പണക്കാരനാകണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ എങ്ങനെ പണക്കാരനാകും എന്ന് മാത്രം ആർക്കും കൃത്യമായ ധാരണയില്ല. ഒരു കാര്യം ഉറപ്പാണ് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും പണക്കാരൻ ആകാൻ കഴിയില്ല. അങ്ങനെ ആകണമെങ്കിൽ ഒന്നുകിൽ ലോട്ടറി അടിക്കണം, അല്ലെങ്കിൽ കയ്യിലുള്ള എന്തെങ്കിലും വസ്തു വിൽപ്പന നടത്തി പണം കണ്ടെത്തണം. ഇതിൽ ലോട്ടറി അടിച്ച് പണക്കാരൻ ആവുക എന്നത് വിദൂരമായ ഒരു സ്വപ്നം മാത്രമാണ്. എന്നാൽ വരുമാനം കൃത്യമായി വിനിയോഗിച്ചാൽ ആർക്കും പണക്കാരനാകാൻ സാധിക്കും.
ബജറ്റ്, ലാഭിക്കൽ, നിക്ഷേപം തുടങ്ങിയവയുടെ കൃത്യമായ നിരീക്ഷണം കൊണ്ട് മാത്രമേ ഒരാൾക്ക് പണക്കാരൻ ആകാൻ സാധിക്കുകയുള്ളൂ. എന്നാൽ സമ്പത്ത് സമാഹരിക്കുന്നത് രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കുന്ന നൂഡിൽസ് പോലെയല്ല എന്ന ധാരണ ആദ്യമുണ്ടാകണം. വരുമാനത്തിന്റേയും ചിലവഴിക്കുന്നതിന്റേയും നിക്ഷേപത്തിന്റേയും പാത പിൻതുടർന്ന് സമ്പന്നനാകാൻ സഹായിക്കുന്ന ചില വ്യക്തിഗത സാമ്പത്തിക നിയമങ്ങൾ പരിചയപ്പെടാം.

1. മൂല്യം ഇരട്ടിയാകാനുള്ള സമയം - റൂൾ ഓഫ് 72
റൂൾ ഓഫ് 72 എന്നത് ഒരു നിക്ഷേപത്തിന്റെ മൂല്യം ഇരട്ടിയാക്കാൻ എത്ര സമയമെടുക്കുമെന്ന് കണക്കാക്കുന്ന ലളിതമായ ഒരു സൂത്രവാക്യമാണ്. 6 മുതൽ 10 ശതമാനം നൽകുന്ന ബാങ്ക് പലിശകളുടെ നിക്ഷേപ രീതികൾക്ക് മാത്രമാണ് ഇത് അനുയോജ്യമാകുക. സ്ഥിര നിക്ഷേപം ഇരട്ടിയാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് കണ്ടെത്താൻ റൂൾ ഓഫ് 72 ഉപയോഗിക്കാം എന്ന് സാരം 72 ÷ n എന്നതാണ് സൂത്രവാക്യം. n എന്നത് നിക്ഷേപം തുടരേണ്ട വർഷങ്ങളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് നിക്ഷേപം 10 വർഷത്തിനുള്ളിൽ ഇരട്ടിയാക്കണമെന്നാണ് ലക്ഷ്യമെങ്കിൽ n എന്നത് 10 ആണ്. അതായത് 72 ÷10 = 7.2. അതായത് 7.2 ശതമാനം പലിശ ലഭിക്കുന്ന ബാങ്കിൽ നിക്ഷേപം നടത്തിയാൽ തുക ഇരട്ടിയാകും.
2. 100 - പ്രായം നിയമം
100 - പ്രായം എന്ന അസറ്റ് അലോക്കേഷൻ നിയമം, നിക്ഷേപകർ അവരുടെ പ്രായത്തെ അടിസ്ഥാനമാക്കി ഓരോ അസറ്റ് വിഭാഗത്തിനും എത്ര നിക്ഷേപം അനുവദിക്കണമെന്ന് നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഒരു സൂത്രവാക്യമാണ്. നിങ്ങളുടെ ഇപ്പോഴത്തെ പ്രായം 40 വയസ്സാണെന്ന് കരുതുക. അത് 100 ൽ നിന്നും കുറയ്ക്കുക. അതായത് നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ 60 ഇക്വിറ്റി അധിഷ്‌ഠിത നിക്ഷേപങ്ങളും ബാക്കി 40 ശതമാനം ഡെറ്റ് ഫണ്ടുകളിലും സ്ഥിരവരുമാന സെക്യൂരിറ്റികളിലും ഉണ്ടായിരിക്കണമെന്ന് സാരം. ഒരു നിക്ഷേപകന്റെ പ്രായം കൂടുന്നതിനനുസരിച്ച്, അവരുടെ പോർട്ട്ഫോളിയോയുടെ റിസ്ക് പ്രൊഫൈൽ കുറയണം എന്നതാണ് ഈ സൂത്രവാക്യത്തിന്റെ യുക്തി.
3. 50-30-20 നിയമം
50-30-20 നിയമം അനുസരിച്ച് ഒരാള്‍ അയാളുടെ വരുമാനത്തിന്റെ 20 ശതമാനം സമ്പാദ്യത്തിനും 50 ശതമാനം പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതുമായ ചിലവുകള്‍ക്കും, 30 ശതമാനം പ്രാധാന്യമുള്ളതും എന്നാല്‍ അത്യാവശ്യമല്ലാത്ത ചിലവുകള്‍ക്കുമായി മാറ്റിവയ്‌ക്കേണ്ടതുണ്ട്
4. 40 ശതമാനം ഇഎംഐ
പ്രതിമാസ ഇഎംഐകളുടെ ആകെ തുക വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടരുതെന്നാണ് ഈ സാമ്പത്തിക സൂത്രവാക്യം പറയുന്നത്.
5. എമർജൻസി ഫണ്ട്
ഭാവിയിൽ വരാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ ( തൊഴിൽ നഷ്‌ടം, മെഡിക്കൽ എമർജൻസി ) കാരണമുണ്ടാക്കുന്ന സാമ്പത്തിക അത്യാവശ്യങ്ങൾക്കായി പ്രതിമാസ വരുമാനത്തിന്റെ ആറിരട്ടിയെങ്കിലും എമർജൻസി ഫണ്ടിൽ നിക്ഷേപിക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ പ്രതിമാസ ചെലവുകൾ 2 ലക്ഷം ആണെങ്കിൽ, പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 12 ലക്ഷം എമർജൻസി ഫണ്ടായി നിക്ഷേപിക്കണം.
6. 20 മടങ്ങ് ടേം ഇൻഷുറൻസ്
ലൈഫ് ഇൻഷുറൻസിൽ ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് കണക്കാക്കാൻ ഈ സൂത്രവാക്യം ഉപയോഗിക്കാം. അതായത് നിങ്ങളുടെ 1 ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം. തുടക്കത്തിൽ പറഞ്ഞതുപോലെ ഒരു ദിവസം കൊണ്ട് ആർക്കും പണക്കാരൻ ആവാൻ സാധിക്കില്ല. അതിന് കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
