വിരമിക്കലിന് ശേഷം സ്വസ്തമായൊരു ജീവിതമാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. അത് ഉറപ്പുവരുത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള വഴിയാണ് പെൻഷൻ. നിങ്ങൾ ഒരു സർക്കാർ ജോലിയിലാണെങ്കിലും മറ്റെതെങ്കിലും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരാണെങ്കിലും വിരമിക്കൽ കാലം സുരക്ഷിതമാക്കാൻ സേവിംഗ്സ് സാധ്യമാകുന്ന സംവിധാനമാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. എന്നാൽ എല്ലാവർക്കും ഇത് ലഭിക്കണമെന്നുമില്ല. അത്തരത്തിൽ പ്രൊവിഡന്റ് ഫണ്ട് ഇല്ലാത്തവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അവരുടെ വിരമിക്കൽ കാലം സുരക്ഷിതമാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
അടൽ പെൻഷൻ യോജന - 2015 മെയ് 9നാണ് കേന്ദ്ര സർക്കർ സ്വയം തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി അഡൽ പെൻഷൻ യോജന അവതരിപ്പിക്കുന്നത്. ഇതിനോടകം നാല് കോടിയിലധികം പേർ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. അതുവഴി തങ്ങളുടെ വിരമിക്കൽ കാലം സുരക്ഷിതമാക്കുകയും ചെയ്തു.

വിരമിക്കൽ കാലത്ത് ആളുകൾക്ക് പണ ലഭ്യത ഉറപ്പാക്കുന്നതിനാണ് സർക്കർ ദേശീയ പെൻഷൻ പദ്ധതി അഥവ എൻപിഎസ് അവതരിപ്പിച്ചത്. അടൽ പെൻഷൻ യോജന എന്നത് അവരുടെ വാർദ്ധക്യത്തിൽ ആളുകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച സർക്കാർ പദ്ധതിയാണ്. ഇത് പ്രധാനമായും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ഗുണകരമാകുന്നത്. സംഭാവനകളും സമ്പാദ്യങ്ങളും കൈകാര്യം ചെയ്യാൻ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) ഉപയോഗിക്കുന്നു.
പദ്ധതിയുടെ ഭാഗമാകുന്നവർക്ക് അവരുടെ വിരമിക്കൽ കാലത്ത് കുറഞ്ഞത് 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുന്നു. നിങ്ങളുടെ വാർഷിക സംഭാവനയുടെ 50 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 1,000 രൂപയും സർക്കാർ സംഭാവന ചെയ്യുന്നു. ആദായനികുതി അടയ്ക്കാത്തവർക്കും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്തവർക്കും ഇത് പ്രത്യേകിച്ചും സഹായകരമാണ്.
18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൻ പെൻഷൻ യോജനയുടെ ഭാഗമാകാം. എത്രയും വേഗം നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലത്. നിങ്ങൾ 18-ാം വയസ്സിൽ ചേരുകയാണെങ്കിൽ, നിങ്ങൾ വിരമിക്കുമ്പോൾ ഉറപ്പായ 5,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് നിങ്ങൾ പ്രതിമാസം 210 രൂപ സംഭാവന ചെയ്താൽ മതിയാകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications