മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുക എന്നത് ഒരി ചെറിയ കാര്യമല്ല. നല്ല ക്രെഡിറ്റ് സ്കോർ നിങ്ങൾക്കുണ്ട് എന്നതിനർത്ഥം നിങ്ങൾ നല്ല സാമ്പത്തിക അച്ചടക്കമുള്ളയാളാണ് എന്നാണ്. ലോണുകളെടുത്തിട്ടുണ്ടെങ്കിലും അതിൽ പിഴവൊന്നും വരുത്താതെ പെട്ടെന്ന് അടച്ചു തീർത്ത ആളായിരിക്കും നിങ്ങൾ എന്നു കൂടിയാണ്. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പയെടുക്കുമ്പോൾ പണം ലാഭിക്കാൻ സാധിക്കും. എങ്ങനെയെന്നാൽ മികച്ച ക്രെഡിറ്റ് സ്കോൾ ഉള്ളവർക്ക് ഉയർന്ന തുക താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും.
ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളത് കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.
1. ഉയർന്ന ലോൺ യോഗ്യത
ഒരു വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ആദ്യം പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയെന്നാണ്. നല്ല ക്രെഡിറ്റ് സ്‌കോർ ഉള്ളവർ, അതായത് 750-ഉം അതിനുമുകളിലും ഉള്ള സ്‌കോറുകൾ സാമ്പത്തികമായി അച്ചടക്കമുള്ളവരായി കണക്കാക്കപ്പെടുന്നു, അതിനാൽ വായ്പ നൽകുന്നവർക്ക് ക്രെഡിറ്റ് റിസ്ക് കുറവാണ്. അതിനാൽ, ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള അപേക്ഷകർക്ക് അവരുടെ ലോൺ അപേക്ഷ പെട്ടെന്ന് അഗീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
2. വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക്
റിസ്ക് അധിഷ്‌ഠിത വിലനിർണ്ണയ തന്ത്രത്തിൻ്റെ ഭാഗമായി, പലിശ നിരക്ക് നിശ്ചയിക്കുന്ന സമയത്ത് പല കടം കൊടുക്കുന്നവരും വായ്പ അപേക്ഷകരുടെ ക്രെഡിറ്റ് സ്‌കോറുകൾ പരിശോധിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോൾ ഉണ്ടെങ്കിൽ താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലാഭിക്കാനുള്ള സാധ്യത കൂടുതലാണ്.

3. ലോണുകളിൽ കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്
പലിശ നിരക്കിൻ്റെ കാര്യത്തിലെന്നപോലെ, ചില വായ്പാ ദാതാക്കൾ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള വായ്പ അപേക്ഷകർക്ക് അവരുടെ പ്രോസസ്സിംഗ് ഫീസ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്ത് നൽകാറുണ്ട്. ലോണുകളുടെ പ്രോസസ്സിംഗ് ഫീസ് ലോൺ തുകയുടെ നിശ്ചിത ശതമാനമായിരിക്കും. അതുകൊണ്ടു തന്നെ പ്രോസസ്സിംഗ് ഫീസ് ഒഴിവാക്കാനായാൽ വലിയ തുക ലാഭിക്കാൻ സാധിക്കും.
4. ഉടനടി ക്രെഡിറ്റ് കാർഡ്
ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ആകർഷകമായ ക്യാഷ് ബാക്കുകൾ, റിവാർഡ് പോയിൻ്റ് പ്രോഗ്രാമുകൾ, എയർ മൈലുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, കിഴിവുകൾ, വൗച്ചറുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ വായ്പകൾക്ക് സമാനമായി, ക്രെഡിറ്റ് കാർഡ് വിതരണക്കാരും അവരുടെ ക്രെഡിറ്റ് അപേക്ഷ അംഗീകരിക്കുന്നതിന് മുമ്പ് അപേക്ഷകൻ്റെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാനുണ്ട്. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പെട്ടെന്ന് ക്രെഡിറ്റ് കാർഡ് ലഭിക്കും.
ക്രെഡിറ്റ് സ്കോർ ഉടനടി കൂട്ടാം
ക്രെഡിറ്റ് സ്കോർ ഉടനടി കൂട്ടാൻ സഹായിക്കുന്ന 2 മാർഗങ്ങളാണ് ഇനി പറയുന്നത്.

1. നിങ്ങളുടെ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുക
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കുടിശ്ശികകളും ബില്ലുകളും കൃത്യസമയത്ത് അടച്ചു തീർക്കേണ്ടതുണ്ട്. ലേറ്റ് പെയ്മെന്റ്സും കുടിശ്ശിക തുകകളും ഒഴിവാക്കുക. നിങ്ങൾ എത്രത്തോളം വൈകിയാണോ ലേറ്റ് പെയ്മെന്റുകൾ നടത്തുന്നത് അത്രത്തോളം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുക തന്നെ ചെയ്യും.
2. ക്രെഡിറ്റ് റിപ്പോർട്ടുകൾ റിവ്യൂ ചെയ്യുക
നിങ്ങളുടെ ക്രെഡിറ്റ് മെച്ചപ്പെടുത്തുന്നതിന് എന്താണ് ക്രെഡിറ്റ് സ്കോർ താഴാനായി നിങ്ങളെ പ്രതികൂലമായി സ്വാധീനിച്ച ഘടകം എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. അതിന് കൃത്യമായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ റിവ്യൂ ചെയ്യുകയാണ് ആദ്യം വേണ്ടത്. തിരഞ്ഞെടുത്ത കാലയളവിലെ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി റിപ്പോർട്ടുകൾ നിങ്ങൾക്ക് ലഭിക്കും. അവ പരിശോധിച്ച് വിലയിരുത്തലുകൾ നടത്തുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications