അഭിനയത്തിന് പുറമേ ബിസിനസിലും വെന്നിക്കൊടി പാറിച്ച നായികാ നായകന്മാര് ബോളിവുഡില്‍ ഏറെയുണ്ട്. ഫാഷന്‍ മുതല്‍ റെസ്റ്റോറന്റ് മേഖല വരെ അവരുടെ ബിസിനസ് തട്ടകത്തില്‍ ഉള്‍പ്പെടുന്നു. അതും വെറുതേ നേരം പോക്ക് മാത്രമല്ല, നന്നായി
അഭിനയത്തിന് പുറമേ ബിസിനസിലും വെന്നിക്കൊടി പാറിച്ച നായികാ നായകന്മാര് ബോളിവുഡില്‍ ഏറെയുണ്ട്. ഫാഷന്‍ മുതല്‍ റെസ്റ്റോറന്റ് മേഖല വരെ അവരുടെ ബിസിനസ് തട്ടകത്തില്‍ ഉള്‍പ്പെടുന്നു. അതും വെറുതേ നേരം പോക്ക് മാത്രമല്ല, നന്നായി ബിസിനസ് നടത്തി അതില്‍ നിന്നും ലാഭം കൊയ്യുന്നവരുമാണ് ഇവരെല്ലാവരും. ബി ടൗണിലെ ചില പ്രധാന ബിസിനസ് സിംഹങ്ങളുടെ ബിസിനസുകള്‍ നമുക്കൊന്ന് പരിചയപ്പെടാം.

അനുഗ്രഹീതനായ അഭിനേതാവ് മാത്രമല്ല, വിജയം വരിച്ച ബിസിനസുകാരന് കൂടിയാണ് ഷാരൂഖ് ഖാന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ സഹ ഉടമയാണ് അദ്ദേഹം. 2008ല്‍ ആണ് തന്റെ സഹപ്രവര്‍ത്തകയും അഭിനേതാവുമായ ചൂഹി ചൗളയോടൊപ്പം ചേര്‍ന്ന് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഷാരൂഖ് ഖാന് തുടക്കമിടുന്നത്. ഐപിഎലിലെ ഏറ്റവും സമ്പന്നമായ ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൂടാതെ ചലച്ചിത്ര നിര്‍മാണ കമ്പനിയായ റെഡി ചില്ലീസ് എന്റര്ടെയ്ന്മെന്റന്റെയും പങ്കാളിയാണ് ഷാരൂഖ്. ചലച്ചിത്ര നിര്‍മാണത്തിന് പുറമേ മറ്റ് സറ്റുഡിയോകള്ക്കും ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും വിഎഫ്എക്സ്, ആനിമേഷന്‍ സേവനങ്ങളും റെഡ് ചില്ലീസ് നല്കുന്നു.
2. ശില്പ ഷെട്ടി
തന്റെ പങ്കാളി രാജ് കുന്ദ്രയുമൊത്ത് നിരവധി ബിസിനസ് സംരഭങ്ങള്‍ ശില്പ ഷെട്ടിയ്ക്കുണ്ട്. മുംബൈ മൊണാര്‍ക്കി ക്ലബിന്റെ ഉടമ ശില്പ ഷെട്ടിയാണ്. മുംബൈയിലെ സ്പാ സലൂണ്‍ ശൃംഖലയായ ലോസിസിന്റെ സഹ ഉടമയും ശില്പ ഷെട്ടിയാണ്. നേരത്തെ ഐപിഎല്‍ ടീം രാജസ്ഥാന് റോയല്‍സ് ശില്പ ഷെട്ടിയുടേയും പങ്കാളി രാജ് കുന്ദ്രയുടേയും ഉടമസ്ഥതയിലായിരുന്നു. എന്നാല്‍ ടീമിന്റെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2018ല്‍ ഫ്രാഞ്ചൈസി ഇവര്‍ വില്‍ക്കുകയായിരുന്നു.
3. അനുഷ്ക ശര്‍മ
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുഷ്ക ശര്‍മ നഷ് ക്ലോത്തിംദ് ലൈന്‍ ആരംഭിക്കുന്നത്. കൂടാതെ സഹോദരനുമൊത്ത് ഒരു സിനിമാ നിര്‍മാണ കമ്പനിയും അനുഷ്കയുടേതായുണ്ട്.
4. ദീപിക പദുക്കോണ്‍
ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയാണ് ദീപിക പദുക്കോണ്‍. മിന്ത്രയുമായി ചേര്‍ന്ന് 2015ലാണ് ദീപിക പദുക്കോണ്‍ ഓണ്‍ലൈന്‍ വസ്ത്ര ബിസിനസ് ആരംഭിക്കുന്നത്.
5. സല്മാന് ഖാന്
ധാരാളം ബിസിനസുകള്‍ സല്മാന് ഖാന്റേതായുണ്ട്. വസ്ത്ര വിപണനം, സിനിമാ നിര്‍മാണം തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു. ബീയിംഗ് ഹ്യൂമന്‍ എന്നതാണ് വസ്ത്ര ബിസിനസ് ബ്രാന്‍ഡിന്റെ പേര്.
6. പ്രിയങ്ക ചോപ്ര
ന്യൂേയാര്ക്കില് സോന എന്ന പേരില്‍ റെസറ്റോറന്റ് പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുണ്ട്.
7. ഹൃത്വിക് റോഷന്
ഫാഷന്‍ ബ്രാന്‍ഡ് എച്ച്ആര്‍എക്സ് ഹൃത്വികിന്റെ ഉടമസ്ഥതയില്‍ കൂടിയുള്ളതാണ്. 2013ലാണ് എച്ച്ആര്‍എക്സ് ആരംഭിക്കുന്നത്. മുംബൈയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഒരു ജിം പ്രവര്‍ത്തിക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
