മാസ്റ്റര്‍ കാര്‍ഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഏര്‍പ്പെടുത്തിയ വിലക്ക് കൂടുതല്‍ ബാധിക്കുന്നത് സ്വകാര്യ ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളെയുമായിരിക്കും. രാജ്യത്തെ 5 സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാ
മാസ്റ്റര്‍ കാര്‍ഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഏര്‍പ്പെടുത്തിയ വിലക്ക് കൂടുതല്‍ ബാധിക്കുന്നത് സ്വകാര്യ ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളെയുമായിരിക്കും. രാജ്യത്തെ 5 സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാണ് മാസ്റ്റര്‍ കാര്‍ഡ് വിലക്ക് തിരിച്ചടിയാവുക.

കാര്‍ഡ് സംവിധാനം പൂര്‍ണമായും മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി ഏറ്റവും കൂടുതല്‍ ബാധിക്കുക. പൂര്‍ണമായും മാസ്റ്റര്‍ കാര്‍ഡുമായി മാത്രം സഹകരിച്ചുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍. റൂപെ, വിസ കാര്‍ഡുകളുമായി ഈ ബാങ്കുകള്‍ക്ക് ഇടപാട് ബന്ധങ്ങളില്ല.
യെസ് ബാങ്ക് മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിവരുന്നത്. പുതിയ കാര്‍ഡുകള്‍ നല്‍കുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാര്‍ഡ്സിന്റെ 86 ശതമാനം ഇടപാടും വിസ കാര്‍ഡുമായി സഹകരിച്ചാണ്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാര്‍ഡ് ഇടപാടുകളും മാസ്റ്റര്‍കാര്‍ഡുമായുള്ള കൂട്ടുകെട്ടിലാണുള്ളത്.
ആര്‍ബിഎല്‍ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാര്‍ഡ് നല്‍കുന്നതിന് 8-10ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിമാസം ഒരു ലക്ഷത്തോളം കാര്‍ഡുകളാണ് ബാങ്ക് നല്കിവന്നിരുന്നത്.
മറ്റേതെങ്കിലും കാര്‍ഡ് കമ്പനികളിലേക്ക് മാറേണ്ടി വരുന്നതിനാല്‍ പുതിയ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ വരും മാസങ്ങളില്‍ തടസ്സങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ട്. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് ആര്‍ബിഐ ബുധനാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്. മാസ്റ്റര്‍ കാര്‍ഡ് ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി.
മതിയായ സമയം അനുവദിച്ച് നല്‍കിയിട്ടും പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിയാത്തതായി കണ്ടെത്തി. നിലവിലെ മാസ്റ്റര്‍കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് വിലക്ക്. - ആര്‍ബിഐ വ്യക്തമാക്കി.
2018 ഏപ്രിലില്‍ പ്രഖ്യാപിച്ച ഡാറ്റ സംഭരണ മാനദണ്ഡങ്ങള്‍, എല്ലാ സിസ്റ്റം പ്രൊവൈഡര്‍മാരും കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലെ പ്രസ്തുത സിസ്റ്റത്തില്‍ സംഭരിച്ച് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ആറ് മാസത്തെ സമയപരിധിയും ആര്‍ബിഐ നല്‍കിയിരുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
