ഏറെ വിശ്വാസിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്. ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യ
ഏറെ വിശ്വാസിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്. ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. സുകന്യ സമൃദ്ധി സ്കീം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം, കിസ്സാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം തുടങ്ങിയവ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്കുന്ന നിക്ഷേപ പദ്ധതികളാണ്.
സുകന്യ സമൃദ്ധി സ്കീം പലിശ നിരക്ക്
10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഏറ്റവും ചുരുങ്ങിയത് 250 രൂപയും, പരമാവധി 1,50,000 രൂപ വരെയുമാണ് ഒരു സാമ്പത്തീക വര്‍ഷത്തില്‍ സുകന്യ സമൃദ്ധി സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്നത്. 7.6 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പ്രതിവര്‍ഷ പലിശ നിരക്ക്.

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതാപിതാക്കള്‍ നിക്ഷേപിക്കുന്ന പണം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനോ അവളുടെ വിവാഹാവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താം. തുടര്‍ച്ചയായി 14 വര്‍ഷമോ അതില്‍ കൂടുതലോ പണം നിക്ഷേപിച്ചാല്‍ മാത്രമാണ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ പിന്‍വലിക്കല്‍ അനുവദിക്കില്ല.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പലിശ നിരക്ക്
റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വേണ്ടിയുള്ള ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. നിലവില്‍ 7.4 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1,000 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. അതിനുമുകളിലുള്ള തുക സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല.
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്സ് അക്കൗണ്ടുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും നിക്ഷേപകര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം നിക്ഷേപകര്‍ക്ക് ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഏതൊരു വ്യക്തിയ്ക്കും ആരംഭിക്കാവുന്നതാണ്. പ്രതിവര്‍ഷം 7.1 ശതമാനമാണ് പലിശ നിരക്ക്. ഒരു സാമ്പത്തീക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്തുവാന്‍ സാധിക്കും.
കിസാന്‍ വികാസ് പത്ര പലിശ നിരക്ക്
കിസാന്‍ വികാസ് പത്ര പദ്ധതിയ്ക്ക് കീഴില്‍ ഒരാള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പ്രതിവര്‍ഷം 6.9 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപിക്കുന്ന തുക 124 മാസങ്ങള്‍ കൊണ്ട് (10 വര്‍ഷവും നാല് മാസവും) ഇരട്ടിയാകുമെന്നാണ് പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം റേറ്റ്
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
