിനാൽ സാഹചര്യം നോക്കി മാത്രം ഇതിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാം. ഉയർന്ന പലിശകൾ നിങ്ങളുടെ തിരിച്ചടവിനെ ബാധിക്കുമോ എന്നും ചിന്തിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications