ഇന്ത്യയിലെ സാമ്പത്തിക നിയമങ്ങളിൽ എപ്പോഴും മാറ്റം സംഭവിക്കാറുണ്ട്. ഇത്തവണ സെപ്റ്റംബർ മാസത്തിൽ ആദായ നികുതി നിയമങ്ങൾ മുതൽ നിരവധി നിയമങ്ങളാണ് മാറുന്നത്. ഇവയെല്ലാം ആളുകളുടെ ദൈനംദിന ജീവിതത്തേയും, ബിസിനസുകളെയും കാര്യമായി ബാധിക്കും. അതിനാൽ സെപ്റ്റംബർ 1 മുതൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പണനയങ്ങളിലെ മാറ്റങ്ങൾ അറിഞ്ഞിരിക്കാം;
1. ഐടിആർ സമയപരിധി
2024-25 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെ നീട്ടിയിരിക്കുന്നു. നേരത്തെ ജൂലൈ 31വരെയായിരുന്നു അവസാന തിയ്യതി.
2. യുപിഎസിലേക്ക് മാറാനുള്ള അവസാന തിയ്യതി
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) തിരഞ്ഞെടുക്കാനുള്ള അവസാന തീയതി ഈ സെപ്റ്റംബർ 30 വരെയാണ്. ഇതുവരെ ജൂൺ വരെയായിരുന്നു അവസാന കാലവധി.

3. സിൽവർ ഹാൾമാർക്കിംഗ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) വെള്ളി ആഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് ഏർപ്പെടുത്തുമെന്ന് തീരുമാനിച്ചിരിക്കുന്നു. അതായത് സെപ്റ്റംബർ 1 മുതൽ, ഹാൾമാർക്ക് ചെയ്ത വെള്ളി വാങ്ങണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഹോൾമാർക്ക് ചെയ്യാത്ത വെള്ളി ആഭരണങ്ങളും വിപണിയിലെത്തും. വെള്ളി ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
4. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റം
എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ പരിഷ്കരിച്ചു. സെപ്റ്റംബർ 1 മുതൽ, ലൈഫ്‌സ്റ്റൈൽ ഹോം സെന്റർ എസ്‌ബിഐ കാർഡ്, ലൈഫ്‌സ്റ്റൈൽ ഹോം സെന്റർ എസ്‌ബിഐ കാർഡ് സെലക്ട്, ലൈഫ്‌സ്റ്റൈൽ ഹോം സെന്റർ എസ്‌ബിഐ കാർഡ് പ്രൈം എന്നിവ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ ചില റിവാർഡ് പോയിൻ്റുകൾ ലഭിക്കില്ല. അതായത് ഡിജിറ്റൽ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ, മർച്ചൻ്റ്സ്, സർക്കാർ ഇടപാടുകൾ എന്നിവയിലൂടെ എല്ലാ ഇടപാടുകൾക്കും റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. ഇത് ദശലക്ഷം ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കും.
മാത്രമല്ല, സെപ്റ്റംബർ 16 മുതൽ പുതുക്കിയ പ്ലാൻ അനുസരിച്ച് എല്ലാ സിപിപി (കാർഡ് പ്രൊട്ടക്ഷൻ പ്ലാൻ) എസ്‌ബിഐ കാർഡ് ഉപഭോക്താക്കളെയും അപ്‌ഡേറ്റ് ചെയ്ത പ്ലാൻ വേരിയന്റുകളിലേക്ക് ഓട്ടോമാറ്റിക്കലി മൈഗ്രേറ്റ് ചെയ്യും.
ക്ലാസിക്, പ്രീമിയം, പ്ലാറ്റിനം എന്നീ മൂന്ന് ഓപ്ഷനുകളിലാണ് കാർഡ് പ്രൊട്ടക്ഷൻ പ്ലാനുള്ളത്. ഓരോ വാരിയൻ്റുകളുടെയും പുതുക്കൽ വിലയിൽ വ്യത്യാസമുണ്ട്. ക്ലാസിക്ക് വാരിയൻ്റുകൾക്ക് 999 രൂപയും, പ്രീമിയം വാരിയൻ്റുകൾക്ക് 1,499 രൂപയും, പ്ലാറ്റിനം വാരിയൻ്റുകൾക്ക് 1,999 രൂപയുമാണ് പുതുക്കൽ ഫീസ്.
5. എൽപിജി വില ഉയരുമോ?
സെപ്റ്റംബർ 1 ന് എണ്ണക്കമ്പനികൾ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്കുകൾ പ്രഖ്യാപിക്കും. ഇത്തവണ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ കുതിപ്പ് സംഭവിക്കുമോ? അതോ സാധാരണക്കാരായ ആളുകൾക്ക് ആശ്വാസമായി വില കുറയുമോ? കാത്തിരിക്കാം.
6. എഫ്ഡി നിരക്കുകളിലെ മാറ്റം
ഇന്ത്യൻ ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പ്രത്യേക എഫ്ഡി പ്ലാനുകളാണ് 444 ദിവസത്തെയും 555 ദിവസത്തെയും, 700 ദിവസത്തെയും കാലാവധിയുള്ള എഫ്ഡികൾ. ഈ പ്ലാനുകളുടെ അവസാന തീയതി ഈ സെപ്റ്റംബർ 30 വരെയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
