ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പ്രധാന ആകർഷണം. അതുകൊണ്ട് തന്നെ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇത്തരത്തിൽ മികച്ച റിട്ടേൺസ് ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികളെയാണ്. വിവിധ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന നിരവധി സ്കീമുകളുള്ള പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളിൽ, വലിയൊരു വിഭാഗം ആളുകളും റെക്കറിംഗ് ഡിപ്പോസിറ്റ് അഥവ ആർഡിയിലൂടെ തങ്ങളുടെ സമ്പാദ്യം കെട്ടിപടുക്കുന്നു. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് എന്നിങ്ങനെ വ്യത്യസ്ത കാലയളവിൽ ആർഡി നിക്ഷേപം നടത്താൻ സാധിക്കും. പത്ത് വർഷം വരെ മെച്വൂരിറ്റി തുക നിലനിർത്താനും അവസരമുണ്ട്.
നിലവിൽ 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് ആർഡി സ്കീമുകളിൽ നിക്ഷേപകന് ലഭിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ഇത് അക്കൗണ്ടിലെത്തുന്നു. പോസ്റ്റ് ഓഫീസ് ആർഡിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം പ്രതിമാസം 100 രൂപയാണ്. അതേസമയം പരമാവധി നിക്ഷേപ പരിധിയില്ലായെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്. അഞ്ച് വർഷമാണ് ഉയർന്ന നിക്ഷേപ കാലയളവെങ്കിലും അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം തുടരാനുള്ള അവകാശം നിക്ഷേപകന് ലഭിക്കുന്നു.

അപകട സാധ്യത കുറവാണെന്നതാണ് പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ തങ്ങൾ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണത്തിന്മേൽ റിസ്ക് എടുക്കാൻ ബുദ്ധിമുട്ടള്ളവരുടെ ശരിയായ തിരഞ്ഞെടുപ്പാണിത്. സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപ തുകയും പലിശയും കൃത്യമായി തിരിച്ചുകിട്ടുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇത്തരത്തിൽ ആർഡി നിക്ഷേപത്തിലൂടെ പത്ത് വർഷംകൊണ്ട് ഏകദേശം 31 ലക്ഷത്തോളം രൂപ റിട്ടേൺസ് നേടാൻ സാധിക്കും. പ്രതിമാസം 18000 രൂപ ഇതിനായി നീക്കിവെക്കണം. പത്ത് വർഷംകൊണ്ട് ആകെ നിക്ഷേപം മാത്രം 21,60,000 രൂപയാകുമ്പോൾ നിലവിലത്തെ പലിശ നിരക്കിൽ 9,15,385 രൂപ പലിശയായും ലഭിക്കും. അങ്ങനെ ആകെ റിട്ടേൺസ് 30,75,385 രൂപയായിരിക്കും.
രാജ്യത്ത് ആളുകൾക്കിടയിൽ നിക്ഷേപ സ്വഭാവം വളർത്തിയെടുക്കുന്നതിൽ പോസ്റ്റ് ഓഫീസ് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച പലിശ നിരക്കിനൊപ്പം നികുതി ആനുകൂല്യങ്ങളും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ ജനപ്രിയമാക്കി. ഇത്തരത്തിൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ഇരട്ടി റിട്ടേൺസ് ലഭിക്കുന്ന വിവിധ സ്കീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് മികച്ച റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം അവരുടെ സാമ്പത്തിക ആസ്തികൾ വർധിപ്പിക്കാനും ഇത്തരം പദ്ധതികൾ സഹായിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
