ഇന്‍ഷുറന്‍സ് മുതല്‍ പെന്‍ഷന്‍ വരെ പിഎഫ് അക്കൗണ്ടിന്റെ നിങ്ങള്‍ അറിയേണ്ട 5 നേട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ് പൊതുവേ റിട്ടയര്‍മെന്റ് കാലത്തേക്കുള്ള ഒരു സമ്പാദ്യപദ്ധതിയായാണ് കണക്കാക്കുന്നത്. 15,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങിക്കുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പ്രതിമാസ പിഎഫ് വിഹിതം നല്‍കേണ്ടതുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാളുടെ ആകെ പിഎഫ് വിഹിതം 1.5 ലക്ഷത്തിന് മുകളിലാണെങ്കില്‍ അയാള്‍ക്ക് ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും.

 

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ഇതിനൊപ്പം മറ്റ് ചില നേട്ടങ്ങളും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേന്‍ (ഇപിഎഫ്ഒ) അതിന്റെ അംഗങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഒരു റിട്ടയര്‍മെന്റ് സമ്പാദ്യമെന്ന നിലയില്‍ നിന്നും, നികുതിയിളവിനുള്ള മാര്‍ഗമെന്ന നിലയില്‍ നിന്നും മാറി അതിനപ്പുറത്തേക്ക് പിഎഫ് അക്കൗണ്ടിനേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പിഎഫ് അക്കൗണ്ടിലൂടെ ലഭിക്കുന്ന മറ്റുള്ള നേട്ടങ്ങള്‍ പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. അവ എന്തൊക്കെയാമെന്ന് നമുക്കിവിടെ പരിശോധിക്കാം.

1. സൗജന്യ ഇന്‍ഷുറന്‍സ്

1. സൗജന്യ ഇന്‍ഷുറന്‍സ്

പിഎഫ് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ തന്നെ അക്കൗണ്ട് ഉടമ സൗജന്യ ഇന്‍ഷുറന്‍സിന് അര്‍ഹനാണ്. ഇഡിഎല്‍ഐ പദ്ധതി പ്രകാരം സേവന കാലയളവില്‍ മരണപ്പെട്ടാല്‍ 7 ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. നേരത്തേ 6 ലക്ഷം രൂപയായിരുന്ന കവറേജ് തുക പിന്നീട് 7 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇഡിഎല്‍ഐ പദ്ധതിയ്ക്ക് കീഴിലുള്ള ഈ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുവാന്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഒന്നും തന്നെ അടയ്‌ക്കേണ്ടതില്ല എന്നതാണ്.

2. പെന്‍ഷന്‍

2. പെന്‍ഷന്‍

58 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. എന്നാല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അയാളുടെ പിഎഫ് അക്കൗണ്ടിലേക്കിലേക്ക് ചുരുങ്ങിയത് തുടര്‍ച്ചയായ 15 വര്‍ഷത്തേക്കെങ്കിലും പിഎഫ് നിക്ഷേപം നടന്നിട്ടുണ്ടാകണം. തൊഴില്‍ ദാതാവിന്റെ വിഹിതത്തില്‍ നിന്നുമാണ് പെന്‍ഷന്‍ നേട്ടം നല്‍കുന്നത്.

3. പിഎഫ് അക്കൗണ്ടിന്മേല്‍ വായ്പ

3. പിഎഫ് അക്കൗണ്ടിന്മേല്‍ വായ്പ

സാമ്പത്തിക അടിയന്തിര ഘട്ടങ്ങളില്‍ പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് പിഎഫ് അക്കൗണ്ട് ബാലന്‍സിന്മേല്‍ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 1 ശതമാനം മാത്രമാണ് പിഎഫ് വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. ഹ്രസ്വകാല വായ്പകളാണ് പിഎഫ് വായ്പകള്‍. അതായത് പരമാവധി 36 മാസങ്ങള്‍ക്കുള്ളില്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടതുണ്ട്.

4. ഭാഗിക പിന്‍വലിക്കല്‍

4. ഭാഗിക പിന്‍വലിക്കല്‍

ചികിത്സയ്ക്കായോ മറ്റെന്തെങ്കിലും അടിയന്തിര ആവശ്യങ്ങള്‍ക്കായോ പണം ആവശ്യമായി വരുമ്പോള്‍ ഇപിഎഫ്ഒ ഭാഗികമായി പിഎഫ് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതിന് അക്കൗണ്ട് ഉടമയ്ക്ക് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

5. ഭവനാ വായ്പാ തിരിച്ചടവ്

5. ഭവനാ വായ്പാ തിരിച്ചടവ്

ഒരാള്‍ക്ക് അയാളുടെ പിഎഫ് അക്കൗണ്ട് ഭവന വായ്പാ തിരിച്ചടവിനും ഉപയോഗിക്കാവുന്നതാണ്. ഇപിഎഫ്ഒ നയങ്ങള്‍ പ്രകാരം ഒരാള്‍ക്ക് പിഎഫ് ബാലന്‍സിന്റെ 90 ശതമാനം വരെ തുക പുതിയ വീട് വാങ്ങിക്കുവാനോ, പുതിയ വീട് നിര്‍മിക്കുവാനോ ആയി പിന്‍വലിക്കുവാന്‍ സാധിക്കും. പിഎഫ് ബാലന്‍സ് ഉപയോഗിച്ച് അക്കൗണ്ട് ഉടമയ്ക്ക് ഭൂമിയും വാങ്ങിക്കുവാന്‍ സാധിക്കും.

Read more about: pf
English summary

from insurance to pension, five benefits one should know about PF account|ഇന്‍ഷുറന്‍സ് മുതല്‍ പെന്‍ഷന്‍ വരെ പിഎഫ് അക്കൗണ്ടിന്റെ നിങ്ങള്‍ അറിയേണ്ട 5 നേട്ടങ്ങള്‍

from insurance to pension, five benefits one should know about PF account
Story first published: Wednesday, May 12, 2021, 17:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X