30 മുതല്‍ 100 ബേസിസ് പോയിന്റുകള്‍ വരെയാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരിക്കുന്നത്.
30 മുതല്‍ 100 ബേസിസ് പോയിന്റുകള്‍ വരെയാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരിക്കുന്നത്. നേരത്തേ 7.50 ശതമാനമുണ്ടായിരുന്ന മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.50 ശതമാനമായാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് കുറച്ചിരിക്കുന്നത്. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നേരത്തേ 7.15 ശതമാനം നല്‍കിയിരുന്ന പലിശ നിരക്ക് 6.85 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.

എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്ന ഈ സാഹചര്യത്തിലും മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. ചെറിയ സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
സ്വകാര്യ ബാങ്കുകളില്‍ യെസ് ബാങ്ക്, ഡിസിബി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവ 7 ശതമാനം വീതം പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ആര്‍ബിഎല്‍ ബാങ്ക് 6.80 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 6.25 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. കരൂര്‍ വൈശ്യ ബാങ്ക് 6.15 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഉജ്ജീവന് സ്മോള്‍ ഫീനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 7.25 ശതമാനം പലിശ നിരക്കാണ്. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 6.85 ശതമാനവും എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 6.75 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 6.50 ശതമാനമാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ.
മുന്‍നിര സ്വകാര്യ മേഖലാ ബാങ്കുകളായ ആക്സിസ് ബാങ്ക് 5.9 ശതമാനവും കൊഡാക് മഹീന്ദ്ര ബാങ്ക് 5.6 ശതമാനവുമാണ് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്്സി ബാങ്കും 5.65 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
പൊതുമേഖലാ ബാങ്കുകളില്‍ കാനറ ബാങ്കും യൂണിയന് ബാങ്കുമാണ് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 6 ശതമാനം പലിശ നിരക്കാണ് ഇരു ബാങ്കുകളും നല്‍കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5.8 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications