2023 ലെ സ്വപ്നങ്ങളും പ്രതീക്ഷകളും അവസാന ഘട്ടത്തിലാണ്. ഇനി 2024, പുതുവർഷത്തിന്റെ വരവും പുതിയ ലക്ഷ്യങ്ങളും പ്രതീക്ഷകളും. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കൂടുതൽ വരുമാനം നേടാൻ ഇനിയും സമയമുണ്ട്. പല ബാങ്കുകളുടേയും സ്പെഷ്യൽ ഫിക്സസ് ഡെപ്പോസിറ്റ് ( സ്ഥിര നിക്ഷേപം ) സ്കീമുകൾക്കുള്ള സമയപരിധി ഡിസംബർ 31 നാണ് അവസാനിക്കുന്നത്. സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും സ്ഥിര നിക്ഷേപത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ ഇനിയും സമയമുണ്ടെന്ന് സാരം.
മുതിർന്ന പൗരന്മാർക്കും സ്ഥിരം ഉപഭോക്താക്കൾക്കും അവരുടെ നിക്ഷേപത്തിൽ മികച്ച വരുമാനം ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിനായി തിരഞ്ഞെടുത്ത കാലയളവിലേക്ക് ബാങ്കുകൾ നേരത്തെ പദ്ധതി അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബാങ്കുകൾ പിന്നീട് സമയപരിധി പരിഷ്കരിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ഇന്ത്യൻ ബാങ്ക് എന്നീ നിരവധി ബാങ്കുകളുടെ സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്‌ഡി) സ്‌കീമുകളുടെ സമയപരിധി ഡിസംബർ 31-ന് അവസാനിക്കും. അവ ഏതൊക്കെയെന്നും പലിശ നിരക്ക് എങ്ങനെയാണെന്നും വിശദമായി അറിയാം.

എസ്ബിഐ അമൃത് കലാഷ്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എസ്ബിഐയുടെ അമൃത് കലശ് നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നേടാൻ സാധിക്കും. 400 ദിവസമാണ് നിക്ഷേപ കാലാവധി. ആദായനികുതി നിയമത്തിന് കീഴിലുള്ള ബാധകമായ നിരക്കില്‍ ടിഡിഎസ് ഉണ്ട്. പദ്ധതി അകാലത്തില്‍ പിന്‍വലിക്കല്‍, വായ്പാ സൗകര്യം എന്നിവയും ഉണ്ടായിരിക്കും. സാധാരണക്കാര്‍ക്ക് 7.10 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ അമൃത് കലശ് വാഗ്ദാനം ചെയ്യുന്നു. 2023 ഡിസംബർ 31 വരെ പദ്ധതിയിൽ നിക്ഷേപം നടത്താം.
ഐഡിബിഐ ഉത്സവ് എഫ്ഡി
ഐഡിബിഐ ബാങ്കുകളുടെ ഉത്സവകാല സ്ഥിര നിക്ഷേപ പദ്ധതിയാണ് ഉത്സവ് എഫ്ഡി. 375 ദിവസം, 444 ദിവസം എന്നിങ്ങളെ 2 നിക്ഷേപ കാലാവധികളിൽ ഉത്സവ് എഫ്ഡി സ്കീമുകൾ ലഭിക്കും. 375 ദിവസത്തേക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ ബാങ്കിന്റെ ഇൻഡ് സൂപ്പർ 400
400 ദിവസത്തെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ് ഇൻഡ് സൂപ്പർ 400. ഉപഭോക്താക്കൾക്ക് കുറഞ്ഞത് 10,000 രൂപയും പരമാവധി തുക 2 കോടിയിൽ താഴെയും നിക്ഷേപിക്കാം. 7.25 ശതമാനമാണ് പൊതുജനങ്ങൾക്ക് നൽകുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർ 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 8 ശതമാനവും പലിശ ലഭിക്കും.
ഇന്ത്യൻ ബാങ്കിന്റെ മറ്റൊരു സ്ഥിര നിക്ഷേപ പദ്ധതിയാണ് ഇൻഡ് സൂപ്പർ 300. 300 ദിവസമാണ് ഇൻഡ് സൂപ്പർ 300 യുടെ നിക്ഷേപ കാലാവധി. 5000 രൂപ മുതൽ രണ്ട് കോടി രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. സാധാരണക്കാർക്ക് നിക്ഷേപത്തിന് 7.05 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ നിക്ഷേപകർക്ക് 7.8 ശതമാനം പലിശയും നേടാം. 2023 വർഷത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നാണ് സ്ഥിര നിക്ഷേപ പദ്ധതികളിലെ നിക്ഷേപം. സാമ്പത്തിക ലക്ഷ്യം കൃത്യമായി മനസിലാക്കി അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക. നിക്ഷേപം നടത്തുന്നതിന് മുൻപ് നിബന്ധനകൾ കൃത്യമായി മനസ്സിലാക്കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
