വിമാന യാത്രകൾ എല്ലാവരുടെയും മോഹമാണ്. അത് സ്ഥിരമായി നടത്തുന്ന ഒട്ടനവധി ആളുകളുമുണ്ട്. വിമാന യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിയും മണിക്കൂറുകളോളം എയർപോർട്ടിൽ സമയം ചിലവഴിക്കാറുണ്ട്. വിമാനം എയർപോർട്ടിൽ എത്താൻ വൈകുമ്പോഴും, അതിൻ്റെ യാത്ര ആരംഭിക്കാൻ വൈകുമ്പോഴും യാത്രക്കാർ കാത്തിരിക്കേണ്ടി വരുന്നു. ഈ സാഹചര്യങ്ങളിൽ നിങ്ങൾക്ക് എയർപോർട്ടിൻ്റെ ലോഞ്ചിൽ കയറി വിശ്രമിക്കാൻ സാധിച്ചാൽ അത് മികച്ച അനുഭവമായിരിക്കും.
അത്തരത്തിൽ എയർപോർട്ട് ലോഞ്ച് ആക്സസ് നൽകുന്ന ക്രെഡിറ്റ് കാർഡുകളുണ്ട്. ഈ ആനുകൂല്യം ലഭ്യമായാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലോഞ്ചിൽ സുഖമായി ഇരിക്കാം, ഭക്ഷണപാനീയങ്ങൾ കഴിക്കാം, സൗജന്യ വൈ-ഫൈയും ആസ്വദിക്കാം. ഇതിനു പുറമേ ടിക്കറ്റുകൾക്കും ഓഫറുകൾ ഉറപ്പാക്കാം. സൗജന്യ ലോഞ്ച് ആക്സസ് നൽകുന്ന മികച്ച 5 ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാം?
1. ഫെഡറൽ ബാങ്ക് സ്കാപ്പിയ ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിന് ജോയിനിംഗ് ഫീസും വാർഷിക ഫീസും ഇല്ല. വിസ കാർഡിൽ 10,000 രൂപയും, റുപേ കാർഡിൽ 15,000 രൂപയും ഒരു മാസം ചെലവഴിച്ചാൽ അടുത്ത മാസം അൺലിമിറ്റഡ് ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്‌സസ് ആസ്വദിക്കാം. എല്ലാ അന്താരാഷ്ട്ര ഇടപാടുകളിലും സീറോ ഫോറെക്സ് മാർക്ക്-അപ്പ് ഉറപ്പാക്കാം. സ്കാപ്പിയ ആപ്പ് വഴിയുള്ള എല്ലാ ഫ്ലൈറ്റ്, ഹോട്ടൽ, ബസ് ബുക്കിംഗുകൾക്കും സ്കാപിയ നാണയങ്ങൾ ഇൻസ്റ്റൻ്റായി റിഡീം ചെയ്യാം.

2. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിനും ജോയിനിംഗ് ഫീസ് ഇല്ല. ഐഡിഎഫ്സിയുടെ ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾ ഒരു മാസം 20,000 രൂപ ചെലവഴിച്ചാൽ ഒരു പാദത്തിൽ 2 സൗജന്യ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് ലഭിക്കും. വിമാന അപകട പരിരക്ഷ, വ്യക്തിഗത അപകട പരിരക്ഷ, ട്രിപ്പ്-കാൻസലേഷൻ (CFAR), ക്രെഡിറ്റ് ഷീൽഡ്, നഷ്ടപ്പെട്ട കാർഡ് ബാധ്യത തുടങ്ങിയവക്കെല്ലാം ഇൻഷുറൻസ് ആനുകൂല്യങ്ങളുണ്ട്. ഇതിനു പുറമേ ഒരു പാദത്തിൽ 4 സൗജന്യ റെയിൽവേ ലോഞ്ച് ആക്സസും ഉറപ്പാക്കാം.
3. എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസ് 1,000 രൂപ + ടാക്സ് എന്ന നിരക്കിലാണ്. ഇതേ നിരക്കാണ് വാർഷികമായി ഈടാക്കുന്നതും. പ്രാഥമിക കാർഡ് ഉടമകൾക്കും ആഡ്-ഓൺ കാർഡ് ഉടമകൾക്കും ആഭ്യന്തര, അന്തർദേശീയ ലോഞ്ചുകളിൽ പ്രതിവർഷം 8 സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് ഉറപ്പാക്കാൻ സാധിക്കും. അതായത് പാദത്തിൽ 2 എന്ന കണക്കിലാണ് ഇത് ലഭിക്കുന്നത്. വിമാന യാത്രകളിലെ അപകടത്തിന് 1 കോടി, വിദേശ ആശുപത്രിവാസത്തിന് 25 ലക്ഷം തുടങ്ങിയ യാത്രാ ഇൻഷുറൻസ് പരിരക്ഷയും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു.
4. എസ്‌ബിഐ പ്രൈം ക്രെഡിറ്റ് കാർഡ്
എസ്ബിഐയുടെ ഈ ക്രെഡിറ്റ് കാർഡിൻ്റെ ജോയിനിംഗ് ഫീസും വാർഷിക ഫീസും 2,999 രൂപ + നികുതിയാണ്. ഈ കാർഡ് കൈവശമുണ്ടെങ്കിൽ പ്രതിവർഷം 8 സൗജന്യ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് ലഭിക്കും. പാദത്തിൽ 2 എന്ന അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. മാത്രമല്ല സൗജന്യമായി 2 വർഷത്തെ പ്രയോറിറ്റി പാസ് അംഗത്വവും ഈ കാർഡിൽ ഉൾപ്പെടുന്നു. ബാറ്റ/ഹഷ് പപ്പീസ്, പാന്റലൂൺസ്, ആദിത്യ ബിർള ഫാഷൻ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, യാത്ര.കോം തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്ന് റിഡീം ചെയ്യാവുന്ന 3,000 രൂപ വിലമതിക്കുന്ന വെൽകം ഇ-ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് ലഭിക്കും.
5. കൊട്ടക് വൈറ്റ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് എടുത്താൽ എല്ലാ വർഷവും 3,000 രൂപ + ജിഎസ്ടി അടക്കേണ്ടി വരും. എന്നാൽ എയർപോർട്ട് ലോഞ്ച് ആക്സസിന് ഇത് മികച്ച ഓപ്ഷനാണ്. ഓരോ വർഷവും 8 സൗജന്യ ഡൊമസ്റ്റിക ലോഞ്ച് ആക്സസ് ലഭിക്കും. മാത്രമല്ല, പ്രയോറിറ്റി പാസ് അംഗത്വം വഴി പ്രതിവർഷം 4 സൗജന്യ അന്താരാഷ്ട്ര ലോഞ്ച് ആക്സസും ഉറപ്പാക്കാം.
ഈ ക്രെഡിറ്റ് കാർഡുകളെല്ലാം നിങ്ങൾക്ക് സുരക്ഷിത യാത്രയും സുഖപ്രദമായ യാത്രയും വാഗ്ദാനം ചെയ്യുന്നു. ഇതിൽ ജോയിനിംഗ് ഫീസില്ലാ സാധാരണ കാർഡുകളും, എന്നാൽ വാർഷിക ഫീസ് അടക്കാവുന്ന പ്രീമിയം കാർഡുകളുമുണ്ട്. മികച്ചത് തിരഞ്ഞെടുക്കുക, ബുദ്ധിയോടെ ഉപയോഗിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
