സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളിലും തിളങ്ങി ഈ ബോളിവുഡ് താര സുന്ദരികള്‍!

അഭിനയത്തില്‍ മാത്രമല്ല നിക്ഷേപത്തിലും താരങ്ങളാണ് ബോളിവുഡിലെ ഈ താരറാണികള്‍. റിസ്‌ക് എടുക്കുവാന്‍ മടിയില്ലാതെ സ്മാര്‍ട് അപ്പുകളില്‍ നിക്ഷേപം നടത്തി ഈ താരങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിനയത്തില്‍ മാത്രമല്ല നിക്ഷേപത്തിലും താരങ്ങളാണ് ബോളിവുഡിലെ ഈ താരറാണികള്‍. റിസ്‌ക് എടുക്കുവാന്‍ മടിയില്ലാതെ സ്മാര്‍ട് അപ്പുകളില്‍ നിക്ഷേപം നടത്തി ഈ താരങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുന്നു. അതും വെറുതേ ഒരു നേരം പോക്ക് ആയിട്ടല്ല ഈ നിക്ഷേപങ്ങള്‍. പ്രത്യേക ഓഫീസും ജീവനക്കാരുമൊക്കെയായി കൃത്യമായ ആസൂത്രണത്തോടെയുള്ള നിക്ഷേപമാണ് ഓരോരുത്തരും നടത്തുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് മേഖലയുടെ വളര്‍ച്ചയാണ് സെലിബ്രിറ്റികളെയും ഇത്തരം സ്റ്റാര്‍ട് അപ്പ് നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

താര സുന്ദരിമാരുടെ നിക്ഷേപങ്ങള്‍

താര സുന്ദരിമാരുടെ നിക്ഷേപങ്ങള്‍

എന്നാല്‍ എത്ര തുകയാണ് നിക്ഷേപം എന്ന് സെലിബ്രിറ്റികള്‍ ആരം തന്നെ വെളിപ്പെടുത്താറില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഏതായാലും നിക്ഷേപം നടത്തുന്നതിനൊപ്പം കമ്പനിയ്ക്കായി സമയം മാറ്റി വയ്ക്കാനും ഇവരെല്ലാം ശ്രദ്ധിക്കാറുണ്ട്. പ്രചാരണത്തിനും ആശയ രൂപീകരണത്തിലുമൊക്കെ മുഖ്യ പങ്കുവഹിക്കുകയും ചെയ്യുന്നു. കൂടാതെ നിക്ഷേപം നടത്തിയിരിക്കുന്ന സറ്റാര്‍ട് അപ്പ് കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായും കമ്പനിയ്ക്ക് ഒപ്പം നില്‍ക്കുവാന്‍ ഇവര്‍ തയ്യാറാണ്. ഐശ്വര്യ റായ് മുതല്‍ പുതുതലമുറയിലെ ആലിയ ഭട്ട് വരെ ഇത്തരം നിക്ഷേപങ്ങളില്‍ വെന്നിക്കൊടി പാറിച്ച ബോളിവുഡ് നടിമാരാണ്.

ഐശ്വര്യ റായ് ബച്ചന്‍

ഐശ്വര്യ റായ് ബച്ചന്‍

അമ്മ വൃന്ദയ്‌ക്കൊപ്പം ചേര്‍ന്ന ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംബീ എന്ന കമ്പനിയില്‍ 50 ലക്ഷം രൂപയുടെ നിക്ഷേപമാണ് താര സുന്ദരി ഐശ്വര്യ റായ് ബച്ചന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. വായു ഗുണനിലവാര വിവര സേവനം നല്‍കുന്ന കമ്പനിയാണ് അംബീ. നേരത്തേ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോസിബിള്‍ എന്ന കമ്പനിയിലും 5 കോടി രൂപയുടെ നിക്ഷേപം ഐശ്വര്യ നടത്തിയിരുന്നു. ഹൈദരാബാദ് ആണ് ഈ കമ്പനിയുടെ ആസ്ഥാനം.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

കെഎ എന്റര്‍പ്രൈസസ് എന്ന സ്വന്തം സ്ഥാപനം മുഖേനയാണ് ദീപിക പദുക്കോണ്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. 2017ലാണ് താരം കെഎ എന്റര്‍പ്രൈസസ് രൂപീകരിക്കുന്നത്. ഏഴോളം കമ്പനികളിലാണ് ഇതുവരെ ദീപിക നിക്ഷേപം നടത്തിക്കഴിഞ്ഞിട്ടുള്ളത്. ഡ്രംസ് ഫുഡ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയിലൂടെയൊണ് ദീപിക നിക്ഷേപത്തിന് തുടക്കമിടുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌റോസ്‌പേസ് കമ്പനിയായ ബെല്ലാട്രിക്‌സ്, ബ്ലൂസ്മാര്‍ട്ടില്‍ എന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പിന്നീടുള്ള നിക്ഷേപം. ലേണിങ് പ്ലാറ്റ്ഫോമായ ഫ്രണ്ട്റോ, ഫര്‍ണിച്ചര്‍ സ്ഥാപനമായ ഫര്‍ലെങ്കോ, സൗന്ദര്യ പരിചരണ സേവന പ്ലാറ്റ്ഫോമായ പര്‍പ്പിള്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പുകളിലും ദീപിക പദുക്കോണിന് നിക്ഷേപമുണ്ട്.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

അമേരിക്ക ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ്പില്‍ ഉള്‍പ്പെടെ നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തിയാണ് പ്രിയങ്ക ചോപ്ര. ബ്യൂട്ടി, ടെക്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളിലും ഈ വര്‍ഷം മുതല്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പ്രിയങ്ക ചോപ്ര ഇതിനോടകം അറിയിച്ചു കഴിഞ്ഞു.

