ഇന്ത്യൻ ബാങ്കുകളെ പോലെ വിദേശ ബാങ്കുകളും ആകർഷകമായ പലിശ നിരക്കോടെ സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ സ്ഥിര നിക്ഷേപങ്ങളോട് ആളുകൾക്ക് പ്രത്യേക താത്പര്യമുണ്ട്. അതിനു കാരണം അതിൻ്റെ സുരക്ഷിത സ്വഭാവമാണ്. മുതിർന്ന പൗരന്മാർക്കും സാധാരണ പൗരന്മാർക്കും സൂപ്പർ സീനിയർ പൗരൻമാർക്കും സ്ഥിര നിക്ഷേപങ്ങളിൽ അപേക്ഷിക്കാം.
എഫ്ഡിയിൽ ഒറ്റത്തവണ ഒരു വലിയ തുക നിക്ഷേപിക്കുമ്പോൾ നിക്ഷേപ കാലാവധിയിലുടനീളം നിശ്ചിത തുകയും പലിശയിനത്തിൽ ലഭിക്കുന്നു. അതിനാൽ നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുമ്പോൾ വലിയൊരു തുക നേടാം. വിദേശ ബാങ്കുകളായ എച്ച്എസ്ബിസി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ഡച്ച് ബാങ്ക് എന്നിവ മുതിർന്ന പൗരൻമാർക്ക് മികച്ച സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ മൂന്ന് ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾ മുതിർന്ന പൗരൻമാർക്ക് എത്ര ശതമാനം വരെ പലിശ നിരക്ക് നൽകുന്നുണ്ട്? നിക്ഷേപത്തിൻ്റെ പലിശ നിരക്ക് കണക്കാക്കുമ്പോൾ മൂന്ന് എഫ്ഡിയിലും 21 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ വരെ വരുമാനം ഉറപ്പാക്കാം എന്നും പരിശോധിക്കാം.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സ്പെഷ്യൽ എഫ്ഡി
ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ ബാങ്കാണിത്. ഇവിടെ 1 വർഷം മുതൽ 375 ദിവസം വരെ കാലാവധിയുള്ള പ്രത്യേക എഫ്ഡി സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 7.70 ശതമാനം വാർഷിക പലിശ നിരക്ക് ഉറപ്പാക്കുന്നു. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സ്പെഷ്യൽ എഫ്ഡിയിൽ 21 ലക്ഷം നിക്ഷേപിച്ചാൽ 1 വർഷത്തെ കാലാവധിയിൽ നിക്ഷേപം പിൻവലിച്ചാൽ 22,61,700 രൂപ മൊത്തം നേടാം. എന്നാൽ 375 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ ലഭിക്കുന്നത് 22,66,301 രൂപയുമാണ്.

എച്ച്എസ്ബിസി ബാങ്ക് പ്രത്യേക എഫ്ഡി സ്കീം...
എച്ച്എസ്ബിസി ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുള്ള പ്രത്യേക എഫ്ഡി സ്കീം വാഗ്ദാനം ചെയ്യുന്നു. ഇവിടെ 601 മുതൽ 699 ദിവസം വരെ കാലാവധിയുള്ള പ്രത്യേക എഫ്ഡി വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധികളിൽ എച്ച്എസ്ബിസി ബാങ്ക് 7.50 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്ക് കണക്കാക്കിയാൽ ഈ കാലാവധികളിൽ 21 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപയായി വളരുന്നു?
601 ദിവസത്തെ കാലാവധിയിൽ മൊത്തം 23,65,569 രൂപയും, 699 ദിവസത്തെ കാലാവധിയിൽ 24,11,951 രൂപയും ഉറപ്പാക്കാം. ഇത് ഏകദേശം 2 വർഷത്തിനുള്ളിലാണ് നിക്ഷേപ കാലാവധി കണക്കാക്കുന്നത്.
ഡച്ച് ബാങ്ക് എഫ്ഡി സ്കീം
മുതിർന്ന പൗരന്മാർക്ക് മികച്ച എഫ്ഡി സ്കീം നൽകുന്ന വിദേശ ബാങ്കാണ് ഡച്ച് ബാങ്ക്. ഇവിടെ 1 വർഷം മുതൽ 1.5 വർഷം വരെ' കാലാവധിയുള്ള എഫ്‌ഡി വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേക എഫ്ഡിക്ക് 7.70 ശതമാനം പലിശ നിരക്കാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. ഇവിടെ 1 വർഷത്തെ കാലാവധിയിൽ 21 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 22,61,700 രൂപയാണ്. എന്നാൽ മുതിർന്ന പൗരൻമാർ 1.5 വർഷത്തെ കാലാവധി വരെ നിക്ഷേപം നിലനിർത്തിയാൽ ലഭിക്കുന്ന മൊത്തം നേട്ടം 23,47,161 രൂപയായിരിക്കും.
ഈ മൂന്ന് ബാങ്കുകളുടെ എഫ്ഡി കണക്കുകൾ പരിശോധിച്ചാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ 699 ദിവസത്തെ സ്ഥിരനിക്ഷേപ പദ്ധതിയാണ് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications