രാജ്യത്തെ മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് സേവന നിരക്കുകളില്‍ മാറ്റം വരുത്താനൊരുങ്ങുന്നു. ആഭ്യന്തര സേവിംഗ്സ് അക്കൗണ്ടുകളിലെ പണ ഇടപാടുകള്‍, എടിഎം ഇന്റര്‍ ചേഞ്ച്, ചെക്ക്ബുക്ക് ചാര്‍ജുകള്‍
രാജ്യത്തെ മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് സേവന നിരക്കുകളില്‍ മാറ്റം വരുത്താനൊരുങ്ങുന്നു. ആഭ്യന്തര സേവിംഗ്സ് അക്കൗണ്ടുകളിലെ പണ ഇടപാടുകള്‍, എടിഎം ഇന്റര്‍ ചേഞ്ച്, ചെക്ക്ബുക്ക് ചാര്‍ജുകള്‍ എന്നിവയിലെ പുതുക്കിയ നിരക്ക് അടുത്ത മാസം 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ചെക്ക് ലീഫുകളും സൗജന്യ പണ പിന്‍വലിക്കലുകളും
ആഗസ്ത് 1 മുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25 ചെക്ക് ലീഫുകളാണ് സൗജന്യമായി ലഭിക്കുക. 10 ലീഫുകളുള്ള അധിക ചെക്ക്ബുക്കുകള്‍ക്ക് ഓരോന്നിനും 20 രൂപാ വീതം ഈടാക്കും. നിലവില്‍ ഒരു വര്‍ഷത്തില്‍ 20 ലീഫുകളാണ് സൗജന്യമായി അക്കൗണ്ട് ഉടമയ്ക്ക് നല്‍കുന്നത്. ഒരു മാസത്തെ ആദ്യ പണ പിന്‍വലിക്കലിന് ചാര്‍ജുകളൊന്നും തന്നെ ഈടാക്കുന്നില്ല, അതിന് ശേഷം ഓരോ 1000 രൂപയ്ക്കും 5 രൂപ നിരക്കില്‍ ഈടാക്കും. പിന്‍വലിക്കലുകള്‍ക്ക് ചാര്‍ജായി ഈടാക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 150 രൂപയാണ്.
പണം നിക്ഷേപിക്കുമ്പോള്‍
ഐസിഐസിഐ ബാങ്ക് ശാഖയിലാണ് പണം നിക്ഷേപിക്കുന്നതെങ്കില്‍ 1000 രൂപയ്ക്ക് 5 രൂപാ വീതം ചുരുങ്ങിയത് 150 രൂപ എന്ന നിരക്കില്‍ ഈടാക്കും. ക്യാഷ് റീസൈക്കിള്‍ മെഷീനിലൂടെ നടത്തുന്ന പണ നിക്ഷേപങ്ങളില്‍ മാസത്തെ ആദ്യ നിക്ഷേപത്തിന് ചാര്‍ജുകള്‍ ഈടാക്കുകയില്ല. അതിന് ശേഷം ഓരോ 1000 രൂപയ്ക്കും 5 രൂപ വീതം ചുരുങ്ങിയത് 150 രൂപ എന്ന നിരക്കില്‍ ഈടാക്കുന്നതാണ്.
എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ജുകള്‍
ഐസിഐസിഐ ബാങ്കിന്റെത് അല്ലാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന തുകയാണ് എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ജുകള്‍ എന്ന് പറയുന്നത്. മെട്രോ നഗരങ്ങളില്‍ ( മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്) മാസത്തില്‍ ആദ്യത്തെ മൂന്ന് ഇടപാടുകള്‍ (സാമ്പത്തീക, സാമ്പത്തീകേതര ഇടപാടുകള്‍ ഉള്‍പ്പെടെ) സൗജന്യമായിരിക്കും. മറ്റ് പ്രദേശങ്ങളില്‍ സാമ്പത്തീക,സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പെടെ 5 എടിഎം ഇടപാടുകള്‍ സൗജന്യമാണ്. പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും സാമ്പത്തീക ഇടപാടുകള്‍ക്ക് 20 രൂപാ വീതവും, സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപ വീതവും ബാങ്ക് ഈടാക്കും.
സൗജന്യ പിന്‍വലിക്കല്‍, നിക്ഷേപങ്ങളുടെ പരിധി
സാധാരണ സേവിംഗ്സ് അക്കൗണ്ടുകളില്‍ ആകെ 4 സൗജന്യ പണ ഇടപാടുകളാണ് ഒരു മാസത്തില്‍ ഐസിഐസിഐ ബാങ്ക് അനുവദിച്ചിരിക്കുന്നത്. സൗജന്യ പരിധിയ്ക്ക് മുകളിലുള്ള ഓരോ ഇടപാടുകള്‍ക്ക് 150 രൂപാ വീതം ചാര്‍ജായി ഈടാക്കും. ഹോം ബ്രാഞ്ചില്‍ ഒരു മാസം നടത്താകുന്ന സൗജന്യ പിന്‍വലിക്കല്‍, നിക്ഷേപങ്ങളുടെ പരിധി 1 ലക്ഷം രൂപ വരെയാണ്. അതിന് മുകളില്‍ ഓരോ 1000 രൂപയ്ക്കും 5 രൂപ വീതം ചുരുങ്ങിയത് 150 രൂപ ബാങ്ക് ചാര്‍ജായി ഈടാക്കും.
നോണ്‍ ഹോം ബ്രാഞ്ചില്‍ ഒരു ദിവസം നടത്താവുന്ന സൗജന്യ പണ ഇടപാടുകളുടെ പരിധി 25,000 രൂപ വരെയാണ്. അതിന് മുകളില്‍ ഓരോ 1000 രൂപയ്ക്കും 5 രൂപ വീതം ചുരുങ്ങിയത് 150 രൂപ ബാങ്ക് ചാര്‍ജായി ഈടാക്കും. മൂന്നാം കക്ഷി ഇടപാടുകളുടെ പരിധി ഒരു ഇടപാടില്‍ 25,000 വരെയാണ്. ഓരോ ഇടപാടിനും 150 രൂപ ചാര്‍ജ് ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications