നിക്ഷേപത്തിനായി തയ്യാറെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇനി ഇവിടെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം. വെറും 2 രൂപ നിക്ഷേപത്തിനായി മാറ്റി വച്ചുകൊണ്ട് നിങ്ങള്‍ക്ക് 36,0
നിക്ഷേപത്തിനായി തയ്യാറെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇനി ഇവിടെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം. വെറും 2 രൂപ നിക്ഷേപത്തിനായി മാറ്റി വച്ചുകൊണ്ട് നിങ്ങള്‍ക്ക് 36,000 രൂപയുടെ നേട്ടം സ്വന്തമാക്കാം. പ്രധാന് മന്ത്രി ശ്രം യോഗി മന് ധന് യോജന എന്ന പേരില്‍ രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. 2019 ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
3000 രൂപ മിനിമം പെന്ഷന്
60 വയസ്സ് തികഞ്ഞതിന് ശേഷം വരിക്കാര്‍ക്ക് പ്രതിമാസം 3000 രൂപ മിനിമം പെന്ഷന് ഉറപ്പ് നല്കുന്ന പദ്ധതിയാണിത്. കൂടാതെ വരിക്കാരന് മരിച്ചാല്‍, ഗുണഭോക്താവിന്റെ പങ്കാളിയ്ക്ക് 50% പെന്ഷന് ലഭിക്കാനുള്ള അര്‍ഹതയുമുണ്ട്. പങ്കാളിക്ക് മാത്രമേ ഇത് ബാധകമാകൂ. അസംഘടിക മേഖലയില്‍ തൊഴിലെടുത്ത് ജീവിയ്ക്കുന്ന ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
നിക്ഷേപിക്കേണ്ടത് 55 രൂപ
18 വയസ്സില്‍ ഈ പദ്ധതിയില്‍ അംഗമാകുന്ന ഒരു വ്യക്തി ഓരോ മാസവും നിക്ഷേപിക്കേണ്ടത് 55 രൂപാ വീതമാണ്. അതായത് ദിവസം 2 രൂപാ മാറ്റി വച്ചാല്‍ വര്‍ഷം 36,000 രൂപ പെന്ഷന് നിങ്ങളുടെ കൈകളിലെത്തും. അതേ സമയം 40ാം വയസ്സിലാണ് നിങ്ങളീ പദ്ധതിയില്‍ ചേരുന്നത് എങ്കില്‍ മാസം 200 രൂപ നിക്ഷേപിക്കേണ്ടതായി വരും. 60 വയസ്സ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും നിങ്ങള്‍ക്ക് പെന്ഷന് ലഭിച്ചു തുടങ്ങുക. ഓരോ മാസവും 3,000 രൂപ വീതം വര്‍ഷം 36,000 രൂപയായിരിക്കും പെന്ഷന്.
പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന് യോജന അക്കൗണ്ട്
ഒരു കമ്മ്യൂണിറ്റി സേവന കേന്ദ്രത്തില്‍ (സിഎസ്സി) എത്തി ഒരു പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധന് യോജന അക്കൗണ്ട് തുറക്കുക. നിങ്ങളുടെ പ്രായത്തെ അടിസ്ഥാനമാക്കിയാണ് പ്രതിമാസ സംഭാവന തുക തീരുമാനിക്കുക. നിങ്ങള്‍ക്ക് 60 വയസ്സ് എത്തുന്നതുവരെ എല്ലാ മാസവും സംഭാവന തുക നല്‍കുക. നിങ്ങളുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ തുല്യമായ തുക സംഭാവന ചെയ്യും. 60 വയസ്സിന് ശേഷം, നിങ്ങളുടെ ജീവിതാവസാനം വരെ പ്രതിമാസം കുറഞ്ഞത് 3,000 രൂപ മുതല്‍ പെന്ഷന് ഉറപ്പായും ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങള്‍
വരിക്കാരന്റെ മരണ ശേഷം പങ്കാളിയുടെ ജീവിതാവസാനം വരെ ഓരോ മാസവും 1,500 രൂപ ഗ്യാരണ്ടീഡ് ഫാമിലി പെന്ഷന് ലഭിക്കും. അതിനുശേഷം, കുടുംബ പെന്ഷന് നിര്‍ത്തുകയും അക്കൗണ്ടില്‍ ശേഷിക്കുന്ന തുക സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും. അസംഘടിത തൊഴിലാളിയായിരിക്കണം, പ്രവേശന പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ ആയിരിക്കണം, പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം, ആദായനികുതി നല്കുന്നയാളായിരിക്കരുത് എന്നിവയാണ് യോഗ്യതാ മാനദണ്ഡങ്ങള്‍.
