100 രൂപയുണ്ടോ? 1 കോടി നേടാൻ വഴിയുണ്ട്, ഇനിയും വൈകരുത്; പുതുവർഷത്തിൽ തന്നെ ആരംഭിക്കൂ

എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും കൂടുതൽ നേടാം എന്നതാണ് നിക്ഷേപത്തിന്റെ സൂത്രവാക്യം. അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നത് നല്ല ശീലമാണ്. അതുവഴി വേഗത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനാകും. പലിശ നിരക്ക് നിശ്ചയിച്ചിട്ടുള്ള ഗ്യാരണ്ടീഡ് റിട്ടേൺ നിക്ഷേപമോ മാർക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകൾ നൽകുന്ന നിക്ഷേപമോ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. പക്ഷെ പുതിയ നിക്ഷേപ ലോകം മാർക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകളിലാണ് കൂടുതലായി നിക്ഷേപിക്കുന്നത്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ തോതിൽ വർദ്ധിച്ചു. അതിനുള്ള കാരണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഒറ്റത്തവണ നിക്ഷേപ പദ്ധതികളെക്കാൾ കൂടുതൽ നേട്ടം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപത്തിലൂടെ നേടാൻ കഴിയും. ദീർഘകാലത്തേക്കുള്ള പദ്ധതിയിൽ എസ്ഐപി വഴി നിക്ഷേപം നടത്തുകയാണെങ്കിൽ പ്രിൻസിപ്പൽ തുകയെക്കാൾ ഉയർന്ന തുക സമ്പാദിക്കാം.

100 രൂപയുണ്ടോ? 1 കോടി നേടാൻ വഴിയുണ്ട്, ഇനിയും വൈകരുത്; പുതുവർഷത്തിൽ തന്നെ ആരംഭിക്കൂ

നിക്ഷേപം എങ്ങനെ ആസൂത്രണം ചെയ്യാം..?

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി നിക്ഷേപത്തിന് തയ്യാറെടുക്കുകയാണെങ്കിൽ ദീർഘകാല നിക്ഷേപം തിരഞ്ഞെടുക്കണം. ചുരുങ്ങിയത് ദിവസവും 100 രൂപയെങ്കിലും നിക്ഷേപത്തിനായി മാറ്റിവയ്ക്കുക. അതായത് മാസം 3000 രൂപ. ദിവസവും 100 രൂപ എന്നത് ഇന്നത്തെ കാലത്ത് ഒരു വലിയ തുകയല്ല. അങ്ങനെയെങ്കിൽ ഉയർന്ന തുക കണ്ടെത്താൻ കണ്ടെത്താൻ കഴിയും. 3000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 30 ആം വയസ്സിൽ 3000 രൂപ ആദ്യ നിക്ഷേപം നടത്തുകയും അടുത്ത 30 വർഷത്തേക്ക് അല്ലെങ്കിൽ 60 വയസ്സ് വരെ സ്ഥിര നിക്ഷേപം നടത്തുകയും ചെയ്താൽ വലിയ തുക കണ്ടെത്താൻ കഴിയും.

സ്റ്റെപ്പ് - അപ്പ് എസ്ഐപി ഫോർമുല

30 വർഷത്തേക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ശരാശരി 12 ശതമാനം മുതല്‍ 15 ശതമാനം വരെ ആദായമാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എസ്‌ഐപി നിക്ഷേപങ്ങളില്‍ നിന്നും പരമാവധി ആദായം നേടുന്നതിനായി സ്റ്റെപ്പ് അപ്പ് രീതിയും ഉപയോഗപ്പെടുത്താം. ഓരോ വര്‍ഷവും നിക്ഷേപകന്റെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് അതിന് ആനുപാതികമായ വര്‍ധനവ് എസ്‌ഐപി നിക്ഷേപ തുകയിലും വരുത്തുക എന്നതാണ് എസ്‌ഐപി സ്റ്റെപ്പ് അപ്പ് രീതിയിലൂടെ ചെയ്യുന്നത്. അങ്ങനെ എങ്കിൽ 1 കോടി രൂപ വരെ സമ്പാദിക്കാൻ കഴിയും.

4.17 കോടി രൂപയുടെ സമ്പാദ്യം

സ്റ്റെപ്പ് - അപ്പ് എസ്ഐപി വഴി 4.17 കോടി രൂപ കണ്ടെത്താനുള്ള നിക്ഷേപ തന്ത്രം എന്താണെന്ന് നോക്കാം. 30 വർഷമാണ് തുക നിക്ഷേപിക്കേണ്ട കാലാവധിയെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. എല്ലാ വർഷവും നിക്ഷേപ തുകയിൽ 10 ശതമാനം വർദ്ധന വരുത്തുക. 3000 രൂപയിൽ തുടങ്ങിയാൽ അടുത്ത വർഷം 300 രൂപ കൂട്ടേണ്ടി വരും. അതായത് 3300 രൂപ. ഈ രീതിയിൽ നിക്ഷേപം തുടർന്നാൽ 30 വർഷം കൊണ്ട് ആകെ 59,21,785 രൂപ (59.22 ലക്ഷം രൂപ) നിക്ഷേപിക്കേണ്ടി വരും. എന്നാൽ 12 ശതമാനം റിട്ടേൺ ലഭിച്ചാൽ അതുവഴി 3,58,41,915 നേടാം. അതായത് നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ ആകെ ലഭിക്കുന്ന തുക 4,17,63,700 രൂപയായിരിക്കും.

10 കോടി രൂപ നേടാൻ

പ്രതിമാസ എസ്ഐപി തുക 10,000 രൂപയാണെങ്കിൽ 10 കോടിയുടെ സമ്പാദ്യം നേടിയെടുക്കാൻ 38 വർഷവും 7 മാസവും വേണ്ടിവരും. എന്നാൽ പ്രതിമാസ എസ്ഐപി തുകയായ 10,000 രൂപയിൽ ഓരോ വർഷവും 10% വർധിപ്പിച്ചാൽ, 10 കോടിയുടെ സമ്പാദ്യം കരസ്ഥമാക്കാൻ 30 വർഷവും 11 മാസവും മതിയാകും (12% വാർഷിക ആദായം).

പ്രതിമാസ എസ്ഐപി തുക 20,000 രൂപ വീതമാണെങ്കിൽ 10 കോടിയുടെ സമ്പാദ്യത്തിനായി 32 വർഷവും 11 മാസവും വേണ്ടിവരും. അതേസമയം എസ്ഐപി തുകയായ 20,000 രൂപയിൽ, ഓരോ വർഷവും 10% വീതം കൂട്ടിയാൽ, 10 കോടിയിലേക്ക് 26 വർഷവും 1 മാസവും മതിയാകും (12% വാർഷിക ആദായം).

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X