റിസ്ക് തീരെയില്ലാതെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. ഒപ്പം അത് നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്ക്കരണത്തിലും സഹായകമാകുന്നു.
റിസ്ക് തീരെയില്ലാതെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. ഒപ്പം അത് നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്ക്കരണത്തിലും സഹായകമാകുന്നു. എന്നാല്‍ സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ആലോചിക്കുന്ന സമയത്ത് ഏത് ബാങ്കില്‍ നിക്ഷേപം നടത്തുന്നതാണ് കൂടുതല്‍ നല്ലത് എന്ന് നിക്ഷേപകര്‍ക്കെല്ലാം പലപ്പോഴും ആശങ്കയുണ്ടാകും.

നിക്ഷേപത്തിനായി ബാങ്ക് തിരഞ്ഞെടുക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എല്ലാ നിക്ഷേപങ്ങളുടെയും ഏപ്പവും പ്രധാനപ്പെട്ട പ്രചോദനമാകുന്നത് പലിശ നിരക്ക് തന്നെയാണ്. എവിടെ നിക്ഷേപിച്ചാലാണ് കൂടുതല്‍ പലിശ ലഭിക്കുന്നത് എന്ന് പരിശോധിച്ച് താരതമ്യം ചെയ്തു വേണം നിക്ഷേപം നടത്തുവാന്‍. പുതിയ സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് രാജ്യത്തെ മറ്റ് മുന്‍നിര ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 7 ശതമാനം വരെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഡിസിബി ബാങ് 6.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക്. തൊട്ടു പുറകേ ആര്‍ബിഎല്‍ ബാങ്കും ബന്ധന് ബാങ്കുമുണ്ട്. ആര്‍ബിഎല്‍ ബാങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനവും ബന്ധന് ബാങ്കില്‍ 6 ശതമാനവുമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
ഈ പലിശ നിരക്ക് നിങ്ങള്‍ മുഖ്യധാരാ ബാങ്കുകളുമായി താരതമ്യം ചെയ്താല്‍ അവര്‍ വാഗ്ദാനം ചെയ്യുന്ന പലിസ നിരക്കുകള്‍ താഴന്ന നിരക്കാണെന്ന് കാണാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകള്‍ 3 ശതമാനം മുതല്‍ 3.5 ശതമാനം വരെയുള്ള പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
അതേ സമയം കൊഡാക് മഹീന്ദ്ര ബാങ്ക് 4 ശതമാനം വരെ പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2.70 ശതമാനം പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ബറോഡ 3.20 ശതമാനം പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications