സാമ്പത്തിക സുരക്ഷയ്ക്കാണ് ആളുകൾ ഇൻഷുറൻസ് സ്കീമിൽ ചേരുന്നത്. ഇന്ത്യയിൽ നിരവധി ഇൻഷുറൻസ് പ്ലാനുകളുണ്ട്, എന്നാൽ ഉയർന്ന പ്രീമിയം തുക സാധാരണക്കാർക്ക് താങ്ങാവുന്നതിലും വലുതായിരിക്കും. ചെറിയ പ്രീമിയം തുകയിൽ വലിയ കവറേജ് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത്തരം ചില പ്ലാനുകൾ ഇന്ത്യാ ഗവൺമെൻ്റ് തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. അതെ, വെറും 20 രൂപയ്ക്ക് പ്രതിവർഷം 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയാലോ?
സർക്കാർ രണ്ട് ഇൻഷുറൻസ് പദ്ധതികൾ കുറഞ്ഞ പ്രീമിയം തുകയിൽ വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) എന്നിവയാണ് ഈ രണ്ട് സ്കീം. രണ്ട് സ്കീമിനെ കുറിച്ചും പരിശോധിക്കാം;
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY)
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന പ്രതിവർഷം വെറും 436 രൂപ പ്രീമിയത്തിൽ നിങ്ങൾക്ക് 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 55 വയസ് വരെ വർഷം തോറും പുതുക്കാവുന്ന ഈ പദ്ധതി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. 18നും 50 വയസിനുമിടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് അപേക്ഷിക്കാം.
എല്ലാ വർഷവും വെറും 436 രൂപ അടച്ചാൽ മതി. അതായത് മാസം ഏകദേശം 36 രൂപ മാറ്റിവെച്ചാൽ നിങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ പ്രീമിയം അടക്കാം. ഇൻഷുറൻസ് ഉടമ മരണപ്പെട്ടാൽ 2 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസ് ഉറപ്പാക്കാം.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)
പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയാണ് രണ്ടാമത്തെ സ്കീം. ഇവിടെ പ്രതിവർഷം 20 രൂപയ്ക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ സ്കീം പ്രകാരം അപകട മരണം അല്ലെങ്കിൽ പൂർണ്ണ വൈകല്യം എന്നിവക്ക് 2 ലക്ഷം രൂപ കവറേജ് ലഭിക്കും. എന്നാൽ ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപ പരിരക്ഷ നൽകുന്നു. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് അപേക്ഷിക്കാം.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന എന്നിവ രണ്ടും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ മെയ് മാസത്തിലും പ്രീമിയം ഓട്ടോ-ഡെബിറ്റ് ചെയ്യപ്പെടുന്നു. ഉയർന്ന പ്രീമിയം തുകയോടെ നൽകുന്ന ഇൻഷുറൻസ് സ്കീമുകൾ നിലനിൽക്കുമ്പോൾ ഇത്രയും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പ്ലാൻ സാധാരണക്കാർക്ക് ആശ്വാസകരമാണ്. മറ്റു വലിയ പ്ലാനുകളെ അപേക്ഷിച്ച് കുറഞ്ഞ കവറേജാണെങ്കിലും സുരക്ഷിതമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
