സാമ്പത്തിക ഇടപാടുകൾക്ക് എന്നും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. കൃത്യമായ തിരിച്ചടവുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർന്ന സ്കോറിലേക്ക് എത്തും. എന്നാൽ തിരിച്ചടവുകളിലെ വീഴ്ചകൾ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും. ഒരു വായ്പ എടുത്താൽ അത് നിശ്ചിത സമയത്തിനുള്ളിൽ അടച്ചു തീർക്കുക. എല്ലാവർക്കും സമ്പത്തിക അവബോധം ഉണ്ടാവേണ്ടതും അത്യാവശ്യമാണ്. അതായത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തി മികച്ച പ്രൊഫൈൽ സൃഷ്ടിക്കുന്നതാണ് എപ്പോഴും നല്ലത്.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ എടുക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കുകൾ പോലുള്ള ഇളവുകൾ ലഭിക്കും. അതിനാൽ എങ്ങനെയാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക എന്ന് പരിശോധിക്കാം.
ഈ അക്കൗണ്ടുകൾക്ക് പ്രാധാന്യം നൽകുക
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കുന്ന അക്കൗണ്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുക. അതായത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗം 30 ശതമാനം വരെ മാത്രമായി പരിമിതപ്പെടുത്തുക. അതിൽ കൂടുതൽ ചിലവാക്കിയാൽ അത് ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും.
അംഗീകൃത ഉപയോക്തൃ അക്കൗണ്ട്
നിങ്ങൾക്ക് കുടുംബാംഗങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. ഈ അക്കൗണ്ട് ഉടമയുടെ മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉപയോഗപ്പെടുത്തിയാൽ ക്രെഡിറ്റ് പിഗ്ഗിബാക്കിംഗ് എന്ന മാർഗത്തിലൂടെ കൂടുതൽ കടമെടുക്കാതെ തന്നെ നിങ്ങളുടെ സ്വന്തം ക്രെഡിറ്റ് സ്കോർ വേഗത്തിൽ മെച്ചപ്പെടുത്താൻ കഴിയും. ഇന്ത്യയിലെ ഏകദേശം 38 ശതമാനം ആളുകൾക്കും ഇതിന്റെ നേട്ടത്തെ കുറിച്ച് അറിവില്ല.

ഗുഡ്വിൽ ലെറ്ററുകൾ
പേയ്മെന്റ് കുടിശ്ശിക വരാറുണ്ടോ? ഇത് പരിഹരിക്കാൻ നിങ്ങൾക്ക് അറിയില്ലെങ്കിൽ മികച്ച മാർഗമാണ് ഗുഡ്വിൽ ലെറ്ററുകൾ. അതായത് കുടിശ്ശിക വന്നാൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് സന്ദർശിക്കുക. ശേഷം നിങ്ങളുടെ പ്രശ്നം ബാങ്കുമായി വിവരിക്കുക. നിങ്ങളുടെ സാഹചര്യങ്ങൾ വിവരിക്കുന്ന ഒരു ഗുഡ്‌വിൽ ലെറ്റർ ബാങ്കിന് നൽകിയാൽ നിങ്ങളുടെ പേയ്‌മെൻ്റ് കുടിശ്ശിക പരിഹരിക്കാൻ കഴിഞ്ഞേക്കും. ഈ മാർഗം സ്വീകരിച്ചാൽ ചിലപ്പോൾ നിങ്ങളുടെ പ്രൊഫൈലിലുള്ള നെഗറ്റീവ് എൻട്രി വായ്പ നൽകുന്നയാൾ നീക്കം ചെയ്‌തേക്കാം. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് മെച്ചപ്പെടുത്തുന്നതിന് ഇത് മികച്ച മാർഗമാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല.
പുതിയ ക്രെഡിറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം
ബാങ്കുകൾ വഴിയോ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ ഓൺലൈനായോ നേരിട്ടോ ഒരു പുതിയ ക്രെഡിറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. CIBIL പോലുള്ള ക്രെഡിറ്റ് ബ്യൂറോകൾ നിങ്ങളുടെ ക്രെഡിറ്റ് പ്രവർത്തനം നിരീക്ഷിക്കും. നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിന് യൂട്ടിലിറ്റി ബില്ലുകൾ, ബാങ്ക് അക്കൗണ്ട് പ്രവർത്തനം എന്നിവ പോലുള്ള ഇതര ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്നു. പരിമിതമായ ക്രെഡിറ്റ് ഹിസ്റ്ററി ഉള്ളവർക്ക് ഈ മാർഗം സ്വീകരിക്കാവുന്നതാണ്. മാത്രമല്ല, അധിക വായ്പകൾ എടുക്കാതെ തന്നെ ഒരു വിശ്വസനീയമായ ക്രെഡിറ്റ് ഹിസ്റ്ററി സൃഷ്ടിക്കാനും സാധിക്കും.
കടം പുനഃക്രമീകരിക്കുക
അമിതമായ കടബാധ്യതയുണ്ടോ? എങ്കിൽ അതിനു ഒറ്റത്തവണ സെറ്റിൽമെൻ്റ് ചെയ്യാതിരിക്കൂ. പകരം കടം പുനഃക്രമീകരിക്കുക. പെട്ടെന്ന് തന്നെ സെറ്റിൽമെന്റ് ചെയ്താൽ നിങ്ങളുടെ കടം വേഗം അവസാനിപ്പിക്കാം. പക്ഷേ അത് നിങ്ങളുടെ ക്രെഡിറ്റിനെ ദോഷകരമായി ബാധിക്കും. അതിനാണ് കടം പുനഃക്രമീകരണം ചെയ്യാൻ പറയുന്നത്. തിരിച്ചടവ് കാലാവധി നീളുമെങ്കിലും കൃത്യമായി തിരിച്ചടവ് നടത്തിയാൽ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉറപ്പായും നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
