ഹോം ലോൺ അജീവനന്ത കാലത്തേക്ക് ഒരു ബാധ്യതയാകാൻ ആഗ്രഹിക്കാത്തവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ എത്രയും വേഗം അത് അടച്ച് തീർക്കാനുള്ള ശ്രമം ഉണ്ടാകും. ബാങ്കോ മറ്റെതെങ്കിലും ധനകാര്യ സ്ഥാപനമോ നിങ്ങൾക്ക് ഒരു ഹോം ലോൺ അനുവദിക്കുമ്പോൾ, നിങ്ങളുടെ നിലവിലെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് യോഗ്യത തീരുമാനിക്കുന്നത്.
മിക്ക കേസുകളിലും, ഒരാളുടെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഹോം ലോൺ എടുക്കുന്നത്. അത്തരം സാഹചര്യത്തിൽ വർഷംതോറും വരുമാനം വർദ്ധിക്കുകയും വായ്പയെടുക്കുന്നയാൾക്ക് ഭവനവായ്പയുടെ തിരിച്ചടവ് കാലയളവിൽ കൂടുതൽ ഫണ്ട് സ്വരൂപിക്കാനും സാധിക്കും. അങ്ങനെ വരുമ്പോഴാണ് ഭവനവായ്പ മുൻകൂട്ടി അടയ്ക്കണോ എന്ന് ചിന്തിക്കുന്നത്. അതേസമയം കൂടുതൽ വരുന്ന ഫണ്ട് മറ്റെന്തെങ്കിലും നിക്ഷേപത്തിലേക്ക് പരിവർത്തനം ചെയ്യണോയെന്ന ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്.

വായ്പ തിരിച്ചടവ് മുൻകൂട്ടിയടക്കണോ വേണ്ടയോയെന്നതിനുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ തീരുമാനം എന്താണെങ്കിലും അതിന് മുൻപ് ഇക്കാര്യങ്ങൾ ഒന്ന് പരിഗണിക്കാം,
നികുതി: ഹോം ലോൺ എടുക്കുന്നതും തിരിച്ചടക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ തീരുമാനങ്ങളിലും നികുതി ആഘാതം സ്വാധീനം ചെലുത്തുന്നു. ഹോം ലോണുകളുടെ പ്രധാന തിരിച്ചടവ്, സെക്ഷൻ 80 സി പ്രകാരം 1.50 ലക്ഷം രൂപ വരെ അർഹമായ മറ്റ് ഇനങ്ങൾക്കൊപ്പം കിഴിവിന് അർഹമാണ്. ഹോം ലോണിൽ അടച്ച പലിശയിൽ സെക്ഷൻ 24(ബി) പ്രകാരം ഒരു കിഴിവ് ക്ലെയിം ചെയ്യാനും നിങ്ങൾക്ക് അർഹതയുണ്ട്. സ്വത്ത് സ്വയം കൈവശം വച്ചതാണോ അതോ വിട്ടുകൊടുത്തതാണോ എന്നതിനെ ആശ്രയിച്ച് ലഭ്യമായ കിഴിവിന്റെ തുക വ്യത്യാസപ്പെടും.
അടിയന്തര ആവശ്യങ്ങൾ: നിങ്ങൾ ഹോം ലോൺ മുൻകൂറായി അടച്ച് തീർക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി അടിയന്തര സാഹചര്യങ്ങളിലുണ്ടാകുന്ന ചെലവുകളെക്കുറിച്ചും ചിന്തിക്കണം. താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പകൾ ലഭ്യമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. നിങ്ങൾ ഹോം ലോൺ തിരിച്ചടച്ചുകഴിഞ്ഞാൽ പിന്നീട് പണം ആവശ്യമായി വന്നാൽ ഉയർന്ന പലിശനിരക്കിൽ കടം വാങ്ങേണ്ടി വന്നേക്കാം.
മറ്റ് നിക്ഷേപ സാധ്യതകൾ: ലഭ്യമായ ഇതര നിക്ഷേപ മാർഗങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം ഹോം ലോണിന്റെ മുൻകൂർ അടവുമായി താരതമ്യപ്പെടുത്തി ഏതാണ് ലാഭമെന്ന് കണക്കാക്കുക. അത്തരം നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ ലാഭം നേടാൻ സാധിക്കുമെങ്കിൽ നിങ്ങൾ ഭവനവായ്പ മുൻകൂട്ടി അടയ്ക്കുന്നതിൽ അർത്ഥമില്ല.
നിലവിലുള്ള മറ്റ് ലോണുകൾ: നിങ്ങൾക്ക് മറ്റേതെങ്കിലും വായ്പ കുടിശ്ശികയുണ്ടെങ്കിൽ അതിന്റെ പലിശയോ കുടിശികയോ ഹോം ലോണിനേക്കാൾ കൂടുതലാണെങ്കിൽ ഹോം ലോൺ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് അവ പരിഗണിക്കുക.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം



Click it and Unblock the Notifications