ബാങ്ക് ടിഡിഎസ് മുതല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വരെ; പാന്‍-ആധാര്‍ ലിങ്കിംഗ് എന്തുകൊണ്ട് അനിവാര്യമാകുന്നു?അറിയാം
പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ 2021 ജൂണ്‍ 30 വരെയാണ് ആദായ നികുതി വകുപ്പ് സമയ പരിധി നല്‍കിയിരിക്കുന്നത്. ഇത് ചെയ്യാന്‍ വീഴ്ച വരുത്തിയാല്‍ ആ വ്യക്തിയുടെ പാന്‍ കാര്‍ഡ് നിഷ്‌ക്രിയമായി മാറും.
പാന്‍ കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ 2021 ജൂണ്‍ 30 വരെയാണ് ആദായ നികുതി വകുപ്പ് സമയ പരിധി നല്‍കിയിരിക്കുന്നത്. ഇത് ചെയ്യാന്‍ വീഴ്ച വരുത്തിയാല്‍ ആ വ്യക്തിയുടെ പാന്‍ കാര്‍ഡ് നിഷ്‌ക്രിയമായി മാറും. അതായത് നിഷ്‌ക്രിയമായ പാന്‍ കാര്‍ഡ് കൈയ്യില്‍ വയ്ക്കുന്നത് പാന്‍ കാര്‍ഡ് ഇല്ലാത്തതിന് സമാനമാണ്.

അതുകൊണ്ടുതന്നെ പാന്‍ ആവശ്യമുള്ള ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് ഇടപാടുകള്‍ മറ്റ് നിക്ഷേപങ്ങള്‍ തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കും. പാന്‍ ഇല്ലാത്ത വ്യക്തിയ്ക്ക് അപൂര്‍ണമായ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) കാരണം തുടര്‍ ഇടപാടുകളൊന്നും തന്നെ നടത്തുവാന്‍ സാധിക്കുകയില്ല എന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
എല്ലാ നിക്ഷേപകരും അവരുടെ പാന്‍ ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് പരിശോധിച്ച് അവ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇനി പാന്‍ ആധാര്‍ ലിങ്കിംഗ് ഇതുവരെ പൂര്‍ത്തിയാക്കാത്ത നിക്ഷേപകരുണ്ടെങ്കില്‍ ജൂണ്‍ 30-നകം നിര്‍ബന്ധമായും ലിങ്കിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാന്‍ കാര്‍ഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്നും ബാങ്കുകള്‍ രണ്ടിരട്ടി ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ്) ഈടാക്കുകയും ചെയ്യും. പാന്‍ ഉള്ള ബാങ്ക് അക്കൗണ്ടുകളില്‍ ഇത് 10 ശതമാനമാണ്.
അപൂര്‍ണമായ കെവൈസി ഉള്ള ഒരു വ്യക്തിയ്ക്ക് അയാളുടെ മ്വൂച്വല്‍ ഫണ്ടുകളിലോ, ഇക്വിറ്റിയിലോ, പാന്‍ നിര്‍ബന്ധമായ കെവൈസി ആവശ്യമുള്ള മറ്റ് നിക്ഷേപ പദ്ധതികളിലോ പണം നിക്ഷേപിക്കുവാനോ അവയില്‍ നിന്ന് പണം പിന്‍വലിക്കുവാനോ സാധിക്കുകയില്ല. പാന്‍ ഇല്ലാത്ത വ്യക്തിയുടെ എന്‍എസ്ഡിഎല്‍ പോലുള്ള സ്റ്റേറ്റ്‌മെന്റുകള്‍ ലഭിക്കുവാന്‍ പ്രയാസകരമാണ്. കൂടാതെ ഒരാളുടെ നിക്ഷേപ രേഖകള്‍ സൂക്ഷിയ്ക്കുവാന്‍ സിഎസ്ഡിഎല്‍ന് സാധിക്കാതെയും വരും.
കെവൈസി അപൂര്‍ണമാകുമ്പോള്‍ ഒരു നിക്ഷേപകന്റെ പ്രതിമാസ എസ്‌ഐപിയും തടസ്സപ്പെട്ടേക്കാം. അപൂര്‍ണമായ കെവൈസി കാരണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാനോ അതില്‍ നിന്ന് പിന്‍വലിക്കുവാനോ നിക്ഷേപകന് സാധിക്കുകയില്ല എന്ന കാരണം കൊണ്ടാണിത്.
നിഷ്‌ക്രിയമായ പാന്‍ കാര്‍ഡ് പാന്‍ കാര്‍ഡ് ഇല്ല എന്നതിന് സമാനമായതിനാല്‍ 50,000 രൂപയ്ക്കും അതിന് മുകളിലും ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന വ്യക്തി 10,000 രൂപ പിഴയായി നല്‍കേണ്ടി വരും. ഇത്തരം ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.


Click it and Unblock the Notifications


