ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മിക്ക പൊതുമേഖലാ ബാങ്കുകളും കോവിഡ് ചികിത്സയ്ക്കായി 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. വായ്പ എടുക്കുന്ന വ്യക്തിയുടെ ചികിത്സയ്ക്കായോ,
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മിക്ക പൊതുമേഖലാ ബാങ്കുകളും കോവിഡ് ചികിത്സയ്ക്കായി 5 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. വായ്പ എടുക്കുന്ന വ്യക്തിയുടെ ചികിത്സയ്ക്കായോ, ആശ്രിതതരുടേയോ കുടുംബാംഗങ്ങളുടേയോ ചികിത്സയ്ക്കായോ ഇത്തരത്തില്‍ കോവിഡ് ചികിത്സാ വ്യക്തിഗത വായ്പകള്‍ ലഭിക്കും. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായ മെയ് ആദ്യ വാരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ച സാമ്പത്തീക സഹായ പദ്ധതികളുടെ ഭാഗമായിരുന്നു കോവിഡ് ചികിത്സാ വായ്പകള്‍.
കോവിഡ് ചികിത്സയ്ക്കായ് വ്യക്തിഗത വായ്പകള്‍
ശമ്പള വേതനക്കാരല്ലാത്ത വ്യക്തികള്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമെല്ലാം ഈ കോവിഡ് ചികിത്സാ വ്യക്തിഗത വായ്പാ സേവം ലഭ്യമാകും. ഏറ്റവും താഴ്ന്ന പലിശ നിരക്കിലാണ് പൊതുമേഖലാ ബാങ്കുകള്‍ കോവിഡ് ചികിത്സാ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത് 6.85 ശതമാനം നിരക്ക് മുതലാണ്. ഏറ്റവും ചുരുങ്ങിയത് 25,000 രൂപ മുതല്‍ പരമാവധി 5 ലക്ഷം രൂപ വരെ കോവിഡ് ചികിത്സാ വ്യക്തിഗത വായ്പകള്‍ക്ക് കീഴില്‍ ലഭിക്കും. 5 വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. കോവിഡ് ചികിത്സാ വ്യക്തിഗത വായ്പകള്‍ക്കായി ബാങ്ക് പ്രൊസസിംഗ് ചാര്‍ജോ മറ്റ് ഫീകളോ ഒന്നും ഈടാക്കുകയില്ല. 2021 ഏപ്രില്‍ 1 മുതല്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികള്‍ക്കാണ് ഈ വായ്പാ ആനുകൂല്യം ലഭിക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
2021 ഏപ്രില്‍ 1നോ അതിന് ശേഷമോ കോവിഡ് പോസിറ്റീവ് യ വ്യക്തികള്‍ക്ക് ചികിത്സയ്ക്കായി എസ്ബിഐ നല്കുന്ന വായ്പയുടെ പേരാണ് കവച് വ്യക്തിഗത വായ്പ. ബാങ്കിന്റെ നിലിവിലുള്ള ഉപയോക്താക്കള്‍ക്കാണ് ഈ വായ്പ അനുവദിക്കുക. ബാങ്ക് വഴി പെന്ഷന് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും കോവിഡ് കവച് വായ്പയ്ക്ക് അര്‍ഹതയുണ്ട്. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധിയ ഈ വായ്പയ്ക്ക് മറ്റ് അധിക ചാര്‍ജുകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല. 8.5 ശതമാനമാണ് പലിശ നിരക്ക്. 25000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി)
2021 ഏപ്രില്‍ 1 മുതല്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തികള്‍ക്കാണ് പിഎന്‍ബിയുടെ പിഎന്‍ബി സഹ്യോഗ് റിന് കോവിഡ് വായ്പ അനുവദിക്കുക. ബാങ്കില്‍ സാലറി അക്കൗണ്ടുള്ള എല്ലാ വ്യക്തികള്‍ക്കും ഈ വായ്പയ്ക്ക് അര്‍ഹതയുണ്ട്. ചുരുങ്ങിയത് കഴിഞ്ഞ 12 മാസമെങ്കിലും മുടങ്ങാതെ വരുമാനം അക്കൗണ്ടില്‍ എത്തിയിരിക്കണം.കവിഞ്ഞ ആറ് മാസത്തെ ശരാശരി വേതനത്തിന്റെ ആറ് മടങ്ങാണ് പരമാവധി വായ്പാ തുകയായി അനുവദിക്കുക. 3 ലക്ഷം രൂപയില്‍ വായ്പയായി ലഭിക്കില്ല. 8.5 ശതമാനമാണ് വായ്പയുടെ പലിശ നിരക്ക്.
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്കില്‍ സാലറി അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ക്കും നിലവിലെ വ്യക്തിഗത, ഭവന വായ്പാ ഉപയോക്താക്കള്‍ക്കും ബാങ്ക് ഓഫ് ഇന്ത്യ കോവിഡ് ചികിത്സയ്ക്കായി വായ്പ അനുവദിക്കും. 5 ലക്ഷം രൂപയാണ് പരമാവധി വായ്പാ തുക. 6 മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 3 വര്‍ഷമാണ് വായ്പാ തിരിച്ചടവ് കാലാവധി. മോറട്ടോറിയം കാലയളവില്‍ വായ്പ അടക്കേണ്ടതില്ലെങ്കിലും പലിശ ഈടാക്കുന്നതാണ്. നിലവില്‍ 6.85 ശതമാനമാണ് കോവിഡ് ചികിത്സയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
നിലവിലുള്ള വ്യക്തിഗത, ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് ബാങ്ക് ഓഫ് ബറോഡ കോവിഡ് ചികിത്സാ വായ്പ നല്‍കും. 5 ലക്ഷം രൂപയാണ് പരമാവധി വായ്പാ തുകയായി അനുവദിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
