റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് സ്ഥിര നിക്ഷേപങ്ങള്‍. നിങ്ങളുടെ സമ്പാദ്യം ബാങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിക്കുവാന്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് സ
റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണ് സ്ഥിര നിക്ഷേപങ്ങള്‍. നിങ്ങളുടെ സമ്പാദ്യം ബാങ്കുകളില്‍ സുരക്ഷിതമായി നിക്ഷേപിക്കുവാന്‍ സ്ഥിര നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് സാധിക്കും. ഒപ്പം സേവിംഗ്സ് അക്കൗണ്ടുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശാദായവും ഇതിലൂടെ സ്വന്തമാക്കാം.
ഒരു നിശ്ചിത കാലയളവിലേക്കാണ് സ്ഥിര നിക്ഷേപങ്ങളില്‍ നാം പണം നിക്ഷേപിക്കുന്നത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലേക്കാണ് സാധാരണയായി ബാങ്കുകള്‍ സ്ഥിര നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകന്റെ ആവശ്യങ്ങള്‍ അനുസരിച്ച് അതില്‍ നിന്നും അനുയോജ്യമായ നിക്ഷേപ കാലയളവ് സ്ഥിര നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.
സ്ഥിര നിക്ഷേപത്തില്‍
മാസത്തിലോ പാദ വാര്‍ഷികാടിസ്ഥാനത്തിലോ സ്ഥിര നിക്ഷേപത്തില്‍ നിന്നും പലിശ സ്വീകരിക്കുവാനുള്ള സൗകര്യവും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കുണ്ട്. ഇനി വേണമെങ്കില്‍ ആ പലിശ തുകയും സ്ഥിര നിക്ഷേപത്തിലേക്ക് റീഇന്‍വെസ്റ്റ് ചെയ്യുകയുമാകാം. എന്നാല്‍ അടുത്ത കാലത്തായി സ്ഥിര നിക്ഷേപ ഉപയോക്താക്കള്‍ക്ക് സന്തോഷകരമായ വാര്‍ത്തകളല്ല പുറത്തു വരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞു വരികയാണ്. അതുകൊണ്ടു തന്നെ ദീര്‍ഘ കാല നിക്ഷേപങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കുന്നുമില്ല.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്
അതിനാല്‍ കൂടുതല്‍ നിക്ഷേപകരും ഇപ്പോള്‍ ഹ്രസ്വ കാല സ്ഥിര നിക്ഷേപ പദ്ധതികളാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. നിക്ഷേപത്തുക നഷ്ടപ്പെടുത്താതെ മികച്ച ആദായം ഇതിലൂടെ അവര്‍ സ്വന്തമാക്കുന്നു. നിങ്ങളും ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെങ്കില്‍ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്വകാര്യ മേഖലാ ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ബന്ധന് ബാങ്ക്
7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബന്ധന് ബാങ്ക് നല്‍കുന്നത് 3 ശതമാനം പലിശ നിരക്കാണ്. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള കാലയളവിലേക്ക് നിക്ഷേപം നടത്തിയാല്‍ ഉപയോക്താവിന് 5.5 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.75 ശതമാനം അധിക പലിശ നിരക്കും ബന്ധന് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ഇന്‍ഡസിന്‍ഡ് ബാങ്ക്
1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്‍ഡസിന്‍ഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ 0.5 ശതമാനം അധിക നേട്ടവും പലിശ നിരക്കില്‍ ലഭിക്കും.
യെസ് ബാങ്ക്
7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് വാഗ്്ദാനം ചെയ്യുന്നത് 3.25 ശതമാനം പലിശ നിരക്കാണ്. 18 മാസം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം വരെ പലിശ നിരക്കും യെസ് ബാങ്കില്‍ നിന്നും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് സ്ഥിര നിക്ഷേപത്തിന്മേല് ലഭിക്കുന്ന പലിശ നിരക്ക് 6.50 ശതമാനമാണ്. അതിന് പുറമേ മൊത്ത വാര്‍ഷിക ആദായത്തിന്മേല് 0.14 ശതമാനം ബോണസും ലഭിക്കും. 2 കോടി രൂപയില്‍ താഴെ മൂല്യമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.
ആര്‍ബിഎല്‍ ബാങ്ക്
അടുത്തിടെയാണ് ആര്‍ബിഎല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. 3 കോടി രൂപയ്ക്ക് താഴെ മൂല്യമുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ആര്‍ബിഎല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് താഴെ പറയും പ്രകാരമാണ്. 24 മാസം മുതല്‍ 36 മാസം വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.00 ശതമാനമാണ് ആര്‍ബിഎല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ 0.50 ശതമാനം അധിക നേട്ടവും പലിശ നിരക്കില്‍ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications