കോവിഡ് വ്യാപനം കാരണമുണ്ടായ സാമ്പത്തീക പ്രയാസങ്ങള്‍ കാരണം സ്വര്‍ണ വായ്പകള്‍ക്കായുള്ള ആവശ്യക്കാരുടെ എണ്ണവും ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ചെറുകിട സംരഭങ്ങളും കൊച്ചു കൊച്ചു ബിസിനസുകള്‍ നടത്തുന്നവരും പെട്ടെന്നുള്ള പണത്തിന്റെ
കോവിഡ് വ്യാപനം കാരണമുണ്ടായ സാമ്പത്തീക പ്രയാസങ്ങള്‍ കാരണം സ്വര്‍ണ വായ്പകള്‍ക്കായുള്ള ആവശ്യക്കാരുടെ എണ്ണവും ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ചെറുകിട സംരഭങ്ങളും കൊച്ചു കൊച്ചു ബിസിനസുകള്‍ നടത്തുന്നവരും പെട്ടെന്നുള്ള പണത്തിന്റെ ആവശ്യം മറികടക്കുവാന്‍ ആശ്രയിക്കുന്നത് സ്വര്‍ണ വായ്പയെയാണ്. വരുമാനം കുറഞ്ഞതില്‍ കുടുംബാവശ്യങ്ങള്‍ നിവൃത്തിക്കുവാന്‍ സ്വര്‍ണ വായ്പകള്‍ തേടുന്നവരും കുറവല്ല.
സ്വര്‍ണ വായ്പകളുടെ പ്രത്യേകത
ഏറ്റവും വേഗത്തില്‍ വായ്പ ലഭിക്കും എന്നതാണ് സ്വര്‍ണ വായ്പകളുടെ പ്രത്യേകത. സ്വര്‍ണ വായ്പ അനുവദിച്ചു തരുന്നതിനായി വായ്പാ ദാതാവ് വായ്പാ അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലോ വായ്പാ തിരിച്ചടവ് ശേഷിയോ പരിശോധിക്കുകയില്ല. നിങ്ങള്‍ ഈടായി നല്കിയ സ്വര്‍ണത്തിന്റെ മൂല്യത്തിന് ആനുപാതികമായാണ് വായ്പ ലഭിക്കുക.
പലിശ നിരക്ക്
7 ശതമാനം മുതല്‍ 29 ശതമാനം വരെയാണ് സ്വര്‍ണ വായ്പയ്ക്കായി ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്ക്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകള്‍ സ്വര്‍ണ വായ്പകള്‍ക്ക് മേല്‍ ഈടാക്കുന്നത്. രാജ്യത്തെ മുന്‍നിര ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്ര ശതമാനം വീതമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍
പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 7.00 ശതമാനം മുതല്‍ 7.50 ശതാനം വരെയാണ് സ്വര്‍ണ വായ്പയ്ക്കായുള്ള പലിശ നിരക്ക്. 500 രൂപ മുതല്‍ 1000 രൂപ വരെ പ്രൊസസിംഗ് ഫീസായും ഈടാക്കും. 1 വര്‍ഷമാണ് വായ്പാ കാലാവധി. 10,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ നിന്നും സ്വര്‍ണ വായ്പയായി ലഭിക്കുക.
കാനറ ബാങ്കില്‍
കാനറ ബാങ്കില്‍ 7.35 ശതമാനം പലിശ നിരക്കാണ് സ്വര്‍ണ വായ്പകള്‍ക്ക് ഈടാക്കുന്നത്. 5,000 രൂപ മുതല്‍ 20 ലക്ഷം രൂപ സ്വര്‍ണ വായ്പയായി ലഭിക്കും. 1 വര്‍ഷം വരെയാണ് വായ്പാ കാലാവധി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.75 ശതമാനം മുതല്‍ 9 ശതമാനം വരെയാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. വായ്പയുടെ 0.75 ശതമാനം പ്രൊസസിംഗ് ചാര്‍ജായും ഈടാക്കും. 25,000 രൂപ മുതല്‍ 10 ലക്ഷം വരെയാണ് വായ്പയായി ലഭിക്കുക.
കൊഡാക്ക് മഹീന്ദ്ര ബാങ്കില്‍
കൊഡാക്ക് മഹീന്ദ്ര ബാങ്കില്‍ 10 ശതമാനം മുതല്‍ 17 ശതമാനം വരെയാണ് സ്വര്‍ണ വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക്. വായ്പാ തുകയുടെ 2 ശതമാനം വരെ പ്രൊസസിംഗ് ഫീസായും ഈടാക്കും 1.5 കോടി രൂപ വരെയാണ് സ്വര്‍ണ വായ്പയായി ലഭിക്കുക. 4 വര്‍ഷം വരെയാണ് വായ്പാ കാലാവധി. മുത്തൂറ്റ് ഫിനാന്‍സില്‍ 27 ശതമാനം വരെയാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. 1500 രൂപ മുതല്‍ വായ്പ ലഭിക്കും. 3 വര്‍ഷം വരെയാണ് വായ്പാ കാലാവധി.
ബന്ധന് ബാങ്കില്‍
ബന്ധന് ബാങ്കില്‍ 10.99 ശതമാനം മുതല്‍ 18.00 ശതമാനം വരെയാണ് പലിശ നിരക്ക്. 10000 രൂപ മുതല്‍ വായ്പ ലഭിക്കും. 3 വര്‍ഷം വരെയാണ് വായ്പാ കാലാവധി. 12 ശതമാനം മുതല്‍ 29 ശതമാനം വരെയാണ് മണപ്പുറം ഫിനാന്‍സില്‍ സ്വര്‍ണ വായ്പയക്കായി ഈടാക്കുന്ന പലിശ നിരക്ക്. 10 രൂപയാണ് പ്രൊസസിംഗ് ചാര്‍ജ്. 1000 രൂപ മുതല്‍ 1.5 കോടി രൂപ വരെയാണ് വായ്പ ലഭിക്കുക. 1 വര്‍ഷം വരെയാണ് വായ്പാ കാലാവധി.
പലിശ നിരക്കും വായ്പാ കാലയളവും
സ്വര്‍ണ വായ്പ എടുക്കുമ്പോള്‍ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ പലിശ നിരക്ക് തന്നെയാണ്. ഓരോ സ്ഥാപനത്തിലും അത് വ്യത്യാസപ്പെട്ടിരിക്കും. വായ്പാ കാലയളവും വായ്പയ്ക്കായ് അപേക്ഷിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക ബാങ്കുകളും 1 വര്‍ഷ കാലയളവിലേക്കാണ് സ്വര്‍ണ വായ്പ നല്‍കുന്നത്. കൊഡാക് മഹീന്ദ്ര ബാങ്ക്, ബന്ധന് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ 3, 4 വര്‍ഷ കാലയളവിലേക്ക് സ്വര്‍ണ വായ്പകള്‍ അനുവദിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications