പിഎഫ് അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് എങ്ങനെ എളുപ്പം അറിയാം? ഇതാ മാര്‍ഗങ്ങള്‍

20 ജീവനക്കാരില്‍ അധികമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) നിര്‍ബന്ധമാണ്. ജീവനക്കാരുടെ വേതനത്തില്‍ നിന്നും ഒരു വിഹിതം ഇപിഎഫിലേക്ക് സ്ഥാപനം അടയ്‌ക്കേണ്ടതായുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

20 ജീവനക്കാരില്‍ അധികമുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) നിര്‍ബന്ധമാണ്. ജീവനക്കാരുടെ വേതനത്തില്‍ നിന്നും ഒരു വിഹിതം ഇപിഎഫിലേക്ക് സ്ഥാപനം അടയ്‌ക്കേണ്ടതായുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം ഇപിഎഫ് വിഹിതം നികുതി ഇളവിന് അര്‍ഹമാണ്. എങ്ങനെയാണ് അക്കൗണ്ട് ഉടമയ്ക്ക് പിഎഫ് അക്കൗണ്ടില്‍ ബാലന്‍സ് തുക എത്രയുണ്ടെന്ന് പരിശോധിക്കുവാന്‍ സാധിക്കുക എന്ന് നമുക്കൊന്ന് നോക്കാം.

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

വെബ്‌സൈറ്റിലൂടെ എങ്ങനെ ബാലന്‍സ് അറിയാം

വെബ്‌സൈറ്റിലൂടെ എങ്ങനെ ബാലന്‍സ് അറിയാം

ഇപിഎഫ്ഒ-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അക്കൗണ്ട് ഉടമയ്ക്ക് പിഎഫ് ബാലന്‍സ് തുക എത്രയുണ്ടെന്ന് അറിയുവാന്‍ സാധിക്കും. അതിനായി അക്കൗണ്ട് ഉടമ ആദ്യം ചെയ്യേണ്ടത് ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ epfindia.gov.in ല്‍ ലോഗ് ഇന്‍ ചെയ്യുകയാണ്. ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ പോര്‍ട്ടലിന്റെ വലതു ഭാഗത്ത് മുകളിലായുള്ള ഇ പാസ്ബുക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഉപയോക്താവ് നേരെ ഇപിഎഫ് പാസ്ബുക്ക് പേജിലേക്കാണ് എത്തുക. യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിക്കൊണ്ട് അവിടെ ലോഗ് ഇന്‍ ചെയ്യാം. യുഎഎന്‍ അഥവാ യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടയുടെ യൂസര്‍ നെയിം. എല്ലാ ജീവനക്കാരന്റെയും പ്രതിമാസ ശമ്പള സ്ലിപ്പില്‍ യുഎഎന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

7.1% പലിശയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടാണോ സുകന്യ സമൃദ്ധി യോജനയാണോ പെണ്‍കുട്ടികള്‍ക്കായുള്ള മികച്ച നിക്ഷേപം?

ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍

ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍

ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ശേഷം നിങ്ങളുടെ മെമ്പര്‍ ഐഡി തെരഞ്ഞെടുക്കാം. അതായത് നിങ്ങള്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് എങ്കില്‍ അത്രയും വ്യത്യസ്ത മെമ്പര്‍ ഐഡികള്‍ നിങ്ങളുടെ പേരില്‍ ഉണ്ടാകും. മെമ്പര്‍ ഐഡി തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഉപയോക്താവിന് ഇപിഎഫ് ഇ പാസ്ബുക്ക് സ്‌ക്രീനില്‍ കാണാവുന്നതാണ്. ഇപിഎഫ് പാസ്ബുക്കില്‍ നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് തുക എത്രയുണ്ടെന്നും അറിയുവാന്‍ സാധിക്കും.