എങ്ങനെ അംഗമാകാം?
താല്‍പ്പര്യമുള്ള വ്യക്തികള്‍ അടുത്തുള്ള സിഎസ്സി കേന്ദ്രം സന്ദര്‍ശിക്കുക. ആധാര്‍ നമ്പര്‍, വരിക്കാരുടെ പേര്, ജനനത്തീയതി ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, പങ്കാളി (എന്തെങ്കിലുമുണ്ടെങ്കില്‍), നോമിനി വിശദാംശങ്ങള്‍ എന്നിവ പൂരിപ്പിച്ച് വിഎല്‍ഇ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കുക. വരിക്കാരുടെ പ്രായം അനുസരിച്ച് നല്‍കേണ്ട പ്രതിമാസ സംഭാവന സിസ്റ്റം യാന്ത്രികമായി കണക്കാക്കും. വരിക്കാരന് ആദ്യ സബ്സ്ക്രിപ്ഷന് തുക നല്‍കണം എന്റോള്‍മെന്റ് കം ഓട്ടോ ഡെബിറ്റ് മാന്‍ഡേറ്റ് ഫോമില്‍ ഒപ്പിടുക. തുടര്‍ന്ന് ഒരു ശ്രാം യോഗി പെന്ഷന് അക്കൌണ്ട് നമ്പര്‍ (സ്പാന്‍) ലഭിക്കുകയും ശ്രാം യോഗി കാര്‍ഡ് ലഭിക്കുകയും ചെയ്യും.
വാര്‍ധക്യ കാലത്തെ സാമ്പത്തീക സുരക്ഷ
ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കും ഇനി വാര്‍ധക്യ കാലത്തെ സാമ്പത്തീക സുരക്ഷയെപ്പറ്റി ആശങ്കകള്‍ വേണ്ട. തൊഴിലെടുക്കാന്‍ സാധിക്കാതെ വരുന്ന ജീവിതത്തിന്റെ സായന്തന കാലത്തും സ്ഥിരമായ വരുമാനം ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതിയിലൂടെ സാധിക്കും. അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് ജീവിത വരുമാനം കണ്ടെത്തുന്ന എല്ലാ വ്യക്തികള്‍ക്കും തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സമ്പാദ്യ പദ്ധതിയാണ് പ്രധാന് മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജന അഥവാ പിഎം-എസ്വൈഎം യോജന.
ഈ ടോള്‍ ഫ്രീ നമ്പറില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും
സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ശ്രമിക് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉപയോക്താവിന് ലഭിക്കുന്നതാണ്. 18002676888 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ അറിയുവാനുള്ള സേവനവും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ നമ്പറിലേക്ക് വിളിക്കുന്നത് വഴി മുഴുവന്‍ വിവരങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.
പദ്ധതിയില്‍ നിന്ന് പിന്മാറിയാല്
പദ്ധതിയില്‍ ചേര്‍ന്ന് 10 വര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില് അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. എന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞോ അപേക്ഷകന് 60 വയസ്സ് ആകുന്നതിന് മുമ്പോ പിന്മാറുകയാണെങ്കില് നിക്ഷേപിക്കുന്ന തുകയും പലിശയും തിരികെ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
