ഒരു വ്യക്തി എടുക്കുന്ന ഏറ്റവും വലിയ വായ്പയായിരിക്കും മിക്കവാറും ഭവന വായ്പ. അത് ഭവന വായ്പയുടെ തുകയുടെ അളവില്‍ മാത്രമല്ല വായ്പാ കാലയളവിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മിക്കവാറും 15 വര്‍ഷത്തിന് മുകളിലായിരിക്കും ഭവന വായ്പാ ക
ഒരു വ്യക്തി എടുക്കുന്ന ഏറ്റവും വലിയ വായ്പയായിരിക്കും മിക്കവാറും ഭവന വായ്പ. അത് ഭവന വായ്പയുടെ തുകയുടെ അളവില്‍ മാത്രമല്ല വായ്പാ കാലയളവിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മിക്കവാറും 15 വര്‍ഷത്തിന് മുകളിലായിരിക്കും ഭവന വായ്പാ കാലയളവ്. പലപ്പോഴും വാങ്ങിച്ചതിന്റെ ഇരട്ടിയോളം തുകയായിരിക്കും കാലാവധി കഴിയുമ്പോഴേക്കും തിരിച്ചടയ്ക്കേണ്ടി വരുന്നത്.

എന്നാല്‍ നിലവില്‍ ലഭിക്കുന്ന ഏറ്റവും ചിലവു കുറഞ്ഞ വായ്പയാണ് ഭവന വായ്പ എന്നതാണ് വാസ്തവം. ഇന്നത്തെക്കാലത്ത് ഒരു വ്യക്തിയ്ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഭവന വായ്പയുടെ സഹായത്തോടൂകൂടിയേ സാധിക്കുകയുമുള്ളൂ. ഭവന വായ്പ ഗുഡ് ലോണ്‍ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. അതായത് നിങ്ങള്‍ക്ക് ഒരു ആസ്തി സ്വന്തമാക്കുവാന്‍ സഹായകമാവുകയാണ് ആ വായ്പകള്‍ ചെയ്യുന്നത്. മാത്രമല്ല പ്രസ്തുത ആസ്തിയുടെ മൂല്യം ഓരോ വര്‍ഷം കഴിയും തോറും ഉയരുകയും ചെയ്യും.
ഏതായാലും നിലവില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പാ വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
കൊഡാക് മഹീന്ദ്ര ബാങ്ക് ഭവന വായ്പാ പലിശ നിരക്ക് 6.65 ശതമാനം മുതല്‍ 7.20 ശതമാനം വരെയാണ്. വായ്പാ തുകയുടെ 2 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായും ബാങ്ക് ഈടാക്കും. ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഭവന വായ്പകളുടെ പലിശ നിരക്ക് 6.75 ശതമാനം മുതല്‍ 7.55 ശതമാനം വരെയാണ്. 0.5 ശതമാനം മുതല്‍ 2 ശതമാനം വരെയാണ് പ്രൊസസിംഗ് ചാര്‍ജായി ബാങ്ക് ഈടാക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 6.75 ശതമാനം മുതല്‍ 8 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പാ തുകയുടെ 0.5 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായും ഈടാക്കും. എച്ച്ഡിഎഫ്സി ബാങ്കില്‍ 6.75 ശതമാനം മുതല്‍ 7.65 ശതമാനം വരെയാണ് ഭവന വായ്പാ പലിശ നിരക്ക. 1.5 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കാം.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ 6.80 ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ് ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ഈടാക്കുന്നത. വായ്പാ തുകയുടെ 0.5 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായും ഈടാക്കും. ഇന്ത്യന്‍ ബാങ്ക് 6.80 ശതമാനം മുതല്‍ 7.90 ശതമാനം വരെയാണ് ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ഈടാക്കുന്നത്. 0.4 ശതമാനം വരെയാണ് പ്രൊസസിംഗ് ചാര്‍ജ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 6.80 ശതമാനം മുതല്‍ 9.00 ശതമാനം വരെയാണ് ഭവന വായ്പാ പലിശ നിരക്ക്. 2021 ഡിസംബര്‍ 31 വരെ ഭവന വായ്പകള്‍ക്കുള്ള പ്രൊസസിംഗ് ചാര്‍ജ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയിലെ ഭവന വായ്പാ പലിശ നിരക്ക് 6.85 ശതമാനം മുതല്‍ 8.85 ശതമാനം വരെയാണ്. 50,000 രൂപ വരെയാണ് പ്രൊസസിംഗ് ചാര്‍ജായി ബാങ്ക് ഈടാക്കുന്നത.
ഐഡിബിഐ ബാങ്ക് ലി.ല്‍ 6.85 മുതല്‍ 10.05 ശതമാനം വരെയാണ് ഭവന വായ്പാ പലിശ നിരക്ക്. 20,000 രൂപ വരെയാണ് പ്രൊസസിംഗ് ചാര്‍ജായി ബാങ്ക് ഈടാക്കുന്നത്. ആക്സിസ് ബാങ്കില്‍ 6.90 ശതമാനം മുതല്‍ 8.40 ശതമാനം വരെയാണ് ഭവന വാപ്രകള്ക്കായി പലിശ ഈടാക്കുന്നത്. വായ്പ തുകയുടെ 1 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായും ഈടാക്കും.
കാനറ ബാങ്ക് ഭവന വായ്പ പലിശ നിരക്ക് 6.90 ശതമാനം മുതല്‍ 8.90 ശഥമാനം വരെയാണ്. 0.5 ശതമാനം വരെയാണ് ബാങ്ക് പ്രൊസസിംഗ് ചാര്‍ജായി ഈടാക്കുന്നത്. ഐഡിഎഫ്സി ബാങ്കില്‍ 6.90 ശതമാനം മുതല്‍ 10.25 ശതമാനം വരെയാണ് ഭവന വായ്പാ പലിശ നിരക്ക്. പ്രൊസസിംഗ് ചാര്‍ജായി ബാങ്ക് ഈടാക്കുന്നത് 10,000 രൂപ വരെയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications