പുതിയ പിഎഫ് നിയമം മുതല്‍ ആഭ്യന്തര വിമാനയാത്രാ ചാര്‍ജ് വരെ; ഇന്ന് മുതല്‍ നിലവില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍

ജൂണ്‍ ഒന്ന് മുതല്‍ നമ്മുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന പല പ്രാധാനമാറ്റങ്ങളും നടക്കുന്നുണ്ട്. എല്‍പിജി സിലിണ്ടിറിന്റെ വിലയിലുണ്ടാകുന്ന മാറ്റം, ബാങ്കിംഗ് സേവനങ്ങള്‍, യാത്രാ ചിലവുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ ഒന്ന് മുതല്‍ നമ്മുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന പല പ്രാധാനമാറ്റങ്ങളും നടക്കുന്നുണ്ട്. എല്‍പിജി സിലിണ്ടിറിന്റെ വിലയിലുണ്ടാകുന്ന മാറ്റം, ബാങ്കിംഗ് സേവനങ്ങള്‍, യാത്രാ ചിലവുകള്‍ തുടങ്ങി ഇന്ന് മുതല്‍ മാറ്റം വരുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒപ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് 19 ലോക്ക് ഡൗണ്‍ നിബന്ധനകളിലും ഇന്ന് മുതല്‍ ഇളവുകളുണ്ട്.

എല്‍പിജി സിലിണ്ടര്‍ വിലയിലെ മാറ്റം

എല്‍പിജി സിലിണ്ടര്‍ വിലയിലെ മാറ്റം

നിലവില്‍ കേരളത്തില്‍ 14.2 കിലോ എല്‍പിജി സിലിണ്ടറിന്റെ വില 818.9 രൂപയാണ്. എണ്ണക്കമ്പനികള്‍ എല്ലാ മാസവും 1ാം തീയ്യതിയും 15ാം തീയ്യതിയും എല്‍പിജി നിരക്കുകള്‍ പരിശോധിക്കാറുണ്ട്. 14.2 കിലോ സിലിണ്ടറുകള്‍ക്കൊപ്പം 19 കിലോ സിലിണ്ടറുകളുടെ വിലയും മാറിയേക്കാം.

ആഭ്യന്തര വിമാനയാത്രാ ചിലവ് ഉയരും

ആഭ്യന്തര വിമാനയാത്രാ ചിലവ് ഉയരും

കേന്ദ്ര വ്യോമയാന മന്ത്രാലയം ആഭ്യന്തര വിമാന യാത്ര ചാര്‍ജുകളുടെ താഴ്ന്ന നിരക്ക് 13 ശതമാനത്തില്‍ നിന്നും 16 ശതമാനമായി ഉയര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ രാജ്യത്തിനകത്തുള്ള വിമാന യാത്രകള്‍ക്ക് ഇനി ചെലവേറും. ജൂണ്‍ 1 മുതലാണ് നിരക്ക് മാറ്റം നിലവില്‍ വരിക. 40 മിനുട്ടില്‍ താഴെയുള്ള യാത്രകളുടെ നിരക്ക് 2,600 രൂപയാകും. നിലവിലുള്ള 2,300 രൂപയുടെ 13 ശതമാനം വര്‍ധനയാണിത്.

പുതിയ പിഎഫ് നയങ്ങള്‍

പുതിയ പിഎഫ് നയങ്ങള്‍

നിങ്ങള്‍ തൊഴിലെടുക്കുന്ന വ്യക്തിയാണെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ ഏറെ ഉപകാര പ്രദമായിരിക്കും. പിഎഫ് (പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ട് ഉടമകള്‍ക്കായുള്ള നിയമങ്ങളില്‍ ഇപിഎഫ്ഒ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. പുതിയ നിയമ പ്രകാരം, തൊഴില്‍ ദാതാവ് എല്ലാ ജീവനക്കാരുടേയും ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജൂണ്‍ 1 മുതലാണ് ഇതും പ്രാബല്യത്തില്‍ വരുന്നത്.

സ്വര്‍ണത്തിലെ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍

സ്വര്‍ണത്തിലെ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍

കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തില്‍ സ്വര്‍ണാഭരണ വില്‍പ്പനയ്ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നടപ്പിലാക്കുന്നത് ജൂണ്‍ 15 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടി വച്ചിരിക്കുകയാണ്. ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയിലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ ജൂണ്‍ 1 മുതല്‍ ഈ നിബന്ധ നടപ്പിലാക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനായുള്ള സമയ പരിധി നീട്ടി നല്‍കണമെന്ന് രാജ്യത്തെ ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ അവരുടെ ആവശ്യം പരിഗണിക്കുകയായിരുന്നു.

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്

പിപിഎഫ്, എന്‍എസ്‌സി, കെവിപി, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ ജൂണ്‍ മാസം മുതല്‍ മാറ്റമുണ്ടായേക്കാം. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാണ് ഈ പദ്ധതികളുടെ പലിശ നിരക്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. എന്നാല്‍ അടുത്ത മാസത്തേക്ക് കൂടി നിലവിലുള്ള നിരക്കുകള്‍ തന്നെ തുടരുവാനുള്ള സാധ്യകളും നിലനില്‍ക്കുന്നുണ്ട്.

ആദായ നികുതി വകുപ്പിന്റെ നികുതി ഫയലിംഗ് പോര്‍ട്ടല്‍

ആദായ നികുതി വകുപ്പിന്റെ നികുതി ഫയലിംഗ് പോര്‍ട്ടല്‍

പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുവാന്‍ തയ്യാറെടുക്കുന്നതിനാല്‍ 2021 ജൂണ്‍ 1 മുതല്‍ ജൂണ്‍ 6 വരെ ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക ഇ ടാക്‌സ് ഫയലിംഗ് സൈറ്റ് പ്രവര്‍ത്തന രഹിതമായിരിക്കും. ജൂണ്‍ 7 മുതല്‍ ആദായ നികുതി വകുപ്പിന്റെ ഐടിആറിന് വേണ്ടിയുള്ള പുതിയ വെബ്‌സൈറ്റ് ആരംഭിക്കും. www.incometaxgov.in എന്നതായിരിക്കും പുതിയ വെബ്‌സൈറ്റിന്റെ യുആര്‍എല്‍

Read more about: finance
English summary

From PF New Act To Domestic airfare changes: major changes that will take effect today | പുതിയ പിഎഫ് നിയമം മുതല്‍ ആഭ്യന്തര വിമാനയാത്രാ ചാര്‍ജ് വരെ; ഇന്ന് മുതല്‍ നിലവില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്

From PF New Act To Domestic airfare changes: major changes that will take effect today
Story first published: Tuesday, June 1, 2021, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X