എല്ലാ മാസവും ഒരു നിശ്ചിത തുക മാറ്റി വെക്കാൻ കഴിയുന്നവർക്ക് അനുയോജ്യമായ നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് നിലവിലുണ്ട്. നല്ല സാമ്പത്തിക ശീലം വളർത്തും എന്നതിനപ്പുറം ഭാവി ജീവിതം സുരക്ഷിതമാക്കാനും നിക്ഷേപ പദ്ധതികൾ സഹായകരമാണ്. റിട്ടയർമെന്റ് പ്ലാൻ ആസൂത്രണം ചെയ്യുന്നവർക്കുള്ള ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ദേശീയ പെൻഷൻ സ്കീമുകൾ. റിട്ടയർമെന്റിന് ശേഷമുള്ള ജീവിതവും ചിലവേറിയതാണ്. യാത്ര, ഭക്ഷണം, അത്യാവശ്യ ഘട്ടങ്ങളിലുള്ള ആശുപത്രി ചിലവുകൾ ... അങ്ങനെ നിരവധി ആവശ്യങ്ങൾ ഉണ്ടായേക്കാം. അത് കൊണ്ടു തന്നെ ദേശീയ പെൻഷൻ സ്കീമുകൾ മികച്ച തിരഞ്ഞെടുപ്പാണ്. 18 നും 70 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് ദേശീയ പെൻഷൻ സ്കീമുകളിൽ നിക്ഷേപം നടത്താൻ സാധിക്കും.
ദേശീയ പെൻഷൻ സ്കീം (എൻ.പി.എസ്)
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, അറുപതു വയസ്സിന് ശേഷം പെന്‍ഷന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ പങ്കുചേരാം. സുരക്ഷിതവും നിയന്ത്രിതവുമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനത്തിലൂടെ വിരമിക്കലിനു ശേഷവും വേണ്ട ആകർഷകമായ ദീർഘകാല സേവിംഗ് മാർഗമാണിത്.

പദ്ധതി ജനപ്രിയമായതോടെ സ്വകാര്യ ബാങ്കുകൾക്കും ഫണ്ട് മാനേജർമാർക്കും എൻപിഎസ് പദ്ധതി ആരംഭിക്കാൻ അനുവാദം നൽകി. അതിന് പിന്നാലെ എസ്‌ബിഐ, എൽഐസി, ടാറ്റ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് തുടങ്ങി നിരവധി പ്രമുഖ കമ്പനികൾ അവരുടെ സ്വന്തം എൻപിഎസ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ ആരംഭിക്കുകയും ചെയ്തു. 12 ശതമാനം വരെ വാർഷിക വരുമാനം എൻ.പി.എസിലൂടെ ലഭിക്കും.
ഇക്വിറ്റി, കോർപ്പറേറ്റ് ഡെറ്റ് , ഗവൺമെന്റ് സെക്യൂരിറ്റികൾ, ഇതര നിക്ഷേപം എന്നിവയുൾപ്പെടെയുള്ള നിക്ഷേപ ഓപ്ഷനുകൾ എൻപിഎസ് വാഗ്ദാനം ചെയ്യുന്നു. എൻപിഎസിന്റെ ടിയര്‍-1 അക്കൌണ്ട് എടുക്കുന്നതിലൂടെ ഉപഭോക്താവിന് നിരവധി നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇത്തരത്തിലുള്ള അക്കൗണ്ട് ഉപയോഗിച്ച്, എന്‍പിഎസിലേക്ക് ജീവനക്കാര്‍ നടത്തുന്ന നിക്ഷേപത്തിന് സെക്ഷന്‍ 80 സിസിഡി (1) പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതിയിളവിന് അര്‍ഹതയുണ്ട്. സെക്ഷന്‍ 80 സിസിഡി 1(B), പ്രകാരം ഉപഭോക്താവിന്റെ എന്‍പിസിലേക്കുള്ള 50,000 രൂപ വരെയുള്ള നിക്ഷേപത്തിനും നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.
1 ലക്ഷം രൂപ പെൻഷൻ
എൻപിഎസ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിന് കൂട്ടുപലിശയും നൽകും. അത് കൊണ്ട് എത്ര വേഗം നിക്ഷേപം ആരംഭിക്കുന്നുവോ, കാലാവധി പൂർത്തിയാകുമ്പോഴുള്ള വരുമാനം അത്രയും ഉയരുന്നതായിരിക്കും. എൻപിഎസ് നിക്ഷേപത്തിന് 10 ശതമാനം വാർഷിക വരുമാനം ലഭിക്കുമെന്ന് കരുതുക. അങ്ങനെയെങ്കിൽ 40 വയസുള്ള ഒരു വ്യക്തിക്ക് പ്രതിമാസം 1 ലക്ഷം രൂപ പെൻഷൻ ലഭിക്കാനുള്ള നിക്ഷേപം എങ്ങനെ എന്ന് പരിശോധിക്കാം.
40 വയസിൽ നിക്ഷേപം ആരംഭിച്ചാൽ 20 വർഷമാണ് നിക്ഷേപ കാലാവധി ലഭിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച പണത്തിന്റെ 60 ശതമാനം വരെ ഒറ്റത്തവണയായി പിൻവലിക്കാൻ സാധിക്കും. എന്നാൽ മാസം 1 ലക്ഷം രൂപ പെൻഷൻ ലഭിക്കണമെങ്കിൽ 60 ശതമാനവും ഒറ്റത്തവണയായി പിൻവലിക്കരുത്. കണക്കുകൾ നോക്കാം. ഒരു ലക്ഷം രൂപ പ്രതിമാസം പെൻഷൻ ലഭിക്കണമെങ്കിൽ 20 വർഷം കൊണ്ട് ആകെ നിക്ഷേപതുക 2.50 കോടി രൂപയിലെത്തണം. മൊത്തം തുകയുടെ 20 ശതമാനം പിൻവലിക്കുന്നതിനാൽ 50 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കിയുള്ള 2 കോടി രൂപ വീണ്ടും ന നിക്ഷേപിക്കാം. 6 ശതമാനം ലാഭം കിട്ടുകയാണെങ്കിൽ മാസം ഒരു ലക്ഷം രൂപ ലഭിക്കും.
പ്രതിമാസം 32,650 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ഒരു വർഷം കൊണ്ട് ആകെ നിക്ഷേപം 3,91,800 രൂപയാകും. അതായത് 20 വർഷം കൊണ്ട്, വാർഷിക ലാഭം ഉൾപ്പെടെ 2.5 കോടി രൂപ. കൂടുതൽ ചുരുക്കിയാൽ ദിവസവും 1038 രൂപ മാറ്റി വച്ചാൽ 60 വയസ് മുതൽ പ്രതിമാസം 1 ലക്ഷം രൂപ കിട്ടും.
സമ്പാദ്യം ഒരു നല്ല ശീലമാണ്. ഏത് പ്രായത്തിലും അത് തുടങ്ങുന്നത് ഭാവി മികച്ച രീതിയിൽ രൂപപ്പെടുത്താൻ സഹായിക്കും. വ്യക്തമായ സമീപനത്തോടെയുള്ള സാമ്പത്തിക അച്ചടക്കം, 40 വയസ്സിൽ പോലും നിക്ഷേപം നടത്താനും ഒരു ലക്ഷം രൂപ പ്രതിമാസ പെൻഷൻ നേടാനും സഹായിക്കുമെന്ന് സാരം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