നിങ്ങള്‍ക്കറിയാമോ ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8.5% പലിശ! ഇപ്പോള്‍ നിക്ഷേപിക്കാം

എസ്എംഎസിലൂടെ

എസ്എംഎസിലൂടെ

എസ്എംഎസ് സന്ദേശങ്ങളിലൂടെയും ഇപിഎഫ് ബാലന്‍സ് തുക അക്കൗണ്ട് ഉടമയ്ക്ക് അറിയുവാന്‍ സാധിക്കും. ഇതിനായി അക്കൗണ്ട് ഉടമയുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ നിന്നും 7738299899 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. EPFOOHO UAN എന്നതാണ് എസ്എംഎസിന്റെ ഘടന. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി, തമിള്‍, മലയാളം, ഗുജറാത്തി, മറാത്തി, കന്നഡ, തെലുഗു, ബംഗാളി എന്നിങ്ങനെ പത്ത് ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്.

ഈ കോവിഡ് കാലത്ത് ഇപ്പോള്‍ ആരംഭിക്കാവുന്ന മികച്ച നാല് ബിസിനസുകള്‍ ഇവയാണ്

ഇംഗ്ലീഷ് ഒഴികെ ഏതെങ്കിലും പ്രാദേശിക ഭാഷയിലാണ് നിങ്ങള്‍ക്ക് എസ്എംഎസ് സേവനം വേണ്ടത് എങ്കില്‍ യുഎഎനിന് ശേഷം ഭാഷയുടെ ആദ്യത്തെ മൂന്നക്ഷരവും എസ്എംഎസ് സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് മലയാളത്തിലാണ് എസ്എംഎസ് സേവനം ആവശ്യമായത് എങ്കില്‍ EPFOOHO UAN MAL എന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് സന്ദേശം അയയ്ക്കാം.

സാമ്പത്തീക പ്രയാസങ്ങള്‍ എളുപ്പം പരിഹരിക്കാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

മിസ്ഡ്‌കോളിലൂടെ

മിസ്ഡ്‌കോളിലൂടെ

മിസ്ഡ്‌കോളിലൂടെ ഇപിഎഫ് ബാലന്‍സ് എങ്ങനെ അറിയാമെന്ന് ഇനി പരിശോധിക്കാം. ഇതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നും 01122901406 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്. ആദ്യത്തെ രണ്ട് റിംഗുകള്‍ക്ക് ശേഷം കോള്‍ ഓട്ടോമാറ്റിക് ആയി വിച്ഛേദിക്കപ്പെടും. സൗജന്യമായാണ് ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്.

ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

ഉമാന്‍ഗ് അപ്ലിക്കേഷനിലൂടെ

ഉമാന്‍ഗ് അപ്ലിക്കേഷനിലൂടെ

ഉമാന്‍ഗ് അപ്ലിക്കേഷന്‍ മുഖേനയും അക്കൗണ്ട് ഉടമയ്ക്ക് ഇപിഎഫ് ബാലന്‍സ് തുക അറിയുവാന്‍ സാധിക്കും. യൂനിഫൈഡ് മൊബൈല്‍ അപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഉമാന്‍ഗ്. ഉമാന്‍ഗ് അപ്ലിക്കേഷനില്‍ കയറി ഇപിഎഫ്ഒ തെരഞ്ഞെടുക്കാം. ശേഷം എംപ്ലോയീ സെന്‍ട്രിക് സര്‍വീസസില്‍ നിന്നും വ്യൂ പാസ്ബുക്ക് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. അവിടെ യുഎഎന്‍ നമ്പറും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപിയും നല്‍കിയാല്‍ ഉപയോക്താവിന് ഇപിഎഫ് ബാലന്‍സ് തുക അറിയുവാന്‍ സാധിക്കും.

Read more about: epf
English summary

from website to sms; know the ways to To find Your Provident Fund Balance and try it | പിഎഫ് അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് എങ്ങനെ എളുപ്പം അറിയാം? ഇതാ മാര്‍ഗങ്ങള്‍

from website to sms; know the ways to To find Your Provident Fund Balance and try it
Story first published: Monday, July 19, 2021, 18:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X