ശില്‍പ ഷെട്ടി

ശില്‍പ ഷെട്ടി

ഗ്രൂപ്‌കോ ഡെവലപ്പേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ആരംഭിച്ചു കൊണ്ടാണ് ശില്‍പ ഷെട്ടിയുടെ ബിസിനസ് മേഖലയിലേക്കുള്ള കടന്നു വരവ്. ബേബി കെയര്‍ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മാമാ എര്‍ത്ത് എന്ന സ്റ്റാര്‍ട്ട് അപ്പില്‍ 1.6 കോടി രൂപയാണ് ശില്‍പ ഷെട്ടി നിക്ഷേപം നടത്തിയിരിക്കുന്നത്.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ഹെല്‍ത്തി ജ്യൂസ് നിര്‍മിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ റക്യാന്‍ ബിവറേജസിലാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നിക്ഷേപം നടത്തിയിരിക്കുന്നത്.

പ്രഗ്യാ കപൂര്‍

പ്രകൃതി സൗഹൃദ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബ്രൗണ്‍ ലിവിംഗ് എന്ന സ്റ്റാര്‍ട്ട് അപ്പിലാണ് പ്രഗ്യാ കപൂര്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത്

ബോളിവുഡിലെ സ്വപ്‌ന സുന്ദരി മാധുരി ദീക്ഷിത് നിക്ഷേപം നടത്തിയിരിക്കുന്നത് ആരോഗ്യ പരിചരണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഗോകി എന്ന കമ്പനിയിലാണ്. മാധുരി ദീക്ഷിതിന്റെ പങ്കാളി ശ്രീറാം നെന്‍ ആണ് ഈ കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍.

കാജല്‍ അഗര്‍വാള്‍

മുംബൈ ആസ്ഥാനമായുള്ള ഗെയ്മിംഗ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഒകി ഗെയിമിംഗിലാണ് കാജല്‍ അഗര്‍വാള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. കമ്പനിയുടെ 15 ശതമാനം ഓഹരിയാണ് താരത്തിന്റെ പേരിലുള്ളത്.

ആലിയ ഭട്ട്

ആലിയ ഭട്ട്

ഫാഷന്‍ ടെക് സ്റ്റാര്‍ട്ട് അപ്പ് ആയ സ്റ്റൈല്‍ ക്രാക്കറില്‍ ആണ് ആലിയ ഭട്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിന് പുറമേ ഫാഷന്‍ ഇ റീട്ടെയില്‍ കമ്പനിയായ നൈകായിലും താരത്തിന് നിക്ഷേപമുണ്ട്. കുഞ്ഞുങ്ങള്‍ക്കായുള്ള പ്രകൃതി സൗഹൃദ ഉടുപ്പുകള്‍ നിര്‍മിക്കുന്ന എദെമാമ്മ എന്ന സറ്റാര്‍ട്ട് അപ്പിന്റെ ഉടമയും ആലിയ ഭട്ടാണ്.

സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപമുള്ള മറ്റു നടികള്‍

സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപമുള്ള മറ്റു നടികള്‍

ഇവരെക്കൂടാതെ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ, മലൈക അറോറ തുടങ്ങിയ താരങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളുണ്ട്. കത്രീന കൈഫിന് നൈകായിലാണ് നിക്ഷേപമുള്ളത്. സ്വന്തം ഉടമസ്ഥതയില്‍ കേ ബ്യൂട്ടി എന്ന സ്ഥാപനവും കത്രീനയ്ക്ക് ഉണ്ട്. ഏതായാലും വിദേശ നിക്ഷേപങ്ങളില്‍ മാത്രം ശ്രദ്ധയൂന്നിയിരുന്ന ബോളിവുഡ് താരങ്ങളുടെ സ്ഥിരം പാത വിട്ട് നമ്മുടെ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്തുവാനുള്ള താര തീരുമാനങ്ങള്‍ക്ക് ആരാധകരും കൈയ്യടിക്കുകയാണ്.

Read more about: investment
English summary

From Aishwarya Rai To Alia Bhatt, bollywood celebrities who successfully did investment in start ups | സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളിലും തിളങ്ങി ഈ ബോളിവുഡ് താര സുന്ദരികള്‍!

From Aishwarya Rai To Alia Bhatt, bollywood celebrities who successfully did investment in start ups
Story first published: Tuesday, July 6, 2021, 19:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X